യൂറോപ്പ് ഏറ്റവും കൂടുതല്‍ ഷെങ്കൻ വീസ അപേക്ഷകള്‍ നിരസിച്ച വര്‍ഷങ്ങളില്‍ ഒന്നായിരുന്നു 2022. യൂറോപ്പ് യാത്രക്കായുള്ള ഷെങ്കൻ വിസ ലഭിക്കാനായി അപേക്ഷിക്കുന്നവരുടെ എണ്ണം ഓരോ വര്‍ഷവും കുത്തനെ കൂടുകയാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഷെങ്കൻ വിസയ്ക്കായുള്ള അപേക്ഷകളുടെ വലിയ ശതമാനം നിരസിക്കപ്പെട്ടതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മൊത്തം അപേക്ഷകളുടെ 45.8 ശതമാനവും നിരസിക്കപ്പെട്ട അൾജീരിയയാണ് ഈ പട്ടികയിൽ ഒന്നാമത്.
അള്‍ജീരിയന്‍ പൗരന്മാരുടെ 179,409 വീസ അപേക്ഷകൾ തള്ളിപ്പോയതായി ഈ വര്‍ഷം പുറത്തിറങ്ങിയ സ്ഥിതിവിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യയും തുര്‍ക്കിയുമാണ് ഈ പട്ടികയില്‍ അള്‍ജീരിയക്ക് പിന്നിലായുള്ളത്. ഇന്ത്യയുടെ 121,188 അപേക്ഷകളും തുര്‍ക്കിയുടെ 120,876 അപേക്ഷകളും ഷെങ്കൻ വിസ അധികാരികള്‍ തള്ളി. മൊറോക്കോയും റഷ്യയുമാണ് വീസ അപേക്ഷകൾ തള്ളിപ്പോയപട്ടികയില് ഇന്ത്യക്കും തുര്‍ക്കിക്കും പിന്നിലായുള്ളത്. പോകാൻ ആഗ്രഹിക്കുന്ന ഷെങ്കൻ രാജ്യത്തിൻറെ കോൺസുലേറ്റ് ആണ് വിസ അനുവദിക്കുകയോ, തള്ളുകയോ ചെയ്യുന്നത്.
യൂറോപ്പിലെ 27 രാജ്യങ്ങൾ ഉൾപ്പെടുന്ന ഷെങ്കന്‍ പ്രദേശം മുഴുവനും യാത്ര ചെയ്യാനായി ഉപയോഗിക്കുന്ന ഒരൊറ്റ വീസയാണ് ഷെങ്കന്‍ വീസ. ഷെങ്കന്‍ പ്രദേശം ഒരു പൊതു വീസ നയത്തിനു കീഴിലാണ് പ്രവർത്തിക്കുന്നത്. എന്നാൽ അത്ര എളുപ്പമല്ല ഈ വിസ കൈക്കലാക്കാൻ.
പതിനെട്ട് ശതമാനമാണ് ഇന്ത്യയുടെ ശരാശരി റിജക്ഷൻ റേറ്റ്. ആഗോള തലത്തിലുള്ള റിജക്ഷൻ റേറ്റിനേക്കാള്‍ (17.9) അധികമാണിത്. ഷെങ്കൻ വിസക്കായുള്ള ഇന്ത്യക്കാരുടെ അപേക്ഷയില്‍ 415% വര്‍ധനവുണ്ടായതായും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ഏഴ് ലക്ഷത്തോളം ഇന്ത്യക്കാരാണ് ഇത്തവണ യൂറോപ്യൻ യാത്രക്കായി ഷെങ്കൻ വിസ വിസ അപേക്ഷ നല്‍കിയത്. ഇതില്‍ 121,188 പേരുടെ അപേക്ഷകള്‍ പല കാരണത്താല്‍ തള്ളുകയായിരുന്നു.
ഷെങ്കണിൽ ഇന്ത്യക്കു നഷ്ടം കോടികൾ:
ഇന്ത്യക്കാരുടെ ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ നിരസിക്കപ്പെട്ട വര്‍ഷം കൂടിയായിരുന്നു 2022. 7200 രൂപയോളമാണ് ഷെങ്കൻ വിസ അപേക്ഷയ്ക്കുള്ള ഫീസ്. നിരസിക്കപ്പെടുന്ന അപേക്ഷകര്‍ക്ക് സാധാരണഗതിയില്‍ ഫീസ് തിരിച്ചുകിട്ടില്ല. ഇത്തരത്തില്‍ കോടിക്കണക്കിന് രൂപയാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യക്കാര്‍ക്ക് നഷ്ടമായത്.
അതേപോലെ, മൊറോക്കോയിലും റഷ്യയിലും ഒട്ടേറെ വീസ അപേക്ഷകള്‍ നിരസിക്കപ്പെട്ടിട്ടുണ്ട്, ഇവിടങ്ങളില്‍ യഥാക്രമം 119,346 ഉം 68,753 ഉം അപേക്ഷകളാണ് തള്ളിപ്പോയത്. വീസകൾ നിരസിച്ച നിരക്ക് മൊറോക്കോയ്ക്ക് 15.5%, റഷ്യയ്ക്ക് 28.2% എന്നിങ്ങനെയാണ്.
ടുണീഷ്യയാണ് തൊട്ടടുത്ത്, ഇവിടെ നിന്നുള്ള ആകെ അപേക്ഷകളുടെ 29.1% അഥവാ 48,909 അപേക്ഷകള്‍ നിരസിച്ചു. 42,105 അപേക്ഷകള്‍ നിരസിച്ച യുണൈറ്റഡ് അറബ് എമിറേറ്റ്സാണ് അടുത്ത സ്ഥാനത്ത്. നൈജീരിയ, ഇറാൻ, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ യഥാക്രമം 39,189, 33,679, 31,271 അപേക്ഷകളാണ് തള്ളിപ്പോയത്.
ഷെങ്കന്‍ വിസ
യൂറോപ്പിലെ 27 രാജ്യങ്ങൾ ഉൾപ്പെടുന്ന ഷെങ്കന്‍ പ്രദേശം മുഴുവനും യാത്ര ചെയ്യാനായി ഉപയോഗിക്കുന്ന ഒരൊറ്റ വീസയാണ് ഷെങ്കന്‍ വീസ. ഷെങ്കന്‍ പ്രദേശം ഒരു പൊതു വീസ നയത്തിനു കീഴിലാണ് പ്രവർത്തിക്കുന്നത്.
യൂറോപ്യൻ യൂണിയനിലെ 22 അംഗരാജ്യങ്ങളടക്കം, യൂറോപ്പിലെ 27 രാജ്യങ്ങളിലേക്ക് സഞ്ചരിക്കാനുള്ള ഒറ്റ വിസയാണ് ഷെങ്കൻ വിസ. സാധാരണയായി എംബസിയിലോ കോണ്‍സുലേറ്റിലോ വിസ സെന്ററിലോ ഒക്കെയാണ് ഷെങ്കണ്‍ വിസ നല്‍കുന്നത്. ഫ്രാൻസ്, ഇറ്റലി, ജര്‍മനി, ഡെൻമാര്ക്ക്, ഓസ്ട്രിയ, ബെല്‍ജിയം, ക്രൊയേഷ്യ, സ്വിറ്റ്സര്‍ലാൻഡ്, നേര്‍വെ, അയര്‍ലൻഡ്, പോര്‍ച്ചുഗല്‍, ചെക് റിപ്പബ്ലിക്ക, ഗ്രീസ്, എസ്റ്റോണിയ, ഫിൻലൻഡ്, ഐസ്ലൻഡ്, ലാത്വിയ, ലിച്ചൻസ്റ്റൈൻ, ലിത്വാനിയ, മാള്‍ട്ട തുടങ്ങി 27 രാജ്യങ്ങളിലാണ് ഷെങ്കൻ വിസ നിലവിലുള്ളത്
ഒരിക്കല്‍ കയ്യില്‍ കിട്ടിക്കഴിഞ്ഞാല്‍ ഈ പ്രദേശത്തുള്ള രാജ്യങ്ങളില്‍ സ്വതന്ത്രമായി സഞ്ചരിക്കാം, എങ്കിലും വീസ കിട്ടുക എന്നതു വളരെ എളുപ്പമുള്ള കാര്യമല്ല. അപേക്ഷകർ നിർദ്ദിഷ്ട മാനദണ്ഡങ്ങൾ പാലിക്കുകയും, വിപുലമായ ഡോക്യുമെന്റേഷൻ പ്രക്രിയയിലൂടെ കടന്നുപോവുകയും വേണം.
ഹ്രസ്വകാലത്തേക്കും ദീര്‍ഘകാലാടിസ്ഥാനത്തിലും വീസ നല്‍കുന്നുണ്ട്. പോകാന്‍ ആഗ്രഹിക്കുന്ന ഷെങ്കന്‍ രാജ്യത്തിന്റെ കോണ്‍സുലേറ്റില്‍ ആണ് ഇതിനായി അപേക്ഷ സമര്‍പ്പിക്കേണ്ടത്. സാഹചര്യമനുസരിച്ച്, അവര്‍ക്ക് ഈ അപേക്ഷ തള്ളിക്കളയുകയോ വീസ അനുവദിക്കുകയോ ചെയ്യാം.
വീസ നിരസിക്കലിനുള്ള കാരണങ്ങൾ പലതുണ്ട്. അപേക്ഷകനു മതിയായ രേഖകൾ ഇല്ലാതിരിക്കല്‍, യാത്രയുടെ ഉദ്ദേശ്യത്തെക്കുറിച്ചുള്ള സംശയങ്ങൾ, അപേക്ഷകന്റെ സാമ്പത്തിക അസ്ഥിരത തുടങ്ങിയ ഘടകങ്ങള്‍ വിസ നിരസിക്കാന്‍ കാരണമാകാം.
കൂടാതെ, സുരക്ഷാ ആശങ്കകളും നിയമവിരുദ്ധ കുടിയേറ്റവുമായി ബന്ധപ്പെട്ട അപകടസാധ്യതകളും ഇതിനു കാരണമായേക്കാം.