വിദേശത്തേക്ക് പണമയക്കുന്നവർക്ക് ഒരല്പം ആശ്വാസവുമായി കേന്ദ്ര സർക്കാർ. വിദേശത്തേക്ക് പണമയക്കുന്നതിന് കൊണ്ടുവന്ന ഉയർന്ന നികുതി സമ്പ്രദായം (TCS ) നടപ്പാക്കുന്നത് ഒക്ടോബർ 1 വരെ നീട്ടി.

ജൂലൈ 1 മുതൽ നടപ്പാക്കാനായിരുന്നു കേന്ദ്രം നേരത്തെ എടുത്ത  തീരുമാനം. രാജ്യത്തിന് പുറത്തേക്ക് അയയ്ക്കുന്ന പണത്തിന് ഉയർന്ന TCS (ടാക്സ് കളക്ഷൻ അറ്റ് സോഴ്സ്) ഈടാക്കാനായിരുന്നു  ബജറ്റ് നിർദ്ദേശം . ഇതുമൂലം ഉണ്ടായേക്കാവുന്ന  പൊതുജനങ്ങളുടെ ബുദ്ധിമുട്ടും, വ്യവസായങ്ങൾക്കല്ലാതെ വിദ്യാഭ്യാസത്തിനടക്കം വിദേശത്തു പണം ചിലവാക്കുന്നവർക്കുണ്ടാകുന്ന തടസ്സങ്ങളും  പരിഗണിച്ചാണ് നികുതി സംവിധാനം നടപ്പാക്കുന്നത് നീട്ടിവച്ചത്. വിവിധ ആവശ്യങ്ങൾക്കായി ഇന്ത്യയിൽ താമസിക്കുന്ന വ്യക്തികൾക്ക് വിദേശത്തേക്ക് 2.5 ലക്ഷം ഡോളർ വരെ അയക്കാൻ അനുവദിക്കുന്ന ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീമിന് കീഴിലാണ് ഈ നികുതി വ്യവസ്ഥ നടപ്പാക്കിയത്.

വിദേശത്തു  ക്രെഡിറ്റ് കാർഡ് ഉപയോഗത്തിനുള്ള ടിസിഎസ് വേണ്ടെന്ന് വച്ചു.
രാജ്യാന്തര ക്രെഡിറ്റ് കാർഡുകളുടെ വിദേശ ഉപയോഗത്തിനും ചെലവുകൾക്കുമുള്ള ടിസിഎസ് അനിശ്ചിത കാലത്തേക്ക് നീട്ടിവച്ചു. ബാങ്കുകൾ സോഫ്റ്റ് വെയറിൽ ആവശ്യമായ മാറ്റം വരുത്താൻ സമയം ചോദിച്ചിരുന്നു. രാജ്യാന്തര ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള പണ വിനിയോഗത്തിന് 7 ലക്ഷത്തിന് മുകളിൽ ടിസിഎസ് ചുമത്താനായിരുന്നു തീരുമാനം.

പുതുക്കിയ വ്യവസ്ഥയിൽ വിദേശ ടൂർ പാക്കേജുകൾക്ക് ഒഴികെ എൽആർഎസ് സ്കീമിന് കീഴിൽ  സാമ്പത്തിക വർഷത്തിൽ ഇന്ത്യക്ക് പുറത്തേക്ക് അയക്കുന്ന  7 ലക്ഷം രൂപ വരെ ടിസിഎസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.  ഈ തുകയുടെ കാരണവും ലക്ഷ്യങ്ങളും ഇനി രേഖപ്പെടുത്തേണ്ടതില്ല.  ഒരുവർഷം ഇങ്ങനെ അയക്കുന്ന തുക 7 ലക്ഷം കവിയുകയാണെങ്കിൽ അതിനു TCS നൽകേണ്ടി വരും.

TCS ഈടാക്കുക ഈ ഇനങ്ങൾക്ക് 

വൈദ്യചികിത്സയ്ക്കും വിദ്യാഭ്യാസത്തിനുമല്ലാതെ മറ്റേതെങ്കിലും ആവശ്യങ്ങൾക്ക് അയക്കുന്ന തുകയ്ക്കാണ് TCS ഈടാക്കുക.  അടുത്ത ബന്ധുക്കൾക്കായി വിദേശത്തേക്ക് പണം അയക്കുന്നവരും ഇനി TCS  ഒടുക്കേണ്ടി വരും.  വിദേശ പഠനത്തിന് വിദ്യാർത്ഥികൾക്ക് അയച്ചു കൊടുക്കുന്ന തുകക്കും ഇനി TCS നൽകേണ്ടി വരും.

വിദ്യാഭ്യാസത്തിനു വിദേശത്തേക്ക് പോകുന്ന മക്കളുടെ പേരിലും, അവരുടെ ആശ്രിതരായി പോകുന്ന ബന്ധുക്കളുടെ പേരിലും ഇന്ത്യയിൽ നിന്നും നികുതിയില്ലാത്ത നിക്ഷേപം ഒഴുകുന്നതായി ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് കഴിഞ്ഞ ബഡ്ജറ്റിൽ അതിനു നിയന്ത്രണം കൊണ്ട് വരാൻ പ്രഖ്യാപനമുണ്ടായത്.

വിദേശ  ടൂർ പാക്കേജുകൾക്കായി പണം ചെലവഴിക്കുന്നവർക്കും ഇനിമുതൽ മുഴുവൻ തുകയുടെയും 20% ടിസിഎസ് ആയി നൽകേണ്ടിവരും. എന്നാൽ വിദേശ ടൂർ ഏജൻസികൾ  വഴി ടൂർ പാക്കേജുകൾ ബുക്ക് ചെയ്യുന്നവർക്ക് TCS ബാധകമല്ല.  

വിദേശത്തേക്ക് പണമയക്കുന്നതിന്, മുൻപ് ഒരു വർഷത്തിൽ 7 ലക്ഷം രൂപയിൽ കൂടുതലുള്ള തുകക്ക് മാത്രം  5% TCS ബാധകമായിരുന്നിടത്ത്  ഇനിമുതൽ മുഴുവൻ തുകക്കും 20% നികുതി അടക്കേണ്ടി വരും. വിദേശപഠനത്തിനിടയിലെ ജീവിതച്ചെലവുകൾ പലപ്പോഴും ഗണ്യമായ തുകയായി മാറുന്നതുകൊണ്ട് തന്നെ വിദേശത്ത് പഠിക്കുന്ന വിദ്യാർത്ഥിയുടെ ജീവിതച്ചെലവുകൾക്കായി പണം അയക്കുന്ന മാതാപിതാക്കൾക്ക് ഇത് വലിയ ഭാരമായി മാറുമെന്നുറപ്പാണ്.
 
ധനകാര്യ നിയമം 2023-ൽ കൊണ്ടുവന്ന മാറ്റങ്ങൾ അനുസരിച്ച്, ഒരു ഇന്ത്യൻ ടൂർ ഓപ്പറേറ്ററിൽ നിന്ന് ഒരു വിദേശ ടൂർ പാക്കേജ് വാങ്ങുന്നത് ജൂലൈ 1 മുതൽ 20 ശതമാനം TCS ആകർഷിക്കും. നിലവിൽ TCS നിരക്ക് 5 ശതമാനമാണ്.

വിദേശ ടൂർ പാക്കേജുകൾക്കായി പണം ചെലവഴിക്കുന്നവർക്കും ഇനിമുതൽ മുഴുവൻ തുകയുടെയും 20% ടിസിഎസ് ആയി നൽകേണ്ടിവരും. നേരത്തെ, ഇത് മുഴുവൻ തുകയുടെ 5% മാത്രം ആയിരുന്നു. നിക്ഷേപം എന്ന നിലയിൽ വിദേശത്തേക്ക് പണം അയക്കുന്നവർക്കും ഇനിമുതൽ മൊത്തം തുകയുടെ 20% TCS നൽകണം. നേരത്തെ ഇത് 7 ലക്ഷം രൂപയിൽ കൂടുതലുള്ള തുകയ്ക്ക് 5% മാത്രമായിരുന്നു.

എന്നാൽ വിദേശ ട്രാവൽ ഏജൻസികളിൽ ബുക്ക് ചെയ്തിട്ടുള്ള വിദേശ ടൂർ പാക്കേജുകൾക്ക് TCS ബാധകമല്ല. സ്വയം അന്താരാഷ്ട്ര വിമാന, ഹോട്ടൽ ബുക്കിംഗുകൾ നടത്തുകയാണെങ്കിൽ, ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾക്കായി നിശ്ചയിച്ചിരുന്ന TCS ബാധകമാകില്ല. ഇന്ത്യൻ രൂപയ്ക്കു പകരം  വിദേശ കറൻസിയിൽ നടത്തുന്ന ബുക്കിംഗുകൾക്കാണ് ഈ ഇളവ്.  

അന്താരാഷ്ട്ര സ്റ്റോക്കുകളും അന്താരാഷ്ട്ര ക്രിപ്റ്റോ എക്സ്ചേഞ്ചുകളും വാഗ്ദാനം ചെയ്യുന്ന എല്ലാ പ്ലാറ്റ്ഫോമുകളെയും ഇത് പ്രതികൂലമായി ബാധിക്കും. എന്നാൽ പുതിയ നികുതി നയം മ്യൂച്വൽ ഫണ്ടുകളെയോ വിദേശത്ത് നിക്ഷേപിക്കുന്ന ഇടിഎഫുകളെയോ ബാധിക്കില്ല.

TCS തിരികെ ക്ലെയിം ചെയ്യാം

ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്ന സമയത്ത് നികുതി ബാധ്യതയ്‌ക്കെതിരെ ഈ TCS തുക ക്രമീകരിക്കാൻ തുടർന്നും സാധിക്കും. തുക ആദായനികുതി റീഫണ്ടായി ക്ലെയിം ചെയ്യുകയോ അല്ലെങ്കിൽ ക്രെഡിറ്റ് നേടുകയോ ചെയ്യാം. ടിസിഎസ് തുക കിഴിവ് ചെയ്യുന്ന സമയത്ത് ബാങ്ക് നൽകുന്ന TCS സർട്ടിഫിക്കറ്റ്, ആദായ നികുതി റിട്ടേൺ ഫയലിംഗിൽ ക്ലെയിം ചെയ്യാൻ ഉപയോഗിക്കാം. എന്നാൽ റീഫണ്ട് ലഭിക്കുന്നതുവരെ ഒരു വലിയ തുക ദീർഘകാലത്തേക്ക് ബ്ലോക്ക് ചെയ്യപ്പെടും എന്നതാണ് പുതിയ നികുതി നയം കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ട്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version