ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിയെ അറിയാമോ? എന്തായാലും അത് പ്രിയങ്ക ചോപ്രയോ, ആലിയയോ, സാമന്തയോ, നയൻതാരയോ, ഐശ്വര്യയോ അല്ല. ഒരു മിനിറ്റിന് ഒരു കോടി രൂപ ഈടാക്കുന്ന ഈ ബോളിവുഡ് താരം ഉർവശി റൗട്ടേല ആണ്.

അടുത്തിടെ കാൻ ഫിലിം ഫെസ്റ്റിവലിലെ ചൂടൻ ലുക്കിന് വാർത്തകളിൽ ഇടം നേടി നടിയാണ് ഉർവശി റൗട്ടേല. ഒരു ഗാനത്തിലെ വെറും മൂന്ന് മിനിറ്റ് പ്രകടനത്തിന് 3 കോടി രൂപ ഈടാക്കിയതിന് നടി ഇപ്പോൾ വീണ്ടും വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ്. അതായത് മിനിറ്റിന് ഒരു കോടി രൂപ പ്രതിഫലം നൽകും. ഇതോടെ ഇന്ത്യയിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടിയാകും ഉർവ്വശി.  

ബോയപതി ശ്രീനു സംവിധാനം ചെയ്യുന്ന റാം പോത്തിനേനി നായകനായുളള വരാനിരിക്കുന്ന സിനിമയിൽ ഒരു ഐറ്റം നമ്പറിനാണ് ഉർവ്വശി ഇത്ര വലിയ പ്രതിഫലം നേടിയിരിക്കുന്നത്. പേരിടാത്ത ചിത്രം ഒരു മാസ്സ് എന്റർടെയ്‌നർ ആയിരിക്കുമെന്നാണ് സൂചന. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും റിലീസ് തീയതിയും നിർമ്മാതാക്കൾ നേരത്തെ തന്നെ പുറത്തുവിട്ടിരുന്നു. ചിത്രം 2023 ഒക്ടോബർ 20-ന് റിലീസ് ചെയ്യുമെന്നാണ് പോസ്റ്റർ വെളിപ്പെടുത്തുന്നത്.

തെന്നിന്ത്യൻ മെഗാസ്റ്റാർ ചിരഞ്ജീവി നായകനായ ‘വാൾട്ടയർ വീരയ്യ’ എന്ന ചിത്രത്തിലെ ഐറ്റം നമ്പറിന് ഉർവ്വശി റൗട്ടേല രണ്ട് കോടി രൂപ ഈടാക്കിയിരുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

2013-ൽ സിംഗ് സാബ് ദി ഗ്രേറ്റ് എന്ന ചിത്രത്തിലൂടെയാണ് ഉർവശി റൗട്ടേല ആദ്യമായി വെളളിത്തിരയിലേക്കെത്തിയത്. 2014-ൽ മിസ്റ്റർ ഐരാവത എന്ന ചിത്രത്തിലൂടെ കന്നഡയിലേക്കും  2022-ൽ ദി ലെജൻഡ് എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിലും പ്രവേശിച്ചു. പാരീസ് ഫാഷൻ വീക്കിൽ കൂടുതൽ പ്രതിഫലം വാങ്ങുന്ന കാര്യത്തിലും ഏറ്റവുമധികം മാധ്യമശ്രദ്ധ നേടിയും ഉർവശി റൗട്ടേല ചരിത്രം സൃഷ്ടിച്ചു. പ്രശസ്ത ഡിസൈനർ Alexis Mabille Officielന്റെ ഷോസ്റ്റോപ്പറായി റാംപിൽ കയറിയ ഉർവ്വശി മറ്റ് K- POP, ഹോളിവുഡ് താരങ്ങളെ പിന്തള്ളിയാണ് മാസ്മരിക പ്രകടനം കാഴ്ച്ച വച്ചത്. 2015ലെ മിസ് ദിവ 2015 വിജയിയായിരുന്നു 29കാരിയായ ഉർവ്വശി റൗട്ടേല. 2015ലെ മിസ് യൂണിവേഴ്സ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version