ട്രാവൽ കമ്പനിയായ ടൈറ്റൻ ട്രാവൽ (Travel company Titan Travel) ലിസ്റ്റിൽ ഇന്ത്യ മുന്നിൽ. ലോകത്തിലെ ഏറ്റവും ജനപ്രിയമായ സ്ഥലങ്ങളിൽ നിന്നുള്ള-world’s most popular destinations – ഇൻസ്റ്റാഗ്രാം ഡാറ്റ വിശകലനം ചെയ്തപ്പോൾ വിസ്മയിപ്പിക്കുന്ന സൗന്ദര്യത്തിന്റെ പേരിൽ ഒന്നാം സ്ഥാനത്തെത്തിയത് ഇന്ത്യയാണ്. ഇൻസ്റ്റാഗ്രാമിൽ നിറഞ്ഞ 219 ദശലക്ഷത്തിലധികം പോസ്റ്റുകളാണ് ഇന്ത്യയെ ഒന്നാമതെത്തിച്ചത്.
ഡൽഹിയും മുംബൈയും പോലെയുള്ള ഊർജ്ജസ്വലമായ മെട്രോപോളിസുകൾ, തെക്കൻ തീരപ്രദേശത്തെ ഈന്തപ്പനകളാൽ ചുറ്റപ്പെട്ട കടൽത്തീരങ്ങൾ, താജ്മഹൽ പോലുള്ള ഐതിഹാസിക വാസ്തുവിദ്യാ ചിത്രങ്ങൾ എന്നിവയാൽ ഇന്ത്യ പട്ടികയിൽ ഒന്നാം സ്ഥാനം നേടി.
സോഷ്യൽ മീഡിയ ഇൻസ്റ്റാഗ്രാം പ്ലാറ്റ്ഫോമിൽ 164 ദശലക്ഷം ഫോട്ടോ പോസ്റ്റുകൾ ഉള്ള ജപ്പാൻ ഇന്ത്യയെ പിന്തുടർന്ന് world’s most popular destinations ൽ രണ്ടാം സ്ഥാനത്താണ്. ഫുജി പർവതത്തിന്റെ അതിമനോഹരമായ ചരിവുകളും, ഫാഷൻ പ്രേമികളുടെ ഇഷ്ട സ്ഥലമായ ടോക്കിയോയിലെ ഹരാജുകു ജില്ല പോലുള്ള ആകർഷകമായ പോപ്പ് സംസ്കാരം നിറഞ്ഞ തിരക്കേറിയ നഗരങ്ങളും ഉൾപ്പെടെയുള്ള പ്രകൃതിദത്ത ഭൂമിശാസ്ത്രം ജപ്പാനെ രണ്ടാമതെത്തിച്ചു.
യൂറോപ്പിലെ ഏറ്റവും ജനപ്രിയമായ ലക്ഷ്യസ്ഥാനങ്ങളിലൊന്നായ ഇറ്റലി, ഇൻസ്റ്റാഗ്രാമിൽ 159 ദശലക്ഷത്തിലധികം പോസ്റ്റുകളുമായി മൂന്നാം സ്ഥാനത്തെത്തി. പാചകരീതി, ഫാഷൻ, “സഹസ്രാബ്ദങ്ങളുടെ സമ്പന്നമായ ചരിത്രം” എന്നിവയ്ക്ക് പേരുകേട്ട ഈ മെഡിറ്ററേനിയൻ രാജ്യത്തിന്റെ അതിശയകരമായ തീരപ്രദേശങ്ങളും മനോഹരമായ ഗ്രാമപ്രദേശങ്ങളും വർഷം തോറും ദശലക്ഷക്കണക്കിന് സന്ദർശകരെ ആകർഷിക്കുന്നു. ഈ സന്ദർശകർ ഇൻസ്റ്റയിൽ പങ്കു വച്ച ചിത്രങ്ങളാണ് ഇറ്റലിയെ മൂന്നാം സ്ഥാനത്തേക്കെത്തിച്ചത്.
പട്ടികയിൽ ഇന്തോനേഷ്യ നാലാം സ്ഥാനത്തും ഫ്രാൻസ് അഞ്ചാം സ്ഥാനത്തും എത്തി. മെക്സിക്കോ ആറാം സ്ഥാനത്തെത്തിയപ്പോൾ കാനഡ ഏഴാം സ്ഥാനത്താണ്. ഓസ്ട്രേലിയ എട്ടാം സ്ഥാനത്തും തായ്ലൻഡ് ഒമ്പതാം സ്ഥാനത്തുമാണ്. തുർക്കി ആദ്യ പത്തിൽ ഇടം നേടി.
ലോകമെമ്പാടുമുള്ള ഏറ്റവും ജനപ്രിയമായ ലക്ഷ്യസ്ഥാനങ്ങൾ
ഇൻസ്റ്റാഗ്രാമിൽ ഏറ്റവും പ്രചാരമുള്ള രാജ്യം എന്നതിന് പുറമേ, ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ ലക്ഷ്യസ്ഥാനവും ഇറ്റലിയായിരുന്നു. മൊത്തത്തിൽ ഏറ്റവും ജനപ്രിയമായ ലക്ഷ്യസ്ഥാനമായി-Most popular destination- ഇറ്റലി റാങ്ക് ചെയ്യപ്പെട്ടു, ലോകത്തിലെ ഏറ്റവും ജനപ്രിയമായ രണ്ടാമത്തെ സ്ഥലമായി മെക്സിക്കോ. ടിക്ക് ടോക് വീഡിയോ, ഇൻസ്റ്റാഗ്രാം, ഗൂഗിൾ പോസ്റ്റുകൾ എന്നിവ വിശകലനം ചെയ്താണ് ഇറ്റലിയെ ഒന്നാമതായി Titan Travel തിരഞ്ഞെടുത്തത്.
സമഗ്രമായ ഈ സാമൂഹിക യാത്രാ പട്ടികയിൽ കാനഡ 15-ാം സ്ഥാനത്താണ്.
ടിക് ടോക്കിൽ 70.6 ബില്യൺ വ്യൂകളും 157 ദശലക്ഷത്തിലധികം ഇൻസ്റ്റാഗ്രാം പോസ്റ്റുകളും നേടിയ ലണ്ടൻ ലോകത്തിലെ ഏറ്റവും ജനപ്രിയമായ സിറ്റി ബ്രേക്ക് ഡെസ്റ്റിനേഷനാണെന്നും Titan Travel നിർണ്ണയിച്ചു.
വിനോദസഞ്ചാരികളുടെ താൽപ്പര്യം വർദ്ധിക്കുന്ന രാജ്യങ്ങളിൽ -a boost in tourist interest- ലിസ്ബൺ, ഫ്രാങ്ക്ഫർട്ട്, ബാഴ്സലോണ എന്നിവ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഇടം നേടി.ലിസ്ബണിനു വേണ്ടിയുള്ള തിരയലുകളിൽ 500 ശതമാനം വർധനയുണ്ടായി.
137.7 ബില്യണിലധികം ടിക്ടോക്ക് കാഴ്ചകളുള്ള ടിക്ടോക്കിലെ ഏറ്റവും ജനപ്രിയ നഗര കേന്ദ്രമായി -most popular city destination on TikTok – ദുബായ് നഗരത്തെ തിരഞ്ഞെടുത്തു.