ബ്ലൂംബെർഗ് മീഡിയ കൈവിട്ട ക്വിന്റില്യൺ ബിസിനസ് മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ ശേഷിക്കുന്ന 51 ശതമാനം ഓഹരികൾ ഏറ്റെടുക്കുവാനുള്ള നടപടികളുമായി അദാനി ഗ്രൂപ്പ്.ബിസിനസ്-ഫിനാൻഷ്യല്‍ ഡിജിറ്റൽ പോര്‍ട്ടലായ ബി.ക്യു പ്രൈമിന്റെ ഉടമസ്ഥരാണ് ക്വിന്റലിൻ ബിസിനസ് മീഡിയ.
ഡിജിറ്റൽ ബിസിനസ് ന്യൂസ് പ്ലാറ്റ്ഫോമിന്റെ പൂർണ്ണ നിയന്ത്രണം ഏറ്റെടുക്കുന്നതിന് വേണ്ടി അദാനി എന്റർപ്രൈസസ് ലിമിറ്റഡ് തങ്ങളുടെ അനുബന്ധ സ്ഥാപനമായ എഎംജി മീഡിയ നെറ്റ്വർക്ക് ലിമിറ്റഡിന്റെ ബോർഡിന് “ക്വിന്റില്യൺ മീഡിയ ലിമിറ്റഡുമായി – Quintillion Business Media Pvt Ltd – കരാറിൽ ഏർപ്പെടാൻ അനുമതി നൽകി.
ബിസിനസ്, ഫിനാൻഷ്യൽ ന്യൂസ് ഡിജിറ്റൽ മീഡിയ പ്ലാറ്റ്ഫോമായ ബിക്യു പ്രൈം നടത്തുന്ന ക്വിന്റില്യൺ ബിസിനസ് മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാക്കിയുള്ള 51 ശതമാനം ഓഹരികൾ കൂടി ഏറ്റെടുക്കാനാണ് അനുമതി.
ക്വിന്റിലിയൻ ബിസിനസ് മീഡിയ ലിമിറ്റഡിന്റെ (ക്യുബിഎംഎൽ) 49 ശതമാനം ഓഹരികൾ 47.84 കോടി രൂപയ്ക്ക് എഎംജി മീഡിയ നേരത്തെ വാങ്ങിയിരുന്നു.
യുഎസ് ആസ്ഥാനമായുള്ള ഫിനാൻഷ്യൽ വാർത്താ ഏജൻസിയായ ബ്ലൂംബെർഗ് മീഡിയയും ബഹലിന്റെ ക്വിന്റിലിയൻ മീഡിയയും തമ്മിലുള്ള മുൻ സംയുക്ത സംരംഭമായ ബ്ലൂംബെർഗ് ക്വിന്റ് എന്നായിരുന്നു ബിക്യു പ്രൈം നേരത്തെ അറിയപ്പെട്ടിരുന്നത്. കഴിഞ്ഞ വർഷം മാർച്ചിൽ ബ്ലൂംബെർഗ് ആ കരാർ അവസാനിപ്പിക്കുകയായിരുന്നു.
ഏറ്റെടുക്കലിനുശേഷം ക്യുബിഎംഎൽ അദാനിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായി മാറും. കഴിഞ്ഞ വർഷം ഡിസംബറിൽ എൻഡിടിവിയുടെ 65 ശതമാനം ഓഹരികൾ എഎംജി മീഡിയ ഏറ്റെടുത്തതിനു പിന്നാലെയാണ്ക്വിന്റില്യൺ മീഡിയ സ്വന്തമാക്കാൻ അദാനി ഒരുങ്ങുന്നത് .
വിവിധ തരം മീഡിയ നെറ്റ്വർക്കുകളിൽ ഉള്ളടക്കം പ്രസിദ്ധീകരിക്കൽ, പരസ്യം, പ്രക്ഷേപണം, വിതരണം തുടങ്ങിയ ബിസിനസ്സുകളിലേക്കുള്ള ചുവടുവെപ്പിനായിട്ടാണ് അദാനി ഗ്രൂപ്പ് എഎംജി മീഡിയ നെറ്റ്വർക്കുകൾ സ്ഥാപിച്ചു.
Adani Group is in the process of acquiring the remaining 51 per cent stake in Quintillion Business Media Pvt Ltd, which was divested by Bloomberg Media. Quintillion Business Media owns business-financial digital portal BQ Prime.