ഇന്നോവേഷൻ, വ്യവസായ മേഖലകൾക്കടക്കം സര്‍വകലാശാലതലത്തിലെ ഗവേഷണത്തിന് ധനസഹായം നല്കുന്നതിന് നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ എന്ന ഒരു ദേശീയ ഏജൻസിയും, 50,000 കോടി രൂപയുടെ ഫണ്ടും രൂപീകരിക്കുന്നതിന് കോർപ്പറേറ്റ് മേഖലയുടെ പിന്തുണ തേടുകയാണ് കേന്ദ്ര സർക്കാർ.

കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി (CSR ) പണം ഉപയോഗിച്ച് കോര്‍പറേറ്റ് മേഖലയുടെ സഹായത്തോടെയാണ് ഫണ്ട് രൂപീകരിക്കുക. ഇതിനുള്ള അനുസന്ധന്‍ നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ ബില്‍ -2023 ശാസ്ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്ര സിങ് വെള്ളിയാഴ്ച ലോക്സഭയിൽ അവതരിപ്പിച്ചു.

അനുസന്ധന്‍ നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ ബില്‍ -2023 പ്രകാരം വ്യത്യസ്ത ഫണ്ടുകള്‍ രൂപീകരിക്കാന്‍ ബില്‍ ശ്രമിക്കുന്നു. സർവകലാശാല ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതിന് അനുസന്ധന്‍ നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ ഫണ്ട്, ഫൗണ്ടേഷന്‍ പിന്തുണയ്ക്കുന്ന മേഖലകളില്‍ മികച്ച സര്‍ഗ്ഗാത്മകതയെ പിന്തുണയ്ക്കുന്നതിനുള്ള ഇന്നൊവേഷന്‍ ഫണ്ട്; സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ് റിസര്‍ച്ച് ബോര്‍ഡ് ആക്ട്, 2008 പ്രകാരം ആരംഭിച്ച പ്രോജക്ടുകളുടെയും പ്രോഗ്രാമുകളുടെയും തുടര്‍ച്ചയ്ക്കായി സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ് റിസര്‍ച്ച് ഫണ്ട്; ഏതെങ്കിലും നിര്‍ദ്ദിഷ്ട പ്രോജക്റ്റിനോ ഗവേഷണത്തിനോ ഒന്നോ അതിലധികമോ സ്‌പെഷ്യല്‍ പര്‍പ്പസ് ഫണ്ടുകള്‍ എന്നിവയാണ് രൂപീകരിക്കുക ഇവയിൽ ഫണ്ടിംഗ് സുഗമമാക്കാൻ കോർപ്പറേറ്റ് മേഖലയുടെ സഹായം തേടും.

50,000 കോടി രൂപയുടെ ഫണ്ട്  

ഗവേഷണത്തിനും വികസനത്തിനും സിഎസ്ആര്‍ ഫണ്ടിന്റെ ചെറിയ ഭാഗം മാത്രമാണ് ലഭിക്കുന്നത്. അതിൽ തന്നെ ഗവേഷണ വികസനത്തിനായി നീക്കിവച്ച ഫണ്ടിന്റെ 11 ശതമാനം മാത്രമാണ് സംസ്ഥാന സർവകലാശാലകൾക്ക് ലഭിക്കുന്നത്. ബാക്കി തുക ഐഐടിക്കും മറ്റ് ഉന്നത സ്ഥാപനങ്ങൾക്കുമാണ് നൽകുന്നത്. അതുകൊണ്ടുതന്നെ ഗവേഷണ വികസന ഫണ്ടിംഗില്‍ സർവകാശാലകളുടെ ഇടപെടൽ  വർധിപ്പിക്കുവാൻ ഫണ്ട് വകയിരുത്തൽ വര്‍ദ്ധിപ്പിക്കും.

ഈ സാഹചര്യത്തില്‍ ബിൽ വ്യവസ്ഥ ചെയ്യുന്ന നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ വഴി, ഇന്നോവേഷൻ- ഗവേഷണ വികസനത്തിനായി കുറഞ്ഞത് 10 ശതമാനമെങ്കിലും സംഭാവന ചെയ്യാന്‍ കോര്‍പ്പറേറ്റ് മേഖലയെ പ്രോത്സാഹിപ്പിക്കും. ഗവേഷണത്തിനായി ചെലവഴിക്കുന്ന പണം ആത്യന്തികമായി വ്യവസായത്തിന് ഗുണം ചെയ്യുമെന്നും ബിസിനസുകള്‍ വളരാന്‍ സഹായിക്കുമെന്നും ആണ് കേന്ദ്ര നിലപാട്. ഇത് CSR ഫണ്ട് ഗവേഷണ പ്രവർത്തനങ്ങൾക്കായി ചിലവഴിക്കുന്ന കോർപ്പറേറ്റ് സ്ഥാപനങ്ങളെ ബോധ്യപ്പെടുത്തും.

ഇതിനായി, സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ് റിസര്‍ച്ച് ബോര്‍ഡ് (എസ്ഇആര്‍ബി) എന്‍ആര്‍എഫില്‍ ഉള്‍പ്പെടുത്തുകയും അനുവദിച്ച പദ്ധതികള്‍ക്ക് ഫണ്ട് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തുകയും ചെയ്യും.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version