ഒരു ട്രില്യൺ ഡോളർ ഡിജിറ്റൽ സമ്പദ് വ്യവസ്ഥ, സാങ്കേതികതയിലൂന്നിയ ദശകം (ഇന്ത്യ ടെക്കാഡ്) എന്നിവ സാക്ഷാത്കരിക്കുന്നതിനായി രാജ്യത്ത് അന്താരാഷ്ട്ര നിലവാരമുള്ള സൈബർ നിയമങ്ങളുണ്ടാകണമെന്ന പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിനൊപ്പം നിൽക്കുന്ന സുപ്രധാന നാഴികക്കല്ലാണ് ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കപ്പെട്ട ഡിപിഡിപി ബില്ലെന്ന് (ഡിജിറ്റൽ വ്യക്തിഗത വിവര സംരക്ഷണ ബിൽ) കേന്ദ്ര ഇലക്ട്രോണിക്സ്, ഐ ടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
“കേന്ദ്ര ഇലക്ട്രോണിക്സ് മന്ത്രാലയം എന്റെ നേതൃത്വത്തിൽ രാജ്യത്തെ ഡിജിറ്റൽ പൗരന്മാരടക്കം വിവിധ സമൂഹങ്ങളുമായി നടത്തിയ വിപുലമായ നിരവധി കൂടിയാലോചനകൾക്ക് ശേഷമാണ് ഈ ബിൽ രൂപപ്പെട്ടത്. ബിൽ പാർലമെന്റിൽ പാസാകുന്ന മുറക്ക് രാജ്യത്തെ എല്ലാ ഡിജിറ്റൽ പൗരന്മാരുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടും.നവീകൃത സമ്പദ്വ്യവസ്ഥയെ വികസിപ്പിക്കാനും ദേശീയ സുരക്ഷയിലും മഹാമാരി, ഭൂകമ്പം തുടങ്ങിയ അടിയന്തിര സാഹചര്യങ്ങളിൽ സർക്കാരിന്റെ നിയമാനുസൃത ഇടപെടലുകൾ സാദ്ധ്യമാക്കുന്നതിനും ഇത് വഴിതെളിക്കും”, അദ്ദേഹം അഭിപ്രായപ്പെട്ടു.
ഡിപിഡിപി ബിൽ സംബന്ധിച്ച വിശദാംശങ്ങൾ അടങ്ങുന്ന വിഡിയോയും അദ്ദേഹം ട്വിറ്ററിൽ പങ്കുവച്ചു
What is the Digital Personal Data Protection Bill ?
— Rajeev Chandrasekhar 🇮🇳 (@Rajeev_GoI) August 3, 2023
➡️ #DPDPBill introduced in #Parliament is a very significant milestone in PM @narendramodi ji's vision of Global Standard Cyber Laws for India's $1T #DigitalEconomy & #IndiaTechade
➡️ @GoI_MeitY has developed this bill after… pic.twitter.com/a8tHXJl537