അപ്പോൾ ആ ടി വി അത്രയും ടെക്ക് ആഡംബരപൂർണമായിരിക്കും, വീടിനും ഫ്ലാറ്റിനുമൊപ്പം ഒരു അസറ്റ് തന്നെയാകും ആ ടി വി. അപ്പോൾ പിന്നെ ഒരെണ്ണം വാങ്ങിയില്ലെങ്കിൽ നഷ്ടം തന്നെയാകും.
സാംസങ് ഇന്ത്യയിൽ അവതരിപ്പിച്ച അതിന്റെ അത്യാഡംബര മൈക്രോ എൽഇഡിയുടെ വില ഒരു വീടിന് തുല്യമാണ്. ഈ കൂറ്റൻ 110 ഇഞ്ച് Samsung MicroLED സ്മാർട്ട് ടിവി യുടെ വില ഒരു കോടിക്കും പുറത്താണ്. കൃത്യമായി പറഞ്ഞാൽ 1,14,99,000 രൂപയാണ്. അൾട്രാ പ്രീമിയം ഡിസ്പ്ലേ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്കായി രൂപകൽപ്പന ചെയ്തതാണ് ഈ അൾട്രാ ലക്ഷ്വറി സാങ്കേതിക വിദ്യയെന്ന് സാംസങ് അവകാശപ്പെടുന്നു, മൈക്രോ എൽഇഡി ആഡംബര ഇന്റീരിയർ സ്പെയ്സുകളിലേക്ക് യോജിപ്പിക്കാൻ രൂപകൽപ്പന ചെയ്തിരിക്കുന്നു. ടിവിയ്ക്ക് AI-അപ്സ്കേലിംഗ് കഴിവുകളും സവിശേഷതകളും ഉണ്ട്.
24.8 ദശലക്ഷം മൈക്രോമീറ്റർ വലിപ്പമുള്ള അൾട്രാ-സ്മോൾ എൽഇഡികൾ പ്രകാശവും നിറവും കൊണ്ട് ദൃശ്യമികവിന്റെ ആഴത്തിലുള്ള തലങ്ങൾ സൃഷ്ടിക്കുന്നു. സ്ക്രീനിൽ ഉജ്ജ്വലമായ നിറങ്ങൾ ഉറപ്പാക്കാൻ മൈക്രോ എൽഇഡി സഫയർ മെറ്റീരിയൽ കൊണ്ട് നിർമിച്ചതാണ്. ടിവിയെ ആർട്ട് ഡിസ്പ്ലേ വാളാക്കി മാറ്റാൻ കഴിയുന്ന ആംബിയന്റ് മോഡ്+ ടി വിക്കൊപ്പമുണ്ട്. OTS പ്രോ, ഡോൾബി അറ്റ്മോസ്, ക്യു-സിംഫണി എന്നിവ സംയോജിപ്പിച്ച് മെച്ചപ്പെട്ട സിനിമാറ്റിക് 3D ശബ്ദ അനുഭവമൊരുക്കുന്നു. മൈക്രോ എൽഇഡി ഇന്ത്യയിലെ തിരഞ്ഞെടുത്ത റീട്ടെയിൽ സ്റ്റോറുകളിലും Samsung.com-ലും ലഭ്യമാകും.
മൈക്രോ എൽഇഡിയുടെ അവതരണത്തിലൂടെ ഉപഭോക്താക്കൾക്ക് സമാനതകളില്ലാത്ത ആഴത്തിലുള്ള കാഴ്ചാനുഭവം നൽകുകയെന്നതാണ് കമ്പനിയുടെ ലക്ഷ്യമെന്ന് സാംസങ് ഇന്ത്യയുടെ വിഷ്വൽ ഡിസ്പ്ലേ ബിസിനസ് സീനിയർ വൈസ് പ്രസിഡന്റ് മോഹൻദീപ് സിംഗ് പറഞ്ഞു. പ്രീമിയം ലിവിംഗ് സ്പെയ്സുകളിലേക്ക് ഉപയോക്താക്കളുടെ ആഡംബര ജീവിതശൈലി കൊണ്ടെത്തിക്കുന്നതിനാണ് ടിവി രൂപകൽപ്പന ചെയ്തിരിക്കുന്നത്.