മാലിന്യ മാനേജ്മന്റ് 5 R നെ അടിസ്ഥാനമാക്കിയിരിക്കുന്നു- Refuse, Reduce, Reuse, Repurpose and Recycle
വേസ്റ്റ് മാനേജ്മന്റ്
മാലിന്യ ശേഖരണം, ഗതാഗതം, സംസ്കരണം, മാലിന്യ നിർമാർജനം എന്നിവയും മാലിന്യ സംസ്കരണ പ്രക്രിയയുടെ നിരീക്ഷണവും നിയന്ത്രണവും മാലിന്യ സംബന്ധിയായ നിയമങ്ങളും സാങ്കേതിക വിദ്യകളും സാമ്പത്തിക സംവിധാനങ്ങളും ഇതിൽ ഉൾപ്പെടുന്നു.
വേസ്റ്റ് മാനേജ്മന്റ് പ്രൊഫഷണൽ
മാലിന്യ മാനേജ്മെന്റ് ഓഫീസറുടെ റോളിൽ, നിങ്ങൾ മാലിന്യ നിർമാർജനം, ശേഖരണം, പുനരുപയോഗ സൗകര്യങ്ങൾ എന്നിവ സംഘടിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യും. മാലിന്യ സംസ്കരണത്തിനും തെരുവ് വൃത്തിയാക്കൽ പ്രവർത്തനങ്ങൾക്കും പ്രൊഫെഷണൽ / ഓഫീസർ ഉത്തരവാദിയായിരിക്കാം. മാലിന്യ സംസ്കരണവും പുനരുപയോഗ പ്രവർത്തനങ്ങളും സംയോജിപ്പിക്കുന്നു. മറ്റു ചിലടത്ത് അവയെ പ്രത്യേക ജോലികളായി വിഭജിക്കുന്നു.
ഇനിയാണ് കേരളത്തിന്റെ റോൾ
ലോകമാതൃകയാകാൻ പോകുന്ന ഒരു മാലിന്യ സംസ്കരണ സംവിധാനത്തിലേക്കാണ് കേരളത്തിന്റെ യാത്ര. ഇവിടെയാണ് പ്രൊഫഷണലുകളുടെ സേവനം അത്യാവശ്യം വേണ്ടത്.
ഇനിയങ്ങോട്ടുള്ള വേസ്റ്റ് മാനേജ്മന്റ് യാത്രയിൽ അത്തരമൊരു പ്രൊഫെഷണൽ സേവന മേഖലയുടെ അനിവാര്യത ചൂണ്ടികാട്ടുകയാണ് കേരളാ സർക്കാർ.
- മാലിന്യ സംസ്ക്കരണത്തിൽ യുവ പ്രൊഫഷണലുകളുടെ സേവനം പ്രയോജനപ്പെടുത്തുമെന്ന് തദ്ദേശ മന്ത്രി എം.ബി. രാജേഷ് വ്യക്തമാക്കിക്കഴിഞ്ഞു.
- കോര്പ്പേറഷനുകളിലും നഗരസഭകളിലും യുവ പ്രൊഫഷണലുകളുടെ സേവനം ഈ മാസം മുതല്‍ ലഭ്യമായിത്തുടങ്ങും.
മാലിന്യ സംസ്ക്കരണവുമായി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന് ശുചിത്വ മിഷന് മുഖേന നഗരസഭകളില്‍ യുവ പ്രൊഫഷണലുകളെ നിയോഗിക്കുന്നു. ഇവര്‍ക്കുള്ള പരിശീലനം ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് പൂർത്തിയായിക്കഴിഞ്ഞു.
മാലിന്യ സംസ്ക്കരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് യുവ പ്രൊഫഷണലുകളുടെ സേവനം പ്രയോജനപ്പെടുത്തണമെന്നും ദേശീയ ശുചിത്വ റാങ്കില്‍ കേരളത്തിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്നതിന് ഇവരിലൂടെ സാധിക്കണമെന്നും പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ച് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.
കാര്യക്ഷമമായ മാലിന്യ സംസ്ക്കരണ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്താകെ ഒരേ രീതിയില്‍ നടപ്പിലാക്കുന്നതിന് സര്‍ക്കാരും വകുപ്പും പ്രത്യേക പരിഗണന നല്കി വരുന്നുണ്ട് എന്നാല്‍ ഈ സേവനങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും ഏറിയും കുറഞ്ഞും പല തട്ടുകളിലാണുള്ളത്. ഈ പ്രശ്നം പരിഹരിക്കുന്നതില്‍ യുവ പ്രൊഫഷണലുകള്‍ക്ക് വലിയ പങ്ക് വഹിക്കാനാകുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
“വിവിധ വികസന സൂചികകളില്‍ കേരളത്തിന്റെ സ്ഥാനം ദേശീയ ശരാശരിയെക്കാള്‍ വളരെ മുന്നിലാണെങ്കിലും മാലിന്യ സംസ്ക്കരണത്തിലെ സ്ഥിതി അങ്ങനെയല്ല. രാജ്യത്തിന് തന്നെ മാതൃകയാണ് കേരളത്തിലെ ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനം. മാലിന്യ പരിപാലന സംവിധാനങ്ങള്‍ സംസ്ഥാനത്തെ ഒട്ടുമിക്ക തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും വിവിധ സ്കീമുകളുടെ ഭാഗമായി സര്‍ക്കാര്‍ ഇതിനോടകം ലഭ്യമാക്കിയിട്ടുണ്ട്. എന്നിട്ടും ശുചിത്വ റാങ്കില്‍ സംസ്ഥാനം പിന്നിലാവുന്നതിന് കാരണം കൃത്യമായ ഡോക്യുമെന്റേഷന് ഇല്ലാത്തതാണ്. മാലിന്യ പരിപാലന സംവിധാനങ്ങളുടെ ഉപയോഗത്തിലും ഹരിത കര്‍മ്മ സേനയുടെയും മറ്റും സേവനം കാര്യക്ഷമമാക്കുന്നതിലും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കുണ്ടാവുന്ന വീഴ്ചയും ഇതിന് കാരണമാണ്. ഈ പശ്ചാത്തലത്തിലാണ് യുവ പ്രൊഫഷണലുകളുടെ സേവനം ലഭ്യമാക്കുന്നത് പ്രസക്തമാകുന്നത് ” .
തദ്ദേശ സ്വയം ഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്
യുവ പ്രൊഫഷണലുകള്‍ പ്രവര്‍ത്തനം തുടങ്ങുന്നതോടെ നഗരസഭകള്‍ക്ക് ലഭ്യമാക്കുന്ന സാങ്കേതിക പിന്തുണയ്ക്കും പദ്ധതി രൂപീകരണം, സാങ്കേതിക അനുമതി എന്നിവയ്ക്കും വേഗത വര്‍ധിപ്പിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ചടങ്ങില്‍ അധ്യക്ഷത വഹിച്ച തദ്ദേശ സ്വയം ഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന് പറഞ്ഞു.
മാലിന്യ സംസ്ക്കരണത്തില്‍ നഗരസഭകള്‍ക്ക് സാങ്കേതിക പിന്തുണ നല്‍കിവരുന്ന ശുചിത്വ മിഷന് ആവശ്യമായ മനുഷ്യ വിഭവശേഷി ഇല്ലാത്തത് പദ്ധതി നടത്തിപ്പിന്റെ വേഗതയെ ബാധിക്കുന്നുണ്ട്. യുവ പ്രൊഫഷണലുകളുടെ സേവനത്തിലൂടെ ഈ സാഹചര്യം മറികടക്കാനാകുമെന്നും അവര്‍ പറഞ്ഞു.
ശുചിത്വ മിഷന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ.ടി. ബാലഭാസ്കരന്‍
ശുചിത്വ മിഷന്റെ പ്രവര്‍ത്തനത്തില്‍ പുരോഗതി കൈവരിക്കുന്നതിനും നഗരസഭകളുമായുള്ള ഏകോപനം മെച്ചപ്പെടുത്തി സ്വച്ഛ് ഭാരത് മിഷന് ഉള്‍പ്പെടെയുള്ള പദ്ധതികളുടെ സമയബന്ധിതവും കാര്യക്ഷമവുമായ നടത്തിപ്പിനും 93 നഗരസഭകളിലും യുവ പ്രൊഫഷണലുകളെ നിയോഗിക്കുന്നതിലൂടെ സാധ്യമാകുമെന്നും ശുചിത്വ മിഷന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ.ടി. ബാലഭാസ്കരന്‍ പറഞ്ഞു.