കേരളത്തിലെ ആ വമ്പൻ ബിസിനസ് സെക്ടർ മറ്റൊന്നുമല്ല—ഹയർ എഡ്യൂക്കേഷൻ ആന്റ് അപ്സ്ക്കില്ലിംഗ് മേഖല. ഇന്ത്യയിലാകെ 4 ലക്ഷം കോടിയുടെ വിപണിയുള്ള ഈ രംഗത്ത്, കേരളത്തിന്റെ മാത്രം ഷെയർ 18,000 കോടിയാണ്! ഇതിൽ 4,000 കോടിയോളമാണ് മറ്റ് സംസ്ഥാനങ്ങളിലെ കമ്പനികൾ വന്ന് ഇവിടുന്ന് കൊണ്ടുപോകുന്നത്.

കേരളത്തിലെ മാർക്കറ്റ് 18,000 കോടിയുടേത്! The Hidden ₹18,000 Crore Business Opportunity in Kerala

പ്രൊഫഷണൽ എഡ്യൂക്കേഷൻ, ഐടി, നഴ്സിംഗ്, ലാംഗ്വേജ് കോഴ്സുകൾ എന്നിവയിലായി പ്രതിവർഷം 15 ലക്ഷം വിദ്യാർത്ഥികളാണ് കേരളത്തിൽ പ്രവേശനം ആഗ്രഹിക്കുന്നത്. നമ്മുടെ എൻട്രൻസ് കോച്ചിംഗ് മേഖല മാത്രം: ₹5,000 കോടി! വിദേശത്തേക്ക് പോകാനുള്ള IELTS, ലാംഗ്വേജ് മാർക്കറ്റ്: ₹1,800 കോടി! അപ്‌സ്കില്ലിംഗും ഇൻഡസ്ട്രി ടാർഗറ്റഡ് സ്കില്ലിംഗും: ₹1,500 കോടി! ACCA, CA, CMA പോലുള്ള ഫിനാൻഷ്യൽ സ്കില്ലിംഗ് മാത്രം: ₹1,000 കോടി!

ഇത്രയും വലിയ ഡിമാൻഡ് ഉണ്ടായിട്ടും എന്തുകൊണ്ടാണ് നമ്മുടെ നാട്ടിലെ ഭൂരിഭാഗം ഇൻസ്റ്റിറ്റ്യൂഷനുകൾക്കും വളരാൻ പറ്റാത്തത്? കാരണം ലളിതമാണ്—അവർക്ക് കൃത്യമായ ടാർഗെറ്റ് ഓഡിയൻസിനെ കണ്ടെത്താനോ മാർക്കറ്റ് ചെയ്യാനോ പറ്റുന്നില്ല. ഡാറ്റ ഡ്രിവണായി ബിസിനസ്സ് പ്ലാൻ ചെയ്യാൻ സാധിക്കുന്നില്ല.  കൃത്യമായ ഡാറ്റയുടെയും ലോജിക്കിന്റെയും ബലത്തിൽ സ്വന്തം ബ്രാൻഡിനെ മുൻനിരയിൽ എത്തിക്കാൻ ആഗ്രഹിക്കുന്ന, ലക്ഷ്യബോധമുള്ള ഒരു സംരംഭകനാണ് നിങ്ങളെങ്കിൽ… വിപണിയുടെ കൃത്യമായ ഇൻസൈറ്റുകളോടെ നിങ്ങളുടെ ബിസിനസ്സ് കാമ്പെയ്നുകൾ റീ-ഡിസൈൻ ചെയ്യാൻ സമയമായി. സാധ്യതകൾ തിരിച്ചറിഞ്ഞ് കൃത്യമായി നീങ്ങാൻ തയ്യാറുള്ളവർക്ക് മുന്നിൽ വഴികൾ തുറന്നുതന്നെ കിടക്കുന്നുണ്ട്.

Discover why only a few brands dominate Kerala’s massive ₹18,000 crore higher education, entrance coaching, and upskilling market, and how to scale your business

Share.

Comments are closed.

Exit mobile version