രാജസ്ഥാന്‍ ആസ്ഥാനമായുളള വിന്നേഴ്സ് റോയല്‍ വര്‍ഷ ക്രെഡിറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു.  കേരളത്തില്‍ 2023-2024 സാമ്പത്തിക വര്‍ഷം 50-70 ബ്രാഞ്ചുകള്‍ ആരംഭിക്കാനാണ് നീക്കം. എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലായിരിക്കും ആദ്യ ഘട്ടത്തില്‍ ബ്രാഞ്ചുകള്‍ ആരംഭിക്കുക.തോപ്പുംപടി, തൃപ്പുണിത്തുറ, ആലുവ ബ്രാഞ്ചുകള്‍ കൂടി ഈ മാസം പ്രവര്‍ത്തനം ആരംഭിക്കും. ഓരോ ബ്രാഞ്ചുകള്‍ക്കും ഫെസിലിറ്റേഷന്‍ സെന്ററുകളും പ്രവര്‍ത്തിക്കും.

ഗോള്‍ഡ് ലോണ്‍, ഓവര്‍ ഡ്രാഫ്റ്റ് ലോണ്‍, ഗോള്‍ഡ് പര്‍ച്ചേസ് ലോണ്‍, ബിസിനസ് ലോണ്‍, വെഹിക്കിള്‍ ലോണ്‍ തുടങ്ങി വിവിധ ഉല്‍പ്പന്നങ്ങളാണ് അവതരിപ്പിക്കുന്നത്.  നടപ്പ് സാമ്പത്തിക വര്‍ഷം സംസ്ഥാനത്ത് 200 കോടിയുടെ ബിസിനസാണ് സൊസൈറ്റി ലക്ഷ്യമിടുന്നത്. ഇതില്‍ 150 കോടിയുടെ വാഹന ലോണ്‍, 50 കോടിയുടെ മറ്റിതര ലോണുകള്‍ എന്നിവയുള്‍പ്പെടും. നിക്ഷേപങ്ങള്‍ക്ക് 4.75 ശതമാനം മുതല്‍ 12 ശതമാനം വരെ പലിശയും സൊസൈറ്റി ഉറപ്പു നല്‍കുന്നു.

അടുത്ത ഏതാനും വര്‍ഷങ്ങളില്‍ പ്രതിവര്‍ഷം 10 ശതമാനത്തിലധികം വാര്‍ഷിക വളര്‍ച്ച പ്രതീക്ഷിക്കുന്ന ടൂവീലര്‍ ലോണ്‍ സെഗ്മെന്റില്‍ മികച്ച മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടെന്ന് ടൂവീലര്‍ ലോണ്‍ ബിസിനസ് ഹെഡ് ആര്‍ ബാലകൃഷ്ണന്‍ പറഞ്ഞു. അംഗങ്ങള്‍ക്ക് അവരുടെ വ്യക്തിഗത സാമ്പത്തിക ആവശ്യങ്ങള്‍ക്ക് അനുസൃതമായി വിപുലമായ സേവിംഗ്സ് സ്‌കീമുകളും ഫ്ലെക്സിബിള്‍ ലോണുകളും പ്രദാനം ചെയ്യുന്ന ശക്തമായ ശാഖകള്‍, 24 മണിക്കൂര്‍ ഡിജിറ്റല്‍ സാന്നിധ്യം എന്നിവയിലൂടെ ഞങ്ങള്‍ അവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് റീടെയില്‍ അസെറ്റ്സ് & ലയബിലിറ്റി ബിസിനസ് ഹെഡ് കെ ശ്രീറാം പറഞ്ഞു.

പാലാരിവട്ടം പാടിവട്ടത്ത് സൊസൈറ്റിയുടെ കോര്‍പ്പറേറ്റ് ഓഫീസ് ഉദ്ഘാടനം മള്‍ട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി സ്റ്റേക്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ആര്‍. പ്രേംകുമാര്‍ നിർവഹിച്ചു. ഉദ്ഘാടന ചടങ്ങില്‍ മൂന്നാര്‍ വൈബ് റിസോര്‍ട്സ് & സ്പാ സിഇഒ ജോളി ആന്റണി, ചീഫ് അഡൈ്വസറി ബോര്‍ഡ് മെമ്പര്‍ മനോ മോഹന്‍, റീടെയില്‍ അസെറ്റ്സ് & ലയബിലിറ്റി ബിസിനസ് ഹെഡ് കെ ശ്രീറാം, ഓട്ടോ & അസെറ്റ്സ് ഫിനാന്‍സ് ബിസിനസ് ഹെഡ് ആര്‍ ബാലകൃഷ്ണന്‍, ഫിനാന്‍സ് & അക്കൗണ്ട്സ് വൈസ് പ്രസിഡന്റ് കെ അശ്വിന്‍, ക്രെഡിറ്റ് & ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്റ് എം ജി സന്തോഷ് കുമാര്‍, എച്ച് ആര്‍ ചീഫ് മാനേജര്‍ ഹില്‍ഡ അനീഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version