എയർ ഇന്ത്യയും വിസ്താരയും ഇനി ഒന്നാകുകയാണ്. ഇതിന്റെ ഭാഗമായി വിസ്താര എയർ  ലൈനിന്റെ  ജീവനക്കാർ ഘട്ടം ഘട്ടമായി എയർ ഇന്ത്യ സംവിധാനത്തിലേക്ക് മാറും. വിസ്താര എയർലൈൻസിന്റെ ജീവനക്കാരെ എയർ ഇന്ത്യയുമായി സംയോജിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.

നിലവിൽ വിസ്താരയിൽ 51 ശതമാനം ഉടമസ്ഥാവകാശം ടാറ്റയുടെയും ബാക്കിയുള്ള 49 ശതമാനം സിംഗപ്പൂർ എയർലൈൻസിന്റെയും കൈയ്യിലാണ്. ഇരു കമ്പനികളും ഒരുമിക്കുന്നതോടെ വിസ്താര എയർലൈൻസ് ഇല്ലാതാകും. എയർ ഇന്ത്യയിൽ 2059 കോടി രൂപ നിക്ഷേപിക്കുന്ന സിംഗപ്പൂർ എയർലൈൻസിന് 25 ശതമാനം ഓഹരി പങ്കാളിത്തമാണ് ലഭിക്കുക.

2021 അവസാനം 18,000 കോടി രൂപയ്ക്കാണ് എയർ ഇന്ത്യയെ ടാറ്റ ഏറ്റെടുത്തത്. വിസ്താരയും എയർ ഇന്ത്യയും തമ്മിലുള്ള ഈ സഹകരണം എയർലൈനുകളെ ഏകീകരിക്കുന്നതിലെ ഒരു സുപ്രധാന ചുവടുവെയ്പ്പാണ്, ഇത് വഴി യാത്രക്കാർക്ക് മെച്ചപ്പെട്ട സേവനങ്ങളും സൗകര്യങ്ങളും ലഭ്യമാക്കുകയുമാണ് ലക്ഷ്യം.

വിസ്താര – എയർ ഇന്ത്യ ലയനം സാധ്യമായാൽ, രാജ്യത്തെ വ്യോമയാന മേഖലയിൽ ശക്തമായ സാന്നിധ്യമായി എയർ ഇന്ത്യ മാറുമെന്നാണ് വിലയിരുത്തൽ. വ്യോമയാന മേഖലയിലെ തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്താനും വിപണിയിൽ മുൻനിരയിലുള്ള ഇൻഡിഗോയുമായി മത്സരിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ്  ടാറ്റയുടെ നീക്കം. നിലവിൽ ഇൻഡിഗോ മുന്നോട്ടു വയ്ക്കുന്ന സേവനങ്ങളുമായാണ് ടാറ്റായുടെ എയർ ലൈനിന്റെ മത്സരം.

കൂടാതെ വിദേശ സർവീസുകളുടെ എണ്ണത്തിലും എയർ ഇന്ത്യ മുൻനിരയിലെത്തും. നവംബറിൽ പ്രഖ്യാപിച്ച വിസ്താര എയർ ഇന്ത്യ ലയനം, ടാറ്റ ഗ്രൂപ്പിന്റെ ശേഷി വർദ്ധിപ്പിക്കും. ജീവനക്കാരെ സംയോജിപ്പിക്കുന്നതിനുളള നടപടിക്രമങ്ങൾക്ക് തുടക്കമായെന്ന് വിസ്താര സിഇഒ വിനോദ് കണ്ണൻ മാധ്യമങ്ങളോട് വ്യക്തമാക്കി. 2024 ഏപ്രിൽ മാസത്തിൽ ഇതിനാവശ്യമായ റെഗുലേറ്ററി ക്ലിയറൻസുകൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version