ലണ്ടൻ ആസ്ഥാനമായ Web3, AI സ്റ്റാർട്ടപ്പ് ZYBER 365, യുകെ ആസ്ഥാനമായുള്ള SRAM & MRAM ഗ്രൂപ്പിന്റെ നേതൃത്വത്തിൽ $1.2 ബില്യൺ മൂല്യനിർണ്ണയത്തിൽ സീരീസ് എ ഫണ്ടിംഗ് റൗണ്ടിൽ 100 മില്യൺ ഡോളർ സമാഹരിച്ചു യൂണികോൺ പദവിയിലേക്കെത്തി. ഈ മൂലധനം ഉപയോഗിച്ച്, സ്റ്റാർട്ടപ്പ് സാന്നിധ്യം വിപുലീകരിക്കുന്നതിലും സാങ്കേതിക കഴിവുകൾ വർദ്ധിപ്പിക്കുന്നതിലും ആഗോള വിപണി സാന്നിധ്യം ഉറപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ZYBER 365 – പറയുന്നു.
ഇന്ത്യൻ വംശജരായ സംരംഭകരായ പേൾ കപൂറും, സണ്ണി വഗേലയും ചേർന്ന് 2023 മെയ് മാസത്തിൽ സ്ഥാപിച്ചതാണ് ZYBER 365. സ്റ്റാർട്ടപ്പ് ഒന്നിലധികം വെബ്3 ഉൽപ്പന്നങ്ങളുടെ ഒരു ശ്രേണിയിലുള്ള വികേന്ദ്രീകൃതവും സൈബർ സുരക്ഷിതവുമായ ഓപ്പറേറ്റിംഗ് സിസ്റ്റം- Cyber- Secure Web3 OS through Sustainable AI-CHAIN -വാഗ്ദാനം ചെയ്യുന്നു. Layer-1, Layer-2 ബ്ലോക്ക്ചെയിനുകൾ, വികേന്ദ്രീകൃത ഐഡന്റിറ്റികൾ, ഡാറ്റ അനലിറ്റിക്സ്, സോഫ്റ്റ്വെയർ ഡെവലപ്മെന്റ് കിറ്റ്, വെബ് ബ്രൗസർ, NFT മാർക്കറ്റ്പ്ലേസ്, ICO (ഇനിഷ്യൽ കോയിൻ ഓഫറിംഗ്) എന്നിവ ഒരു സമ്പൂർണ്ണ Web3 ഇക്കോസിസ്റ്റം എന്ന നിലയിലോ നിർദ്ദിഷ്ട ആപ്ലിക്കേഷനായോ ഉപയോക്തൃ ആവശ്യകതയ്ക്കനുസരിച്ച് പ്രയോജനപ്പെടുത്താം.
ZYBER 365 സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ പേൾ കപൂർ :
“ഈ സീരീസ് എ ഫണ്ടിംഗ് സൈബർ 365 ന്റെ യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്. ഞങ്ങളുടെ Web3 OS, AI, സൈബർ സെക്യൂരിറ്റി ഉൽപ്പന്നങ്ങളുടെ നിരയെ നയിക്കാനുള്ള ഞങ്ങളുടെ കാഴ്ചപ്പാട് പങ്കിടുന്ന SRAM & MRAM ഗ്രൂപ്പിനെ പങ്കാളിയായി ലഭിച്ചതിൽ ഞങ്ങൾ സന്തുഷ്ടരാണ്. മൂലധനത്തിന്റെ ഈ ഇൻഫ്യൂഷൻ ഉപയോഗിച്ച്, ഞങ്ങളുടെ വിപുലീകരണ പദ്ധതികൾ ത്വരിതപ്പെടുത്താനും സമീപഭാവിയിൽ ഞങ്ങളുടെ ക്ലയന്റുകൾക്ക് സമാനതകളില്ലാത്ത മൂല്യം നൽകാനും ഞങ്ങൾ തയ്യാറാണ്.”
SRAM & MRAM ഗ്രൂപ്പ് ഡയറക്ടർ മഹേന്ദ്ര ജോഷി:
“ZYBER 365-ന്റെ മികച്ച ടീമും സാങ്കേതികവിദ്യയും അവരെ ഇതിനകം തന്നെ വ്യവസായത്തിലെ ഒരു മുൻനിര ഘടകമാക്കി . ഈ നിക്ഷേപം വരും വർഷങ്ങളിൽ അസാധാരണമായ വളർച്ചയ്ക്കും വിജയത്തിനും വഴിയൊരുക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.”