ഫണ്ടിംഗ് പ്രതിസന്ധിയിൽ  പ്രവർത്തനം മതിയാക്കി നിക്ഷേപകർക്ക് മൂലധനം തിരികെ നൽകുമെന്ന് B2B ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് ConnectedH. Kaalari ക്യാപ്പിറ്റലിന്റെയും ഇൻകുബേറ്റ് ഫണ്ട് ഇന്ത്യയുടെയും പിന്തുണയോടെ മുൻനിര നിക്ഷേപകരിൽ നിന്ന് 2.3 മില്യൺ ഡോളർ അതായത് 20 കോടിയോളം സമാഹരിച്ച് രണ്ട് വർഷം കഴിയുമ്പോഴാണ് ConnectedH അടച്ചുപൂട്ടലിലേക്ക്  നീങ്ങുന്നത്.

നിക്ഷേപകരിൽ നിന്നും തുടർ ഫണ്ടിംഗ് തടസ്സപ്പെട്ടതോടെ കഴിഞ്ഞ മാസം ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പിന്റെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ അതിന്റെ ഫൗണ്ടർമാർ തീരുമാനമെടുത്തു.

ഡയഗ്നോസ്റ്റിക് ലാബുകൾക്കായി CRM സൊല്യൂഷനുകളും, ഓൺലൈൻ റിപ്പോർട്ട് മാനേജ്‌മെന്റ് ടൂളുകളും വാഗ്ദാനം ചെയ്യുന്ന B2B ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പായിരുന്നു ConnectedH. സ്റ്റാർട്ടപ്പ് അടച്ചുപൂട്ടിയെന്നും ബാക്കിയുള്ള മൂലധനം നിക്ഷേപകർക്ക് തിരികെ നൽകുമെന്നും കണക്ടഡ് എച്ച് സഹസ്ഥാപകൻ സുരേഷ് സിംഗ് ലിങ്ക്ഡ്ഇൻ പോസ്റ്റിൽ പറഞ്ഞു. അഞ്ച് വർഷത്തിനിടയിൽ അഞ്ച് നഗരങ്ങളിലായി 400-ലധികം ഹെൽത്ത് കെയർ പ്രൊവൈഡർമാരിലൂടെ 5 ലക്ഷത്തിലധികം രോഗികൾക്ക് കണക്റ്റഡ്എച്ച്  സേവനം നൽകിയിരുന്നു. 2018ൽ ശുഭാം ഗുപ്ത, രാഹുൽ കുമാർ, സുരേഷ് സിംഗ് എന്നിവരാണ് ഫുൾസ്റ്റാക് B2B ഹെൽത്ത്കെയർ സ്റ്റാർട്ടപ് ആയി ConnectedH തുടങ്ങിയത്

ഏറ്റെടുക്കൽ പരാജയപ്പെട്ടത്തിനെത്തുടർന്ന് ദീപിക പദുക്കോണിന്റെ പിന്തുണയുള്ള എഡ്യുടെക് സ്റ്റാർട്ടപ് ഫ്രണ്ട്റോ ജൂണിൽ അടച്ചുപൂട്ടിയിരുന്നു. ഇന്ത്യൻ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഫണ്ടിംഗ് പ്രതിസന്ധിയാണ് പല സ്റ്റാർട്ടപ്പുകളുടേയും അടച്ചുപൂട്ടലിന് കാരണമായതെന്ന് റിപ്പോർട്ട്. സ്റ്റാർട്ടപ് നിക്ഷേപകർ ഇപ്പോൾ ലാഭത്തിലും സുസ്ഥിരതയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ പുതിയ നിക്ഷേപങ്ങൾ വളരെ കരുതലോടെയേ നടക്കുന്നുള്ളൂ

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version