ദുബായിലെ ഏറ്റവും മനോഹരമായ ഡെസ്റ്റിനേഷനുകളിലൊന്നായ ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (DIFC) ഇപ്പോൾ ഒരു അസാധാരണ സമകാലിക ശിൽപ പാർക്കായി രൂപാന്തരപ്പെട്ടിരിക്കുന്നു. യുഎഇ പതാകയിൽ പൊതിഞ്ഞ ടോഫി മുതൽ DJ ഹെർക്കുലീസ് വരെ, ദുബായ് ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റിനെ അതിശയകരമായ ശിൽപ പാർക്കായി മാറ്റുന്നു. DIFC സ്‌കൾപ്‌ചർ പാർക്കിന്റെ രണ്ടാം പതിപ്പ് സെപ്റ്റംബർ അവസാനം വരെയാണ് നടക്കുന്നത്. 2023-ലെ എക്‌സിബിഷൻ ഇവന്റ് ‘ടെയിൽസ് അണ്ടർ ദി ഗേറ്റ്’ എന്ന പ്രമേയത്തിൽ ക്യൂറേറ്റ് ചെയ്ത 70 ലധികം കലാസൃഷ്ടികൾ ഒരുമിച്ച് കൊണ്ടുവരുന്നു. ഈ പ്രദർശനം കലാപ്രേമികൾ തീർച്ചയായും സന്ദർശിക്കേണ്ട ഒന്നാണ്.

https://youtu.be/wyYtrePYawg

1. DJ Hercules

ഈ വിചിത്രമായ ശിൽപം, ഒരു ട്രെൻഡി ഹെഡ്‌സെറ്റുള്ള ആധുനികകാലത്തെ DJ ആയി പുരാണ കഥാപാത്രമായ ഹെർക്കുലീസിനെ കാണിക്കുന്നു. ആർട്ടിസ്റ്റ് എമ്രെ യൂസുഫിയാണ് തയ്യാറാക്കിയത്.

2. Sfera Conchiglia

ഇറ്റാലിയൻ കലാകാരനായ ജിയാൻഫ്രാങ്കോ മഗ്ഗിയാറ്റോയുടെ ഈ സൃഷ്ടി, മനുഷ്യൻ സ്വയം തിരിച്ചറിയുന്നതിന് അവലംബിക്കേണ്ട ദുർഘടപാതയെ ആവിഷ്കരിക്കുന്നു. സൃഷ്ടിയുടെ അന്തർഭാഗത്തേക്ക് പ്രേക്ഷകന്റെ നോട്ടം ആകർഷിക്കുന്ന ‘ആന്തരിക ശിൽപം’ എന്ന ആശയം കലാകാരൻ സൃഷ്ടിച്ചിരിക്കുന്നു.

3. Love Dubai

ഡി‌ഐ‌എഫ്‌സിയുടെ പുറത്ത് സ്ഥിതി ചെയ്യുന്ന ഈ ആകർഷകമായ ശിൽപം ഒരു ലളിതമായ കാരണത്താൽ കണ്ണഞ്ചിപ്പിക്കുന്നതാണ്. ഒരു വശത്ത് നിന്ന് നോക്കുമ്പോൾ ‘സ്നേഹം’ എന്നും എതിർവശത്ത് നിന്ന് നോക്കുമ്പോൾ ‘ദുബായ്’ എന്നും എഴുതിയിരിക്കുന്നു.

4. Realm

ബിലാൽ ഹകൻ കാരകായയുടെ ഈ കലാസൃഷ്ടി, റീസൈക്കിൾ ചെയ്ത അലുമിനിയം മെറ്റീരിയലാണ് ഉപയോഗിക്കുന്നത്. ആധുനിക നഗര ജീവിതത്തിൽ ആളുകൾ നേരിടുന്ന വർദ്ധിച്ചുവരുന്ന ഒറ്റപ്പെടലിനെ ഇത് സൂചിപ്പിക്കുന്നു. ഒരു നഗരം എങ്ങനെ പുനർനിർമ്മിക്കപ്പെടുന്നു എന്നതിൽ കലാകാരന്റെ അസ്വസ്ഥതയുടെ പ്രതിഫലനം കൂടിയാണിത്.

5. UAE Toffee

ഈ മനോഹരമായ കലാസൃഷ്ടി യുഎഇ പതാകയിൽ പൊതിഞ്ഞ ടോഫിയാണ്. പതാകയുടെ കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങൾ കാഴ്ചക്കാരെ അതിലേക്ക് ആകർഷിക്കുന്നു. അത് ഈ രാജ്യത്ത് ജീവിക്കുന്ന ആളുകൾ അനുഭവിക്കുന്ന സന്തോഷത്തെ പ്രതീകവത്കരിക്കുന്നു.

6. Geometrical Explanation

മെർട്ട് ഈജ് കോസിന്റെ ഈ സങ്കീർണ്ണമായ കലാസൃഷ്ടി, ജ്യാമിതി ഉപയോഗിച്ച് ഈ ലോകത്തെ വിശദീകരിക്കാൻ ശ്രമിക്കുന്നു. കലാകാരൻ പ്രപഞ്ചത്തെക്കുറിച്ചുള്ള തന്റെ ഗ്രാഹ്യം ഈ സൃഷ്ടിയിലൂടെ പരാമർശിക്കുകയും അരിസ്റ്റോട്ടിൽ, പ്ലേറ്റോ തുടങ്ങിയ തത്ത്വചിന്തകർക്ക് ആദരാഞ്ജലി അർപ്പിക്കുകയും ചെയ്യുന്നു.

7. Hands Sculptur

ഡിഐഎഫ്‌സിയുടെ ഐക്കണിക് ഗേറ്റ് ബിൽ‌ഡിംഗിന് കീഴിൽ സ്ഥിതി ചെയ്യുന്ന ഈ ശിൽപം ലോറെൻസോ ക്വിൻ നിർമ്മിച്ചതാണ്. ‘Now and Forever’ എന്ന ശേഖരത്തിന്റെ ഭാഗമായ ഈ ശിൽപം സമാധാനത്തിന്റെയും സൗഹൃദത്തിന്റെയും പ്രതീകമായി കണക്കാക്കപ്പെടുന്നു. ജനങ്ങളിലേക്കെത്താനുള്ള കലയുടെ ശക്തിയിലുള്ള വിശ്വാസം ഇത് പ്രകടിപ്പിക്കുന്നു.

8. Unwind

ഡി‌ഐ‌എഫ്‌സിക്ക് പുറത്ത് പുല്ലിൽ സ്ഥിതി ചെയ്യുന്ന, റിച്ചാർഡ് ഹഡ്‌സന്റെ ഈ കലാസൃഷ്ടിക്ക് അൺവൈൻഡ് എന്നാണ് പേര് നൽകിയിരിക്കുന്നത്. ആകൃതിയിലും ഘടനയിലും ആകർഷകമായ ചിത്രീകരണം കാഴ്ചക്കാരുടെ വ്യാഖ്യാനത്തിനായി വിട്ടിരിക്കുന്നു.

9. The Digital Self

ഇറ്റാലിയൻ ആർട്ടിസ്റ്റ് Adonai Sebhatu രൂപകല്പന ചെയ്ത ഈ നിർമിതി നമ്മൾ ഇപ്പോൾ ജീവിക്കുന്ന ഡിജിറ്റൽ ലോകത്തിനുള്ള ആദരാഞ്ജലിയാണ്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version