EV കളിൽ ഏറ്റവും സൂപ്പറും ലേറ്റസ്റ്റുമായ മോഡലുകൾ തന്നെയാണ് എലോൺ മസ്കിന്റെ കമ്പനിയായ ടെസ്ല വിപണിയിലെത്തിക്കുന്നത്. അതിന്റെ വിജയകുതിപ്പിനിടയിൽ മസ്ക്ക് ഒരു മൊബൈൽ ഫോൺ വിപണിയിലെത്തിച്ചാൽ എങ്ങനെയിരിക്കും അതിനുള്ള പ്രതികരണം.
ഈ 2023 ൽ തങ്ങളുടെ ഉൽപ്പന്നപട്ടികയിൽ ഇടംപിടിക്കുന്ന നവാഗതൻ ടെസ്ല ഫോൺ പൈ എന്ന തങ്ങളുടെ ആദ്യത്തെ സ്മാർട്ട്ഫോണായിരിക്കുമെന്ന് കമ്പനി സിഇഒ എലോൺ മസ്ക് ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. 2023 ഡിസംബറിൽ വിപണിയിലെത്തുന്ന ഫോണിനെ ലക്ഷകണക്കിന് പേരാണ് കാത്തിരിക്കുന്നത്. സംശയം വേണ്ട ഇന്നത്തെ കാലത്തെ ഏറ്റവും നൂതനമായ കണ്ടുപിടുത്തമായിരിക്കും ടെസ്ല ഫോൺ പൈ-Tesla Phone.
മസ്കിന്റെ ട്വീറ്റിൽ സ്മാർട്ട് ഫോണിന്റെ ചിത്രം കണ്ട ആരാധകരുടെ അന്വേഷണങ്ങൾക്ക് ടെസ്ല സിഇഒ മറുപടി നൽകി
മസ്ക് ഒന്ന് കൂടി പറഞ്ഞു.
ടെസ്ല ഫോൺ, സ്റ്റാർലിങ്ക് ഫോണാകും
ടെസ്ല ഫോൺ പൈ ഒരു ശക്തമായ പ്രോസസർ നൽകുന്ന “ഇലോൺ മസ്കിന്റെ” ഹൈ-എൻഡ് സ്മാർട്ട്ഫോണാണ്.
മനുഷ്യ മസ്തിഷ്കത്തിന്റെ ചിന്തകൾക്കനുസരിച്ച് പ്രവർത്തിക്കാൻ കഴിയും. ടച്ച്ലെസ് പൈ ഫോണായിരിക്കും ഇത്. സിം കാർഡ് ആവശ്യമില്ല. സാറ്റലൈറ്റ് അധിഷ്ഠിത ഇന്റർനെറ്റ് സാങ്കേതികവിദ്യ ഇതിൽ ഉൾപ്പെട്ടേക്കാം. അതിനാണല്ലോ മസ്കിന്റെ ആയിരകണക്കിന് സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ ബഹിരാകാശത്തുള്ളത്. ടെസ്ല പൈ ഫോൺ ഉപയോക്താക്കൾക്ക് ലോകത്തിലെ ഏറ്റവും വിദൂരവും ബുദ്ധിമുട്ടുള്ളതുമായ സ്ഥലങ്ങളിൽ പോലും വളരെ എളുപ്പത്തിൽ ഫോൺ ഉപയോഗിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
വലിയ സ്റ്റോറേജുമായി വരുന്ന ടെസ്ല ഫോണിലെ എല്ലാ ഫീച്ചർ വിഭാഗവും ആകർഷകമാണ്. ടെസ്ല ഫോൺ 2023-ന് യുഎസിൽ $800 മുതൽ $1200 വരെ വില വരും. കാനഡയിൽ കണക്കാക്കിയ ചെലവ് ഏകദേശം $1,088 CAN ആണ്. ഈ ചെലവുകൾ ഏകദേശ കണക്കുകൾ മാത്രമാണെന്നും ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാമെന്നും സൂചനയുമുണ്ട്.
മികച്ച ഫീച്ചറുകളായിരിക്കും ഈ ഫോണിന്. ടെസ്ല പൈ ഫോണിന് പിന്നിൽ 50 മെഗാപിക്സൽ വീതമുള്ള മൂന്ന് ക്യാമറകൾ ഉണ്ടാകും. കൂടാതെ, മുൻ ക്യാമറയായി 40 മെഗാപിക്സൽ പവർ ക്യാമറയും ഫോണിലുണ്ടാകും ഈ ക്യാമറയ്ക്ക് 4K സൂമിംഗ് നിലവാരവും ഉണ്ടായിരിക്കും. അതിന്റെ സഹായത്തോടെ, നിങ്ങൾക്ക് രാവും പകലും വളരെ വ്യക്തവും വൃത്തിയുള്ളതുമായ ചിത്രങ്ങൾ എടുക്കാൻ കഴിയും. അതിൽ എടുക്കുന്ന ചിത്രങ്ങൾക്ക് ബ്ലർ എഫക്ട് ഉണ്ടാകില്ല.
Tesla Phone സവിശേഷതകൾ
- ഡിസ്പ്ലേ: 4K റെസല്യൂഷനോട് കൂടിയ 6.8 ഇഞ്ച് സൂപ്പർ AMOLED ആണ് ഡിസ്പ്ലേ. കോർണിംഗ് ഗൊറില്ല ഗ്ലാസ് 7 സംരക്ഷണം നൽകുന്നു.
- ബാറ്ററി: ടെസ്ല ഫോൺ മൊബൈലിൽ വലിയ 7000mAh ബാറ്ററിയുണ്ട്. 65W ഫാസ്റ്റ് ചാർജിംഗ് ഉള്ള ഈ വലിപ്പമുള്ള ബാറ്ററി ദീർഘമായ ഉപയോഗ സമയം ഉറപ്പാക്കും.
- ക്യാമറ: ഒരു ക്വാഡ് റിയർ ക്യാമറ സജ്ജീകരണം വാഗ്ദാനം ചെയ്യുന്നു. ഒരു 50MP + 50MP + 50MP ശേഷി അടങ്ങിയിരിക്കുന്നു. സ്മാർട്ട്ഫോണിന് മറ്റൊരു 40MP സെൽഫി ലെൻസുണ്ട്.
- സ്റ്റോറേജ്: ഈ മികച്ച പൈ ഫോണിന് 8GB\12 GB RAM ,256/512 GB ROM ഉണ്ട്.
- കണക്റ്റിവിറ്റി: ESIM 4G/5G സാങ്കേതികവിദ്യയെ പിന്തുണയ്ക്കുന്നു.
ഫോളോവേഴ്സിനെ കൊതിപ്പിച്ചു മസ്ക്
ടെസ്ല സിഇഒ എലോൺ മസ്ക് ചൊവ്വാഴ്ച TESLA ഫോണിന്റെ ഒരു ഫോട്ടോ ട്വിറ്ററിൽ പങ്കിടുകയും തന്റെ ഫോളോവേഴ്സ് എക്സ് പ്രീ-ഇൻസ്റ്റാൾ ചെയ്ത ഫോൺ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് ചോദിക്കുകയും ചെയ്തു. ഇതോടെ ട്വിറ്ററിൽ ആരാധകരുടെ പ്രതികരണങ്ങളുടെയും, അന്വേഷണങ്ങളുടെയും പ്രളയമാണ് സംഭവിച്ചത്.
മസ്കിന്റെ ഈ ട്വീറ്റ് ഇതിനകം 4.7 ദശലക്ഷത്തിലധികം കാഴ്ചകളും 85.7K ലൈക്കുകളും 6,394 റീട്വീറ്റുകളും നേടി.
ടെസ്ല സിഇഒ ട്വിറ്റർ ഉപയോക്താവിന് നൽകിയ മറുപടിയിൽ ഫോൺ സ്റ്റാർലിങ്കുമായി ബന്ധിപ്പിച്ചിരിക്കാൻ സാധ്യതയുണ്ടെന്ന് അറിയിച്ചു.
ടെസ്ല ഫോൺ “ഫ്രീ സ്പീച്ച്” സെർവറുകളിലാണോ, ഫോൺ xOS-ൽ പ്രവർത്തിക്കുന്നുണ്ടോ ഫോണിന്റെ വലുപ്പവും ഭാരവും iPhone 12 മിനിക്കൊപ്പമാണോ? എന്നിങ്ങനെ ട്വീറ്റുകൾ തലങ്ങും വിലങ്ങുമെത്തി.
ഇതിനൊക്കെ ടെസ്ല സിഇഒ മസ്ക് മറുപടി നൽകി, ഫോൺ “മികച്ചതായിരിക്കും! ഒരിക്കലും മോശമാകില്ല.”
സ്റ്റാർലിങ്ക് കണക്റ്റിവിറ്റിയെക്കുറിച്ച് അറിയാൻ ആഗ്രഹിക്കുന്ന മറ്റൊരു ഉപയോക്താവിന് മറുപടിയായി ടെസ്ല സിഇഒ പറഞ്ഞു, “ഇത് തികച്ചും അവിശ്വസനീയമായിരിക്കും. ഒരുപക്ഷേ നിങ്ങൾക്കത് ചൊവ്വയിൽ നിന്ന് ഉപയോഗിക്കാം! “