കേന്ദ്ര കൃഷിമന്ത്രാലയവും കേരള കാർഷിക വികസന കർഷക ക്ഷേമവകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് കാർഷിക യന്ത്രവത്കരണ ഉപപദ്ധതി (SMAM). കര്‍ഷകര്‍ക്ക് കാര്‍ഷിക യന്ത്രങ്ങളും വിളവെടുപ്പാനന്തര, വിള സംസ്‌കരണ യന്ത്രങ്ങളും 40 മുതല്‍ 60 ശതമാനം വരെ സബ്‌സിഡിയോടെ നല്‍കുന്ന പദ്ധതിയാണിത്.

പൂർണ്ണമായും ഓൺലൈൻ വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഈ പദ്ധതിയുമായി ബന്ധപ്പെട്ട് കർഷകൻ യാതൊരു സർക്കാർ ഓഫീസുകളിലും പോകേണ്ടി വരുന്നില്ല എന്നതാണ് ഏറ്റവും വലിയ സവിശേഷതയും സുതാര്യതയും.

ചെറുകിട യന്ത്രങ്ങൾ മുതൽ കൊയ്ത്ത് മെതിയന്ത്രം വരെയും വിള സംസ്കരണവുമായി ബന്ധപ്പെട്ട ഡ്രയറുകൾ, മില്ലുകൾ തുടങ്ങിയവയും ഈ പദ്ധതി വഴി ഏതൊരു കർഷകനും കർഷക ഗ്രൂപ്പുകൾക്കും 40% മുതൽ 80% വരെ സാമ്പത്തിക സഹായത്തോടുകൂടി സ്വന്തമാക്കാൻ സാധിക്കും.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന SMAM പദ്ധതിയിലേക്ക് ഓഗസ്റ്റ് ഒന്നു മുതല്‍ അപേക്ഷിക്കാം.

കര്‍ഷക കൂട്ടായ്മകള്‍, എഫ്.പി.ഒ, വ്യക്തികള്‍, പഞ്ചായത്തുകള്‍ തുടങ്ങിയവയ്ക്ക് കാര്‍ഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങള്‍ തുടങ്ങുന്നതിന് പദ്ധതി തുകയുടെ 40 ശതമാനവും കര്‍ഷക സംഘങ്ങള്‍ക്ക് ഫാം മെഷിനറി ബാങ്ക് സ്ഥാപിക്കുന്നതിന് പരമാവധി 80 ശതമാനവും സബ്‌സിഡി ലഭിക്കും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അപേക്ഷ നല്‍കി വെയ്റ്റിംഗ് ലിസ്റ്റിലുള്ളവര്‍ അപേക്ഷ പിൻവലിച്ച്‌ വീണ്ടും അപേക്ഷിക്കണം.

കർഷകർക്ക് എങ്ങനെ ഈ പദ്ധതിയിൽ അപേക്ഷിക്കാം?

പദ്ധതി പൂർണ്ണമായും ഓൺലൈൻ വഴിയാണ് നടപ്പിലാക്കുന്നത്.  ഈ പദ്ധതിയുമായി ബന്ധപ്പെട്ട് കർഷകനോ, കർഷക ഗ്രൂപ്പുകളോ യാതൊരു സർക്കാർ ഓഫീസുകളിലും പോകേണ്ടി വരുന്നില്ല.

https://agrimachinery.nic.in/Index/Index എന്ന വെബ്സൈറ്റ് വഴി ഏതൊരു കർഷകനും സ്വന്തം ആധാർ നമ്പർ, പാസ്പോർട്ട് സൈസ് ഫോട്ടോ, ഭൂനികുതി അടച്ച രസീത്, ബാങ്ക് പാസ്ബുക്ക് എന്നിവ ഉപയോഗിച്ചു സ്വന്തമായി തന്നെ പദ്ധതിയിലേയ്ക്ക് അപേക്ഷിക്കുവാൻ സാധിക്കും. വെബ്സൈറ്റിൽ Registration ലിങ്കിൽ കയറി ആവശ്യമായ വിവരങ്ങൾ സമർപ്പിച്ച ശേഷം പ്രൊഫൈൽ വഴി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കുക. തുടർന്ന് യന്ത്രങ്ങൾക്കായുള്ള അപേക്ഷ സമർപ്പിച്ച് അംഗീകാരം  ലഭിക്കുന്ന മുറയ്ക്ക് ഓൺലൈനായി ഡീലറെ തിരഞ്ഞെടുത്ത ശേഷം യന്ത്രങ്ങൾ വാങ്ങാവുന്നതാണ്. ഭൗതിക പരിശോധന കഴിയുന്നതനുസരിച്ച് സബ്സിഡി കർഷകന്റെ ബാങ്ക് അക്കൗണ്ടിൽ ഓൺലൈനായി ക്രെഡിറ്റ് ആവുന്നതായിരിക്കും.  

പദ്ധതി ഘടകങ്ങൾ

  • ഘടകം 1:  കർഷകർക്ക് കാർഷികയന്ത്രോപകരണങ്ങൾ വാങ്ങുന്നതിനുള്ള വ്യക്തിഗത സാമ്പത്തിക സഹായം നൽകൽ (40% മുതൽ 60% വരെ സബ്സിഡി)
  • ഘടകം 2:  കാർഷികയന്ത്രങ്ങളുടേയും ഉപകരണങ്ങളുടേയും വാടക കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനുള്ള കസ്റ്റം ഹയറിംഗ് സെന്ററുകൾക്ക് സാമ്പത്തിക സഹായം നൽകൽ (40% സബ്സിഡി)
  • ഘടകം 3: കാർഷികയന്ത്രങ്ങളുടേയും ഉപകരണങ്ങളുടേയും ഫാം മെഷീനറി ബാങ്കുകൾ സ്ഥാപിക്കുന്നതിന് സാമ്പത്തിക സഹായം നൽകൽ (80% സബ്സിഡി)

പദ്ധതിയെ കുറിച്ചുള്ള വിശദ വിവരങ്ങൾക്ക്  https://agrimachinery.nic.in/Index/Index എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ അടുത്തുള്ള കൃഷിഭവനിലോ കൃഷിഅസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയറുടെ കാര്യാലയവുമായോ ബന്ധപ്പെടാവുന്നതാണ്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version