“ഇരുന്നു യാത്ര ചെയ്യാം, കിടന്നും. 200 HP പവർ, ഓൺലൈൻ ട്രാക്കിംഗ് സംവിധാനവും AI അലർട്ടും. ഇനി ഒരു കിടിലൻ ഡ്രൈവറെ കൂടി കൂടെകൂട്ടിയാൽ വന്ദേ ഭാരതിന്റെ അതേ റൂട്ടിൽ നിരത്തിലൂടെ പറക്കും ഈ KSRTC-SWIFT HYBRID സീറ്റർ കം സ്ലീപ്പർ ബസ്.”

അതെ. തിരുവനന്തപുരം – കാസർഗോഡ് റൂട്ടിലാണ് ആദ്യ സർവീസ്

കൂടുതൽ ഹൈ ടെക്ക് ആയി നിരത്തിലേക്കെത്തുകയാണ് കേരളത്തിന്റെ സ്വന്തം KSRTC- SWIFT.  ഇത് ജീവനക്കാരുടെ ബസ് എന്നാണ് ഗതാഗത മന്ത്രി ആന്‍റണി രാജു വിശേഷിപ്പിച്ചത്. കെഎസ്ആർടിസി – സ്വിഫ്റ്റിലെ ജീവനക്കാരിൽ നിന്നും കരുതൽ ധനമായി വാങ്ങിയ തുക ഉപയോഗിച്ച് സ്വിഫ്റ്റ് വാങ്ങിയ പുതിയ ഹൈബ്രിഡ് ബസായ സീറ്റർ കം സ്ലീപ്പർ ബസ് നിരത്തിലേക്ക് എത്തുകയാണ്.  

കെഎസ്ആർടിസിയിൽ ആദ്യമായാണ് ഹൈബ്രിഡ് ബസ് അവതരിപ്പിക്കുന്നത്. അധിക സൗകര്യങ്ങളോട് കൂടിയ 2×1 സീറ്റുകൾ (ഒരു വശത്ത് രണ്ട് സീറ്റുകളും, മറു വശത്ത് ഒരു സീറ്റും) ഉള്ള 27 സീറ്ററുകളും, 15 സെമി സ്ലീപ്പർ സീറ്റുകളുമുണ്ട് ഹൈബ്രിഡ് ബസിൽ.

സൗകര്യങ്ങൾ ഏറെയുണ്ട് ഈ ഹൈബ്രിഡിൽ

എല്ലാ സീറ്റുകളിലും, ബെർത്തുകളിൽ ചാർജിങ് സൗകര്യം, മൊബൈൽ ഫോൺ സൂക്ഷിക്കാൻ മൊബൈൽ പൗച്ച്, ചെറിയ ഹാൻഡ് ബാഗേജുകൾക്കായി വ്യക്തിഗത ലഗേജ് സ്പേസ് എന്നിവയും എടുത്തു പറയണം. എയർ സസ്പെൻഷനോട് കൂടിയ 12 മീറ്റർ അശോക് ലൈലാന്‍റ് ഷാസിയിൽ ബിഎസ് 6 ചേയ്സിലായി എസ്.എം കണ്ണപ്പ ബംഗളുരു ആണ് ബസ് നിർമ്മാണം പൂർത്തിയാക്കിയത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version