ലോകത്തിലെ ഏറ്റവും വിലയേറിയ സ്വകാര്യ വിമാനം സ്വന്തമാക്കിയ ആളാരാണ്? മുകേഷ് അംബാനി, ഗൗതം അദാനി മുതൽ ബിൽ ഗേറ്റ്സ്, ഇലോൺ മസ്ക് വരെയുള്ള നിരവധി ലോകശതകോടീശ്വരന്മാർക്ക് അവരുടെ സമ്പത്തിന്റെയും ആഡംബരത്തിന്റെയും പ്രദർശനമായ സ്വകാര്യ ജെറ്റുകൾ ഉണ്ട്.
എന്നാൽ ഈ വിലയേറിയ സ്വകാര്യ ജെറ്റിന്റെ ഉടമ എന്തായാലും മസ്കോ മുകേഷ് അംബാനിയോ രത്തൻ ടാറ്റയോ അദാനിയോ അല്ല. 3200 കോടി രൂപക്ക് മുകളിൽ വിലമതിക്കുന്ന വിമാനത്തിന്റെ ഉടമ Alisher Umanov ആണ്. 19.5 ബില്യൺ ഡോളർ ആസ്തിയുളള റഷ്യൻ വ്യവസായിയാണ് Alisher Burkhanovich Usmanov. Alisher Umanovന്റെ കൈവശം ഒരു ആഡംബര എയർബസ് A340-300 ഉണ്ട്. ആ സ്വകാര്യ ജെറ്റിന് 400 മില്യൺ ഡോളർ വിലയുണ്ട്, അതായത് 3,286 കോടി രൂപ. റഷ്യയിലെയും യൂറോപ്പിലെയും ഏറ്റവും വലിയ സ്വകാര്യ ജെറ്റാണിതെന്നാണ് റിപ്പോർട്ട്.
Alisher Umanov റഷ്യൻ വ്യാവസായിക കൂട്ടായ്മയായ Metalloinvestന്റെ ഭൂരിഭാഗം ഓഹരിയുടമയും Kommersant പബ്ലിഷിംഗ് ഹൗസിന്റെ ഉടമയുമാണ്. റഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈൽ ടെലിഫോൺ ഓപ്പറേറ്ററായ MegaFonന്റെ സഹ ഉടമയും ലോകത്തിലെ ഏറ്റവും വലിയ ചെമ്പ് നിക്ഷേപങ്ങളിലൊന്നായ Udokan കോപ്പറിന്റെ ഉടമയുമാണ് അദ്ദേഹം.
ലോക ശതകോടീശ്വരനായ ഇലോൺ മസ്കിന് ഒരു Gulfstream G650 ER ഉണ്ട്. മുകേഷ് അംബാനിക്ക് ഒരു Boeing Business Jet 2 ആണുളളത്. ബിൽ ഗേറ്റ്സിന്റെ കൈവശം ഒരു Bombardier 8000 ആണ്. രത്തൻ ടാറ്റയുടെ കൈവശമുളളത് ഒരു Dassault Falcon 2000 ആണെന്നാണ് റിപ്പോർട്ട്. Bombardier Challenger 605, Embraer Legacy 650, Hawker Beechcraft 850XP എന്നിങ്ങനെ മൂന്ന് സ്വകാര്യ വിമാനങ്ങളാണ് ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ളത്. കുമാർ മംഗലം ബിർളയ്ക്ക് രണ്ട് ജെറ്റ് വിമാനങ്ങളുണ്ട്. ആദ്യത്തേത് Cessna Citation, രണ്ടാമത്തേത് ഏഴ് സീറ്റുകളുള്ള Gulf Stream (G100) ആണ്.