ലുലു മാളില്‍ മൂന്ന് ദിവസം നീണ്ട് നിന്ന ലുലു സെലിബ്രേറ്റ് വെഡ്ഡിംഗ് എക്സ്പോ, വെഡ്ഡിംഗ് ഫാഷന്‍ ലീഗ് സീസണ്‍ രണ്ടിന് താരത്തിളക്കത്തോടെ സമാപനം.

സിനിമ താരങ്ങളായ ആന്‍റണി പെപ്പെ, ഷെയിന്‍ നിഗം, നീരജ് മാധവ്, ഐമ സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ വെഡ്ഡിംഗ് ഫാഷന്‍ ലീഗ് റാംപില്‍ ചുവടുവെച്ചു. എല്ലാ വിവാഹമുഹൂര്‍ത്തങ്ങള്‍ക്കുമായി ലുലു സെലിബ്രേറ്റ് ഒരുക്കുന്ന സമഗ്ര സിഗ്നേച്ചർ വിവാഹ വസ്ത്രശേഖരങ്ങളണിഞ്ഞാണ് രണ്ട് ദിവസമായി നടന്ന വെഡ്ഡിംഗ് ഫാഷന്‍ ലീഗില്‍ രാജ്യത്തെ പ്രമുഖ മോഡലുകൾ റാംപിലെത്തിയത്. ലുലു സെലിബ്രേറ്റിന്‍റെ ഏറ്റവും പുതിയ സിഗ്നേച്ചർ ഡിസൈനായ “ഇംപ്രഷന്‍സ്” ഫാഷന്‍ ലീഗില്‍ അവതരിപ്പിച്ചു.

വിവാഹമുഹൂര്‍ത്തങ്ങള്‍ക്ക് അനുയോജ്യമായ കാഞ്ചീപുരം സാരി, ബ്രൈഡല്‍ ലഹങ്കാസ്, പാര്‍ട്ടിവെയര്‍ ലാച്ചാസ്, കേരളത്തിന്‍റെ പരമ്പരാഗത കൈത്തറി വസ്ത്രങ്ങള്‍, മ്യൂറല്‍ പെയിന്‍റിംഗ് വര്‍ക്കുകളുള്ള സാരികള്‍, പുരുഷന്മാര്‍ക്കുള്ള ഷെര്‍വാണീസ്, ഷര്‍ട്ടുകള്‍, പാര്‍ട്ടീവെയര്‍ കുര്‍ത്തീസ് തുടങ്ങിയവയുടെ വേറിട്ട ശേഖരം അണിനിരത്തുന്നതായിരുന്നു വെഡ്ഡിംഗ് ഫാഷന്‍ ലീഗ്. ഷാം ഖാനാണ് ഷോ സംവിധാനം ചെയ്തത്. സിനിമ താരം രാഹുല്‍ മാധവ്, പ്രാച്ചി ടെഹ് ലാന്‍, ഷിയാസ് കരീം, പ്രേം ജേക്കബ്, ലക്ഷ്മി കീര്‍ത്തന, നലീഫ് ജിയ, അവന്തിക മോഹന്‍ തുടങ്ങിയവരും രണ്ട് ദിവസമായി നടന്ന വെഡ്ഡിംഗ് ഫാഷന്‍ ലീഗില്‍ റാംപിലെത്തി. ചടങ്ങിൽ വെഡ്ഡിംഗ് എക്സ്പോയുടെ ഭാഗമായി നടത്തിയ വണ്ടർ കപ്പിൾ കോൺടസ്റ്റിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്‌തു.

ലുലു മാളില്‍ ആവേശമായി ടീം ആര്‍ഡിഎക്സ്

ഷെയ്ൻ നിഗം, ആൻ്റണിവർഗീസ്, നീരജ് മാധവ്, ഐമ സെബാസ്റ്റ്യന്‍ തുടങ്ങിയ താരങ്ങളും, സിനിമയുടെ അണിയറ പ്രവര്‍ത്തകരുമാണ് മാളില്‍ എത്തിയത്. ആർഡിഎക്സിലെ ഗാനത്തിന് താരങ്ങൾ ഒരുമിച്ച് ചുവടുവെച്ചു. സിനിമയുടെ ട്രെയ്ലര്‍ ലോഞ്ചും പ്രമോഷന്‍റെ ഭാഗമായി നടന്നു. സോഫിയാ പോൾ നിർമ്മിച്ച് നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 25ന് റിലീസ് ചെയ്യും.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version