ലോകത്തിലെ ഏറ്റവും ധനികനായ ക്രിക്കറ്റ് താരം ആരാണ്? എന്തായാലും ഒരു ഇന്ത്യക്കാരനാണ്!. അപ്പോൾ പിന്നെ അത് സച്ചിനോ, ധോണിയോ, കോലിയോ ആകാം അല്ലെ? ഇന്ത്യയിലെയോ, ലോകത്തിലെയോ ഏറ്റവും ധനികനായ ക്രിക്കറ്റ് താരത്തിന്‍റെ പേര് ചോദിച്ചാല്‍ പലരും സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെയും എം എസ് ധോണിയുടെയും വിരാട് കോഹ്‌ലിയുടെയുമെല്ലാം പേര് പറഞ്ഞേക്കാം. എന്നാല്‍ ഇവരാരുമല്ല. പിന്നെ ആരാണത്?

അതൊരു ഇന്ത്യൻ മഹാരാജാവാണ്!.

The title of the richest cricketer in the world goes to Samarjitsin Ranjit Singh Gaikwad.

അതെ ബറോഡ രാജകുടുംബാംഗമായ മഹാരാജാ സമര്‍ജിത് സിങ് രഞ്ജിത്‌ സിങ് ഗെയ്ക്‌വാദ്.

ഇന്ത്യക്കായി ഒരു മത്സരം പോലും കളിക്കാത്ത, ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ മാത്രം കളിച്ചിട്ടുള്ള ഈ താരമാണ് ലോകത്തെ നിലവിലെ ഏറ്റവും ധനികനായ ക്രിക്കറ്റര്‍. ആസ്തിയോ ?

ബറോഡക്ക് വേണ്ടി ആറ് ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ മാത്രമെ കളിച്ചിട്ടുള്ളുവെങ്കിലും സമര്‍ജിത് സിങിന്‍റെ ആസ്തി 20,000 കോടി രൂപക്ക് മുകളിലാണ്. എന്നാൽ മറ്റു കളിക്കാരെ പോലെ പരസ്യവരുമാനമോ വ്യവസായമോ ഒന്നും അല്ല സമര്‍ജിത് സിങിന്‍റെ മുഖ്യവരുമാന സ്രോതസ്.
അത് ബറോഡ രാജാവെന്ന നിലയില്‍ പാരമ്പര്യമായി ലഭിച്ച സ്വത്ത് വകകളാണ്.

അപ്പോൾ ഇവരോ?

ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് 1250 കോടി രൂപയുടെയും മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണിക്ക് 1040 കോടി രൂപയുടെയും ആകെ ആസ്തിയുണ്ടെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ ഇവരെയെല്ലാം കടത്തിവെട്ടിയ കളിക്കാരനാണ് ബറോഡ ക്രിക്കറ്റ് താരമായിരുന്ന സമര്‍ജിത് സിങ് രഞ്ജിത്‌ സിങ് ഗെയ്ക്‌വാദ്.

ബറോഡ രാജാവായിരുന്ന രഞ്ജിത് സിങ് പ്രതാപ് സിങ് ഗെയ്ക്‌വാദിന്‍റെ ഏക മകനാണ് സമര്‍ജിത് സിങ്. 2012ല്‍ രഞ്ജിത് സിങ് പ്രതാപ് സിങ് മരിച്ചതോടെ ബറോഡ രാജാവായ സമര്‍ജിത് സിങ് ആണ് ലോപ്രശസ്തമായ ലക്ഷ്മിവിലാസ് കൊട്ടാരത്തിന്‍റെ ഇപ്പോഴത്തെ ഉടമ. ഗുജറാത്തിലെയും ഉത്തര്‍പ്രദേശിലെയും ബനാറസിലെയും 17 പ്രധാന ക്ഷേത്രങ്ങളുടെ നിയന്ത്രണവും സമര്‍ജിത് സിങിന്‍റെ നേതൃത്വത്തിലുള്ള ട്രസ്റ്റിനാണ്. വാങ്കാണര്‍ സ്റ്റേറ്റിലെ രാജകുടുംബാഗമായ രാധികരാജെ ആണ് സമര്‍ജിത് സിങിന്‍റെ പത്നി. രഞ്ജി ട്രോഫിയില്‍ ബറോഡക്കായി ആറ് മത്സരങ്ങളില്‍ ടോപ് ഓര്‍ഡര്‍ ബാറ്ററായി കളിച്ചിട്ടുള്ള സമര്‍ജിത് സിങ് ബറോഡ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റുമായിരുന്നു.

സച്ചിന് പിന്നാലെയുണ്ട് കോലി

അടുത്തിടെ വിരാട് കോഹ്‌ലിയുടെ ആകെ ആസ്തി 1000 കോടി രൂപ പിന്നിട്ടിരുന്നു. ഇതോടെയാണ് കോലി ഇന്ത്യയിലെ ഏറ്റവും ധനികനായ സജീവ ക്രിക്കറ്റ് താരമെന്ന റിപ്പോര്‍ട്ടുകള്‍ വന്നത്. ബിസിസിഐയുടെ എ പ്ലസ് കരാറും മാച്ച്‌ ഫീയും ഐപിഎല്‍ കരാറും പരസ്യവരുമാനവുമാണ് കോഹ്‌ലിയുടെ പ്രധാന വരുമാന മാര്‍ഗങ്ങള്‍. കോലിക്ക് പരസ്യങ്ങളില്‍ നിന്ന് ലഭിക്കുന്ന വരുമാനം മാത്രം ഒരു വര്‍ഷം 200 കോടി രൂപക്ക് അടുത്തുവരും. ഇതിന് പുറമെ സമൂഹമാധ്യമ പോസ്റ്റുകളിലൂടെയും ബ്രാന്‍ഡ് പ്രമോഷനുകളിലൂടെയും കോഹ്‌ലി കോടികള്‍ സമ്പാദിക്കുന്നുണ്ട്. എന്നാലതൊക്കെ ബറോഡ രാജാവിന് മുന്നിൽ നിഷ്പ്രഭം.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version