RGCB ബയോ-സേഫ്റ്റി ലെവല്‍ -3 ലാബിന് കേന്ദ്ര അംഗീകാരം ലഭിച്ചു. കോവിഡ്, ഏവിയന്‍ ഇന്‍ഫ്ളുവന്‍സ തുടങ്ങിയ രോഗ ഗവേഷണത്തിന് ഈ അംഗീകാരം  സഹായകരമാകും.

തിരുവനന്തപുരം രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയിലെ -RGCB – ബയോ-സേഫ്റ്റി ലെവല്‍-3 ലാബിന്‍റെ പ്രവര്‍ത്തനത്തിന് കേന്ദ്രസര്‍ക്കാരിന്‍റെ ബയോടെക്നോളജി വകുപ്പിന്‍റെ അംഗീകാരം ലഭിച്ചു. കേരളത്തില്‍ ഇത്തരത്തിലുള്ള ആദ്യ സമഗ്ര ലാബാണിത്. ബിഎസ്എല്‍-3 ഏജന്‍റുകളില്‍ പകര്‍ച്ചാ ജൈവാണുക്കളായി തരംതിരിച്ചിട്ടുള്ള സാര്‍സ് കോവ്-2(കോവിഡ്), വൈറല്‍പനിയ്ക്ക് കാരണമാകുന്ന ഇന്‍ഫ്ളുവന്‍സ എന്നിവയെ സംബന്ധിച്ച ഗവേഷണങ്ങളില്‍ ഏറെ നിര്‍ണായകമാണ് ഈ സംവിധാനം.

ആര്‍ജിസിബിയുടെ ആക്കുളത്തെ പുതിയ കാമ്പസിലാണ് ബിഎസ്എല്‍-3 മോഡുലാര്‍ ഫെസിലിറ്റി സ്ഥാപിച്ചിട്ടുള്ളത്.

വ്യവസായ-അക്കാദമിക സമൂഹം, ക്ലിനിക്കല്‍ പങ്കാളികള്‍ എന്നിവരുമായുള്ള സഹകരണം മികച്ച രീതിയില്‍ വര്‍ധിപ്പിക്കാന്‍ ബിഎസ്എല്‍-3 ലാബിന്‍റെ സേവനത്തിലൂടെ സാധിക്കുമെന്ന് ആര്‍ജിസിബി ഡയറക്ടര്‍ പ്രൊഫ. ചന്ദ്രഭാസ് നാരായണ പറഞ്ഞു. വൈറസുകള്‍ക്കെതിരായ പ്രതിരോധ മരുന്നുകള്‍, ഔഷധങ്ങള്‍ എന്നിവ വികസിപ്പിച്ചെടുക്കാന്‍ ഈ സംവിധാനം ഏറെ സഹായകരമാകും.

ഭാവിയില്‍ മഹാവ്യാധികള്‍ വരുന്നത് തടയുന്നതിനൊപ്പം വൈറസുകള്‍, രോഗാണുക്കള്‍ എന്നിവയ്ക്കെതിരായ വിപ്ലവകരമായ ഗവേഷണങ്ങള്‍ നടത്തുന്നതിനുള്ള വേദിയാണ് ഇതിലൂടെ സാധ്യമായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version