ഇന്ത്യയിൽ ലോകോത്തര ഡാറ്റാ സെന്ററുകൾ വരികയാണ്. ഇന്ത്യയിലെ എന്റർപ്രൈസുകളുടെയും ഡിജിറ്റൽ സേവന കമ്പനികളുടെയും നിർണായക ഇൻഫ്രാസ്ട്രക്ചർ ആവശ്യങ്ങൾ നിറവേറ്റുകയാണ് പ്രാഥമിക ലക്‌ഷ്യം.

ഇതിനായി ബ്രൂക്ക്ഫീൽഡ് ഇൻഫ്രാസ്ട്രക്ചർ, ഡിജിറ്റൽ റിയാലിറ്റി എന്നിവയുമായി പങ്കാളികളാകുകയാണ് റിലയൻസ്. ഈ സംയുക്ത സംരംഭം ഇന്ത്യയിലെ ഒന്നിലധികം സ്ഥലങ്ങളിൽ ലോകോത്തര ഡാറ്റാ സെന്ററുകൾ വികസിപ്പിക്കും. ആദ്യഘട്ടത്തിൽ  ചെന്നൈയിലും മുംബൈയിലും ഡാറ്റാ സെന്ററുകൾ സ്ഥാപിക്കുകയാണ് ലക്‌ഷ്യം.

‘ഡിജിറ്റൽ കണക്ഷൻ: എ ബ്രൂക്ക്ഫീൽഡ്, ജിയോ ആൻഡ് ഡിജിറ്റൽ റിയാലിറ്റി കമ്പനി’ എന്നാണ് ഈ സംരംഭത്തെ  ബ്രാൻഡ് ചെയ്തിരിക്കുന്നത്. ഇതിനായി   ബ്രൂക്ക്ഫീൽഡ് ഇൻഫ്രാസ്ട്രക്ചർ, ഡിജിറ്റൽ റിയാലിറ്റി  എന്നിവയുമായി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, ഇന്ത്യയിൽ ഡാറ്റാ സെന്ററുകൾ വികസിപ്പിക്കുന്നതിനായുള്ള  കരാറിൽ ഏർപ്പെട്ടു.  ബ്രൂക്ക്ഫീൽഡ് ഇൻഫ്രാസ്ട്രക്ചറിനും ഡിജിറ്റൽ റിയാലിറ്റിക്കും ഒപ്പം ഇന്ത്യയിലെ ഡാറ്റാ സെന്ററുകൾക്കായുള്ള എസ് പി വി കളിലാണ്  റിലയൻസ് നിക്ഷേപിക്കുന്നത്. ഓരോ ഇന്ത്യൻ എസ് പി വി കളിലും റിലയൻസ് 33.33% ഓഹരികൾ കൈവശം വയ്ക്കുകയും തുല്യ പങ്കാളിയാകുകയും ചെയ്യും.

നിസ്സാരനല്ല ഡിജിറ്റൽ റിയാലിറ്റിയും ബ്രൂക് ഫീൽഡും

ആഗോളതലത്തിൽ ക്ലൗഡ്, കാരിയർ-ന്യൂട്രൽ ഡാറ്റാ സെന്റർ, കോളോക്കേഷൻ, ഇന്റർകണക്ഷൻ സൊല്യൂഷനുകൾ എന്നിവയുടെ ഏറ്റവും വലിയ ദാതാവാണ് ഡിജിറ്റൽ റിയാലിറ്റി. 27 രാജ്യങ്ങളിലായി 300+ ഡാറ്റാ സെന്ററുകളുമുണ്ട്.

രാജ്യാന്തര തലത്തിൽ ഏറ്റവും വലിയ ഇൻഫ്രാസ്ട്രക്ചർ നിക്ഷേപകരിൽ ഒന്നാണ് ബ്രൂക്ക്ഫീൽഡ് ഇൻഫ്രാസ്ട്രക്ചർ. ഡിജിറ്റൽ റിയാലിറ്റിക്ക് ബ്രൂക്ക്ഫീൽഡ് ഇൻഫ്രാസ്ട്രക്ചറുമായി ഒരു സംയുക്ത സംരംഭമുണ്ട്.  ഇന്ത്യയിലെ എന്റർപ്രൈസുകളുടെയും ഡിജിറ്റൽ സേവന കമ്പനികളുടെയും നിർണായക ഇൻഫ്രാസ്ട്രക്ചർ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഉയർന്ന നിലവാരമുള്ള ഡാറ്റാ സെന്ററുകൾ വികസിപ്പിക്കാൻ റിലയൻസിന്റെ പങ്കാളിത്തത്തിലൂടെ സാധിക്കും.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version