ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ -3, ജൂലൈ 14 ന് ഉച്ചകഴിഞ്ഞ് 2.25ന് വിക്ഷേപിക്കുമെന്ന് ISRO ചെയർമാൻ എസ് സോമനാഥ് സ്ഥിരീകരിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ലോഞ്ച് വെഹിക്കിൾ മാർക്ക്-III ചന്ദ്രയാൻ -3 വിക്ഷേപിക്കും. നേരത്തെ ജൂലൈ 13നാണ്  വിക്ഷേപണം നിശ്ചയിച്ചിരുന്നത്. ചന്ദ്രയാൻ-2-ന്റെ ഒരു ഫോളോ-ഓൺ ദൗത്യമാണിത്.

വിക്ഷേപണത്തിനായി റോക്കറ്റ് തയ്യാറായി

ക്രയോജനിക് ഘട്ടം റോക്കറ്റുമായി കൂട്ടിച്ചേർത്തു. വിക്ഷേപണത്തിന് മുന്നോടിയായി റോക്കറ്റ് ശ്രീഹരിക്കോട്ടയിലെ ലോഞ്ച് പാഡിലേക്ക് മാറ്റി. ഏതെങ്കിലും കാരണത്താൽ വിക്ഷേപണം വൈകിയാൽ ജൂലൈ 20 വരെ സമയമുണ്ട്. 41 ദിവസങ്ങൾ പിന്നിട്ട്  ഓഗസ്റ്റ് 23 നോ 24 നോ ലാൻഡർ ചന്ദ്രനിൽ ഇറങ്ങും. 2 എൻജിനുകളാണു പേടകം ചന്ദ്രോപരിതലത്തിൽ സുരക്ഷിതമായി ഇറക്കാൻ ലാൻഡറിൽ ഉപയോഗിക്കുന്നത്.

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിംഗ് ആണ് ലക്ഷ്യമിടുന്നത്. ചന്ദ്രനിൽ സൂര്യോദയം ഉണ്ടാകുന്നത് അടിസ്ഥാനമാക്കിയാണ് സോഫ്റ്റ് ലാൻഡിംഗിന് തീയതി  തീരുമാനിക്കുന്നത്. ഇറങ്ങുമ്പോൾ സൂര്യപ്രകാശം ഉണ്ടായിരിക്കണം. ചന്ദ്രനിൽ 14-15 ദിവസത്തേക്ക് സൂര്യപ്രകാശമുണ്ട്, അടുത്ത 14-15 ദിവസത്തേക്ക് ചന്ദ്രനിൽ സൂര്യപ്രകാശമില്ല. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ കാലാവസ്ഥാ വെല്ലുവിളികളെയും പ്രകമ്പനത്തെയും മറികടന്ന് ലാൻഡർ സുരക്ഷിതമായി ഇറക്കാനുളള നടപടികൾ ISRO പൂർത്തീകരിച്ചു.

പ്രൊപ്പൽഷൻ മൊഡ്യൂൾ, ലാൻഡർ, റോവർ എന്നിവ അടങ്ങുന്നതാണ് ദൗത്യം. ഗ്രഹാന്തര ദൗത്യങ്ങൾക്ക് ആവശ്യമായ പുതിയ സാങ്കേതികവിദ്യകൾ വികസിപ്പിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ ലക്ഷ്യങ്ങൾ.   പ്രൊപ്പൽഷൻ മൊഡ്യൂൾ, ചന്ദ്രന്റെ ഭ്രമണപഥത്തിന്റെ 100 കിലോമീറ്റർ വരെ ലാൻഡറും റോവറിന്റെ കോൺഫിഗറേഷനും വഹിക്കും.  ചന്ദ്രന്റെ ഭ്രമണപഥത്തിൽ നിന്ന് ഭൂമി നിരീക്ഷിച്ച് സ്പെക്ട്രൽ, പോളാരിമെട്രിക് അളവുകൾ പഠിക്കാൻ  ഇതിന് കഴിയും. ചന്ദ്രോപരിതലത്തിലെ താപനില, ചന്ദ്ര ഭൂകമ്പം, ചന്ദ്ര ഉപരിതല പ്ലാസ്മ പരിസ്ഥിതി, മണ്ണ്, ജലം എന്നിവ പര്യവേക്ഷണം ചെയ്യുന്നതിനുള്ള ഉപകരണങ്ങളാണ് ലാൻഡറിലും റോവറിലുമുളളത്

ചാന്ദ്ര പര്യവേക്ഷണ പരിപാടിയായ ചന്ദ്രയാൻ ഇസ്രോയുടെ ബഹിരാകാശ ദൗത്യത്തിന്റെ തുടർച്ചയായ ഒരു പരമ്പരയാണ്. ചന്ദ്രയാൻ -1, 2008 ൽ വിക്ഷേപിച്ചു. വിജയകരമായി ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തിച്ചു. . ചന്ദ്രയാൻ -2 2019 ൽ വിജയകരമായി വിക്ഷേപിക്കുകയും ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തിക്കുകയും ചെയ്തു. എന്നാൽ അതിന്റെ ലാൻഡർ ചന്ദ്രന്റെ ഉപരിതലത്തിൽ “ക്രാഷ്-ലാൻഡ്” ചെയ്തു.  2019 സെപ്റ്റംബർ 6-ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ സോഫ്‌റ്റ്‌വെയർ തകരാർ കാരണം അതിന്റെ പാതയിൽ നിന്ന് വ്യതിചലിച്ചതാണ് കാരണം.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version