സെൽഫ് ചെക്കൗട്ട് കൗണ്ടറുകൾ, ഇലക്ട്രോണിക് ഷെൽഫ് ലേബലുകൾ, ഡ്യുവൽ സൈഡ് ക്യാഷ് ടില്ലുകൾ, പ്രാദേശിക വസ്ത്ര, ഫാഷൻ ഉത്പന്നങ്ങൾ അങ്ങനെ ആധുനിക റീട്ടെയിൽ ഐഡന്റിറ്റിയുമായി റിലയൻസ് റീട്ടെയിൽ ട്രെൻഡ്സ് സ്റ്റോറുകൾ-Reliance Trends- നവീകരിക്കുകയാണ്.

യുവതലമുറയിലെ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി സെൽഫ് ചെക്കൗട്ട് കൗണ്ടറുകൾ മുതൽ ഇലക്ട്രോണിക് ഷെൽഫ് ലേബലുകൾ വരെയുള്ള സമകാലികവും സാങ്കേതിക ഉപയോഗപ്പെടുത്തിയുള്ള ഫീച്ചറുകൾ ഉൾപ്പെടുത്തി രാജ്യത്തെമ്പാടുമുള്ള ട്രെൻഡ് ഫാഷൻ സ്റ്റോറുകൾ നവീകരിക്കുകയാണെന്ന് റിലയൻസ് റീട്ടെയിൽ അറിയിച്ചു. പുതിയ ബ്രാൻഡ് ഐഡന്റിറ്റി ഉപയോഗിച്ച് റിലയൻസ് റീട്ടെയിൽ ഇന്ത്യയിൽ ഏകദേശം 150 ട്രെൻഡ് സ്റ്റോറുകൾ നവീകരിക്കും. ഫർണിച്ചറുകൾ മുതൽ ലൈറ്റിംഗ്, സീലിംഗ്, ഫ്ലോറിംഗ് എന്നിവയിൽ വരെ സ്റ്റോറുകൾക്ക് ഒരു പുതിയ രൂപമുണ്ടാകും.

ഇന്ത്യയിൽ ഉടനീളമുള്ള 1,100-ലധികം പട്ടണങ്ങളിലും നഗരങ്ങളിലും 2,300-ലധികം സ്റ്റോറുകൾ നടത്തുന്ന ട്രെൻഡ്സ് ഇത്തരത്തിലുള്ള ആദ്യത്തെ സ്റ്റോർ സൂററ്റിൽ തുറന്നു. ഭാവിയിൽ റിലയൻസ് റീട്ടെയിൽ തുറക്കുന്ന എല്ലാ പുതിയ ട്രെൻഡ് സ്റ്റോറുകളും പുതിയ ഫോർമാറ്റിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. നഗരത്തിന്റെ ഐഡന്റിറ്റി പ്രദർശിപ്പിക്കുന്നതിന് പ്രാദേശിക കലാകാരന്മാർക്ക് പ്രത്യേക ഇടം ഉണ്ടായിരിക്കും.

റിലയൻസ് റീട്ടെയിലിന്റെ വസ്ത്ര വിൽപ്പനയുടെ പ്രധാന പങ്ക് ട്രെൻഡ്സാണ്. ട്രെൻഡ്സിൽ 4,000-ലധികം ഫാഷൻ, വസ്ത്ര സ്റ്റോറുകൾ, ട്രെൻഡ്സ്, സെന്ട്രോ, അസോർട്ട്, ഫാഷൻ ഫാക്ടറി ബ്രാൻഡുകൾ പ്രവർത്തിക്കുന്നു.
റിലയൻസ് ഫാഷൻ & ലൈഫ് സ്റ്റൈൽ പ്രസിഡന്റും സിഇഒയുമായ അഖിലേഷ് പ്രസാദ്:

“സൂറത്തിലെ വിഐപി റോഡിൽ തുറന്നിരിക്കുന്ന ഞങ്ങളുടെ ഏറ്റവും പുതിയ ട്രെൻഡ് സ്റ്റോറിൽ, സെൽഫ് ചെക്കൗട്ട്, ഇലക്ട്രോണിക് ഷെൽഫ് ലേബലുകൾ, ആർഎഫ്ഐഡി-പ്രാപ്തമാക്കൽ, ഡ്യുവൽ സൈഡ് ക്യാഷ് ടില്ലുകൾ എന്നിങ്ങനെ നിരവധി നവീന സാങ്കേതിക ഇടപെടലുകൾ ഉൾപ്പെടുത്തി ഞങ്ങൾ ഒരു പുതിയ റീട്ടെയിൽ ഐഡന്റിറ്റി അവതരിപ്പിച്ചു,”
റിലയൻസ് റീട്ടെയിൽ സിഎഫ്ഒ & കോർപ്പറേറ്റ് ഡെവലപ്മെന്റ് ദിനേശ് തലുജ:
“നേരത്തെ ഓഫീസ് വസ്ത്രങ്ങളും കാഷ്വൽ വസ്ത്രങ്ങളും എന്ന വേർതിരിവ് ഉപഭോക്തൃ സംസ്കാരത്തിൽ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ സെമി-കാഷ്വലുകൾക്ക് വലിയ സ്വീകാര്യതയാണ് ഉള്ളത്. ആളുകൾ ഓഫീസിലും പുറത്തും ഒരുപോലെ ഉപയോഗിക്കാവുന്ന തരത്തിലുള്ള വസ്ത്രങ്ങൾ വാങ്ങാൻ നോക്കുന്ന ഒരു പ്രവണതയുണ്ട്, ഞങ്ങൾ ആ പ്രവണത ഉപയോഗപ്പെടുത്തുന്നു.”