OTT പ്ലാറ്റ്ഫോമുകളുടെ വരവ് ഇന്ത്യൻ പ്രേക്ഷകരുടെ ആസ്വാദന കാഴ്ചപ്പാടിൽ വലിയതോതിൽ വിപ്ലവം സൃഷ്ടിച്ചിട്ടുണ്ട്. മുഖ്യധാരാ സിനിമയിലെ അഭിനേതാക്കൾ കൂടി OTT സീരീസുകളിലേക്കെത്തിയത് OTT പ്ലാറ്റ്ഫോമുകളുടെ ജനപ്രീതിയും വർദ്ധിപ്പിച്ചു. മുഖ്യധാരാ അഭിനേതാക്കൾ മുതൽ പുതുമുഖങ്ങൾ വരെ, പ്രമുഖ OTT സീരീസുകളിൽ ഒരു റോൾ നേടുന്നത് മിക്കവാറും എല്ലാ താരങ്ങളുടെയും പരിഗണനയിലുണ്ട്.
2023-ൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന OTT അഭിനേതാക്കളുടെ ലിസ്റ്റിൽ മുൻപിലെത്തിയിരിക്കുന്നത് അജയ് ദേവ്ഗണാണ്. അജയ് ദേവ്ഗൺ OTT-യിൽ അരങ്ങേറ്റം കുറിച്ചത് ‘രുദ്ര: ദി എഡ്ജ് ഓഫ് ഡാർക്ക്നെസ്’ എന്ന Disney+ Hostar-സീരീസിലൂടെയാണ്. ഇതൊരു സൈക്കോളജിക്കൽ ക്രൈം ത്രില്ലറാണ്, ബ്രിട്ടീഷ് പരമ്പരയായ ലൂഥറിന്റെ ഇന്ത്യൻ റീമേക്കിലെ അഭിനയത്തിന് 125 കോടി രൂപ അജയ് ദേവ്ഗൺ വാങ്ങി.

സേക്രഡ് ഗെയിംസിലെ ഗുരുജിയോ മിർസാപൂരിലെ അഖണ്ഡാനന്ദ് ത്രിപാഠിയോ ആകട്ടെ, മികച്ച പ്രകടനങ്ങൾ നൽകുകയും പ്രേക്ഷകരുടെ ഹൃദയത്തിൽ പ്രതിഷ്ഠ നേടുകയും ചെയ്ത നടനാണ് പങ്കജ് ത്രിപാഠി. GQ റിപ്പോർട്ട് അനുസരിച്ച്, മിർസാപൂരിലെ അഭിനയത്തിന് താരം 10 കോടി രൂപയും സേക്രഡ് ഗെയിംസിന് ഏകദേശം 12 കോടി രൂപയും ഈടാക്കി. ഏകദേശം 5 മില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ഏകദേശ ആസ്തി.

ഷോകളായാലും സിനിമകളായാലും OTT ഉള്ളടക്കത്തിൽ ശ്രദ്ധേയ പ്രകടനമാണ് രാധിക ആപ്തെ കാഴ്ച വയ്ക്കുന്നത്. ലസ്റ്റ് സ്റ്റോറീസ്, ഗോൾ, സേക്രഡ് ഗെയിംസ് എന്നിവയിലെ ആപ്തെയുടെ വേഷം പ്രേക്ഷകരും നിരൂപകരും ഇഷ്ടപ്പെടുന്നു. സേക്രഡ് ഗെയിംസിലെ അഭിനയത്തിന് നാല് കോടി രൂപയാണ് രാധിക വാങ്ങിയതെന്നാണ് റിപ്പോർട്ട്. രാധിക ആപ്തെക്ക് ഏകദേശം 8 മില്യൺ ഡോളർ ആസ്തിയുണ്ട്.

നെറ്റ്ഫ്ലിക്സിലെ ജനപ്രിയ OTT പരമ്പരയായ സേക്രഡ് ഗെയിംസിൽ സർതാജ് എന്ന കഥാപാത്രത്തിലൂടെ സെയ്ഫ് അലി ഖാൻ എന്നത്തേക്കാളും ശക്തമായി ഷോബിസിൽ തിരിച്ചെത്തി. സമീപകാലത്ത് താരം ഉയർച്ച താഴ്ചകൾ നേരിട്ടെങ്കിലും ഈ പ്രകടനം പ്രേക്ഷകരും നിരൂപകരും തുറന്ന കൈകളോടെ സ്വീകരിച്ചു. പരമ്പരയുടെ ആദ്യ സീസണിലെ 8 എപ്പിസോഡുകൾക്ക് 15 കോടി രൂപയാണ് അദ്ദേഹം ഈടാക്കിയതെന്നാണ് റിപ്പോർട്ട്. സെയ്ഫിന്റെ ആസ്തി 150 മില്യൺ ഡോളറാണ്.
ആമസോൺ പ്രൈമിലെ ഫാമിലി മാൻ ഏറ്റവും പ്രിയപ്പെട്ട ഷോകളിലൊന്നായി ജനപ്രീതി നേടിപ്പോൾ മനോജ് ബാജ്പേയിയുടെ വേഷം അദ്ദേഹത്തിന്റെ ഏറ്റവും പ്രശംസിക്കപ്പെട്ട പ്രകടനങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. പരമ്പരയിലെ ശ്രീകാന്ത് തിവാരിയായി അഭിനയിച്ചതിന് 10 കോടി രൂപയാണ് അദ്ദേഹം വാങ്ങിയത്.

സേക്രഡ് ഗെയിംസിൽ നവാസുദ്ദീൻ സിദ്ദിഖി അവതരിപ്പിച്ച ക്രൈം ലോർഡ്, ഗണേഷ് ഗൈതോണ്ടെ അദ്ദേഹത്തിന്റെ ഏറ്റവും ജനപ്രിയമായതും ആഘോഷിക്കപ്പെട്ടതുമായ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു. DNA റിപ്പോർട്ട് പ്രകാരം സിദ്ദിഖി തന്റെ വേഷത്തിന് 10 കോടി രൂപ ഈടാക്കി.

തെന്നിന്ത്യൻ താരം സാമന്തയുടെ ദി ഫാമിലി മാൻ 2 ലെ രാജി എന്ന ശക്തമായ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. പ്രേക്ഷക പ്രശംസ നേടിയ ഈ റോളിന് വേണ്ടി 4 കോടി രൂപ സാമന്ത വാങ്ങിയെന്നാണ് റിപ്പോർട്ട്. 13 മില്യൺ ഡോളർ ആസ്തിയാണ് സാമന്തയ്ക്കുളളത്.