AI കൊണ്ട് അരങ്ങു തകർക്കുന്ന അമേരിക്കൻ ഓഹരി കുത്തകകളെ ചട്ടം പഠിപ്പിക്കാൻ വടിയെടുത്ത് വാൾസ്ട്രീറ്റ് റെഗുലേറ്റർ. AI യുടെ ബ്രോക്കറേജ് രീതികൾ നിയന്ത്രിക്കുന്നത് ലക്ഷ്യമിട്ടുള്ള സൈബർ നിയമങ്ങൾ കൊണ്ട് വന്നു കഴിഞ്ഞു റെഗുലേറ്റർ.
ഇനി ഓഹരി കമ്പനികളും ബ്രോക്കിങ് സ്ഥാപനങ്ങളും ഓഹരി കയറ്റിറക്കങ്ങളും ബുള്ളുകളുടെ കുതിപ്പും മാത്രം നോക്കിയിരിക്കരുത്. ഇന്റർനെറ്റ് അധിഷ്ഠിത കമ്പനികൾ AI മോഡലുകൾ ഓഹരി വിപണിയിലെ കുതിച്ചു ചാട്ടത്തിനു ഉപയോഗിക്കുമ്പോൾ അത്യാവശ്യ നിയന്ത്രണങ്ങൾ വേണം എന്ന് ഓഹരി വിപണിയെ ഓർമ്മിപ്പിക്കുകയാണ് അധികൃതർ.
വാൾസ്ട്രീറ്റിന്റെ മുൻനിര റെഗുലേറ്റർ – U.S. Securities and Exchange Commission (SEC)- ഓഹരി വിപണിയിലെ പുതിയ സൈബർ നിയമങ്ങൾക്ക് രൂപം നൽകി. ഇനിമുതൽ തങ്ങൾക്കു ഓൺലൈനിൽ സംഭവിച്ച ഹാക്കിംഗ് സംഭവങ്ങൾ ഓഹരി ഇടപാട് നടത്തുന്ന കമ്പനികൾ വെളിപ്പെടുത്തണം. AI യുടെ എടുത്തുചാട്ടം കൊണ്ട് നടത്തുന്ന ഓഹരി പ്രവചനങ്ങൾ കാരണം സൈബർ ഹാക്കിങ്ങോ മറ്റോ സംഭവിച്ചാൽ, AI അതിനു ഉത്തരവാദിയായാൽ ഇനി കളി മാറും. ഹാക്കിങ്ങിൽ നിന്നും തലയൂരാൻ വരുന്ന ചിലവ് ഓഹരി നിക്ഷേപകരുടെ തലയിൽ കെട്ടിവച്ചാൽ കമ്പനികൾ ഇനി റെഗുലേറ്ററുടെ വക നടപടിയും നേരിടേണ്ടി വരും. ഫെഡറൽ സംവിധാനത്തിന്റെ ക്രിമിനൽ കേസും നേരിടേണ്ടി വരും. ഉറപ്പ്.
റോബോട്ടിക് ബ്രോക്കർ-ഡീലർമാർ തുടങ്ങിയവർ ട്രേഡിംഗിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുന്നതിലെ കൃത്രിമത്വം അവസാനിപ്പിക്കണമെന്ന് പല തലങ്ങളിൽ നിന്നുയർന്ന ആവശ്യങ്ങളെത്തുടർന്നാണ് ഈ നടപടി.
2021 ലെ “meme stock” rally യിൽ റോബോ-ഉപദേശകരും ബ്രോക്കർമാരും ഉപയോക്തൃ പെരുമാറ്റം വർദ്ധിപ്പിക്കുന്നതിന് AI-യും ഗെയിം പോലുള്ള സംവിധാനങ്ങൾ ചട്ടവിരുദ്ധമായും, ഓഹരി വിപണിയിലെ നിയമങ്ങൾക്കു എതിരായും ഉപയോഗിച്ചതായി ഉദ്യോഗസ്ഥർ കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ സൈബർ ചട്ടങ്ങൾക്ക് വഴിതെളിഞ്ഞത്. അഞ്ച് അംഗ യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ ട്രേഡർമാരിലും ബ്രോക്കർമാരിലും നടത്തിയ വോട്ടെടുപ്പിലാണ് അന്തിമ ചട്ടങ്ങളിൽ തീരുമാനമായത്. വിയോജിപ്പുകളും ഏറെയായിരുന്നു.
പുതിയ സൈബർ സുരക്ഷാ നിയമം ഇങ്ങനെ
ഡാറ്റ മോഷണം, സിസ്റ്റങ്ങളുടെ പരാജയം, സൈബർ നുഴഞ്ഞുകയറ്റങ്ങൾ എന്നിവയ്‌ക്കെതിരെ സാമ്പത്തിക വ്യവസ്ഥയെ ശക്തമാക്കാനുള്ള വിപുലമായ SEC ശ്രമത്തിന്റെ ഭാഗമാണ് പുതിയ നിയമം. ഒരു സൈബർ ബ്രീച് സംഭവമുണ്ടായി, അത് തങ്ങളുടെ ഉപഭോക്താവിനെ ബാധിക്കുന്നതായി കമ്പനിക്കു തോന്നിയാൽ നാല് ദിവസത്തിനുള്ളിൽ കമ്പനികൾ ആ സൈബർ ലംഘനം വെളിപ്പെടുത്തണമെന്ന് നിയമം ആവശ്യപ്പെടും. ദേശീയ സുരക്ഷ താല്പര്യങ്ങൾ സംരക്ഷിക്കുന്നത് മുൻനിർത്തിയോ, പോലീസ് അന്വേഷണം മുന്നോട്ടുകൊണ്ടു പോകുവാനോ ദേശിയ നീതിന്യായ വകുപിന് ആവശ്യമാണെന്ന് കരുതുന്നുണ്ടെങ്കിൽ ബ്രീച്ച് വെളിപ്പെടുത്തുന്നതിൽ ഈ നിയമം കാലതാമസം അനുവദിക്കുമെന്ന് എസ്ഇസി പറഞ്ഞു. സൈബർസ്‌പേസിലെ ഭീഷണികൾ തിരിച്ചറിയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള തങ്ങളുടെ ശ്രമങ്ങൾ കമ്പനികൾ ഇടയ്‌ക്കിടെ വിവരിക്കേണ്ടതുണ്ട്.
ഒരു ട്രേഡിംഗ് പ്ലാറ്റ്‌ഫോമിന്റെ AI പ്രവചന ഡാറ്റാ അനലിറ്റിക്‌സ് ആ സ്ഥാപനത്തിന്റെ ക്ലയന്റുകളേക്കാൾ ബ്രോക്കറുടെ സാമ്പത്തിക താൽപ്പര്യത്തിനു മുൻതൂക്കം നൽകാൻ പാടില്ല. അത്തരം AI പ്രവചനങ്ങൾ “ഒഴിവാക്കുകയോ നിർവീര്യമാക്കുകയോ” ചെയ്യണമെന്ന് ബ്രോക്കർ-ഡീലർമാരോട് നിയമം വഴി SEC ആവശ്യപ്പെടും. AI പ്രവചന ഉപദേശങ്ങൾക്കു പകരം പ്രവർത്തനക്ഷമമായ സംവേദനാത്മക വെബ്‌സൈറ്റിലൂടെ നിക്ഷേപ ഉപദേശകർ നിക്ഷേപ ഉപദേശം നൽകണമെന്ന് നിയമം ആവശ്യപ്പെടും. ഇന്റർനെറ്റ് അധിഷ്ഠിത നിക്ഷേപ ഉപദേഷ്ടാക്കൾ ഫെഡറൽ ഏജൻസിയിൽ രജിസ്റ്റർ ചെയ്യണമെന്ന് SEC ഏകകണ്ഠമായി നിർദ്ദേശിച്ചു. സൈബർ സുരക്ഷയിൽ കമ്പനികളുടെ ബോർഡ് അംഗങ്ങളുടെ വൈദഗ്ദ്ധ്യം വെളിപ്പെടുത്തണമെന്ന നിബന്ധന ഒഴിവാക്കി.
SEC യുടെ ചില നിർദേശങ്ങളോട് റിപ്പബ്ലിക്കൻ കമ്മീഷണർമാർ വിയോജിച്ചു. നിലവിലുള്ള ആവശ്യകതകൾ കണക്കിലെടുത്ത് പുതിയ നിയമം അനാവശ്യമാണെന്നും കമ്പനികൾക്ക് അനാവശ്യമായി ഭാരമുള്ളതാണെന്നും അവർ വാദിച്ചു. ഒഴിവാക്കേണ്ട നിർദേശങ്ങൾ ഒഴിവാക്കിയാണ് പുതിയ നിയമം SEC ഏകകണ്ഠമായി അംഗീകരിച്ചു പ്രഖ്യാപിച്ചത്.
ഈ നിയമം നിലവിലെ ട്രേഡിങ്ങ് ആവശ്യകതകളൊന്നും മാറ്റുന്നില്ലെന്നും സാങ്കേതികവിദ്യകൾ ഉയർന്ന തോതിലുള്ളതും സങ്കീർണ്ണവും ഇടയ്ക്കിടെ അതാര്യവുമായതിനാൽ ഒരു പ്രത്യേക നിയമം ആവശ്യമാണെന്നും എസ്ഇസിയുടെ നിക്ഷേപ മാനേജ്‌മെന്റ് ഡയറക്ടർ വില്യം ബേർഡ്‌തിസ്‌റ്റിൽ പറഞ്ഞു.