“അപ്പോൾ ശരി, ഇനി തമ്മിൽ കാണില്ല, യാത്ര പറയുന്നില്ല. ചന്ദ്രൻ കാണാൻ റോവർ തിടുക്കത്തിലാണ് ഞാനിനി ലാൻഡിങ്ങിന് തയാറാകട്ടെ”
പൊപ്പല്‍ഷന്‍ മൊഡ്യൂളിനോട് ചന്ദ്രയാൻ ദൗത്യത്തിൽ കഴിഞ്ഞ 34 ദിനങ്ങളായി ഒപ്പമുണ്ടായിരുന്ന ലാൻഡർ അവസാനമായി പറഞ്ഞത് ഇതാകാം.
അങ്ങനെ ചന്ദ്രയാൻ 3 ദൗത്യത്തിന്റെ ഭൂരിഭാഗവും പൂർത്തിയാക്കി പൊപ്പല്‍ഷന്‍ മൊഡ്യൂളില്‍നിന്ന് വേര്‍പെട്ട് ലാന്‍ഡര്‍ ലാൻഡിങ്ങിനായുള്ള ഒരുക്കത്തിലാണ്. വിളിപ്പാടകലെ ചന്ദ്രയാന്‍ 3 ലാൻഡിങ് നിശ്ചയിച്ച സമയത്തു തന്നെ നടക്കുമെന്നതിൽ സംശയമില്ല. ഇനി നാളെ നടക്കുക നേരത്തെ നിശ്ചയിച്ച പോലെ ഡീ ബൂസ്റ്റിങ് പ്രക്രിയ. പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍നിന്ന് ലാന്‍ഡര്‍ വിജയകരമായി വേർപെടുത്തിയതായി ഐഎസ്ആർഒ അറിയിച്ചു
പിന്നെ നടക്കുന്നതെല്ലാം ഇന്ത്യയുടെ സ്വപ്നം.
ഇനി മൂന്ന് ചുവടുകൾ, അതുകഴിഞ്ഞാൽ ലാൻഡിംഗ്
ലാൻഡറിനെ ഡീബൂസ്റ്റ് ചെയ്ത് ദക്ഷിണധ്രുവത്തിലേക്ക് അടുപ്പിക്കും
ലാൻഡിംഗ് സ്ഥലം നോക്കുക, സിഗ്നൽ മോട്ടോറുകൾ പ്രവർത്തിപ്പിക്കുക
ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ്.
ചന്ദ്രോപരിതലത്തിൽനിന്ന് 30 കിലോമീറ്റർ ഉയരത്തിൽ എത്തുമ്പോഴാണ് വിക്രം ലാൻഡർ മൊഡ്യൂൾ സോഫ്റ്റ് ലാൻഡിങ് നടത്തുക.
ദക്ഷിണധ്രുവത്തിലെ 69.37°S 32.35°E എന്ന സൈറ്റാണ് ലാന്‍ഡിങ്ങിനായി ഐ എസ് ആര് ഒ തിരഞ്ഞെടുത്തിരിക്കുന്നത്.
തുടർന്ന് ലാൻഡറിനുള്ളിലെ പ്രഗ്യാൻ റോവർ പുറത്തുവന്ന് ചന്ദ്രോപരിതലത്തിൽ സഞ്ചരിച്ച് പരീക്ഷണങ്ങൾ നടത്തും.
റോവറിന്റെ ചക്രങ്ങൾ രാജ്യത്തിന്റെ ദേശീയമുദ്രയായ അശോകസ്തംഭവും ഐ എസ് ആർ ഒയുടെ ലോഗോയും ചന്ദ്രന്റെ മണ്ണിൽ പതിപ്പിക്കും.
ഇന്ത്യയുടെ പ്രതീക്ഷകളും, ലോകത്തിന്റെ ആകാംക്ഷയോടെയുള്ള കാത്തിരിപ്പുമായി 34 ദിവസമായി മുന്നേറുന്ന ചന്ദ്രയാൻ-3 ദൗത്യം ലക്ഷ്യത്തിന് തൊട്ടരികെ എത്തിയിരിക്കുന്നു. അഞ്ചുനാൾ കഴിഞ്ഞു ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങുന്ന ആദ്യ രാജ്യങ്ങളിലൊന്ന് എന്ന അപൂർവ ബഹുമതി ഇന്ത്യയുടെ പേരിൽ വിക്രം ലാൻഡർ കുറിക്കും. 23ന് വൈകീട്ട് 5.47നാണ് സോഫ്റ്റ് ലാൻഡിങ്. ഇതിനുമുന്നോടിയായി ലാൻഡർ മൊഡ്യൂൾ പ്രൊപ്പൽഷൻ മൊഡ്യൂളിൽനിന്ന് വേർപെട്ടു എന്ന് ISRO വ്യക്തമാക്കുന്നു.
വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30നാണ് ലാൻഡർ മൊഡ്യൂളിനെ ഐ എസ് ആർ ഒ വേർപെടുത്തിയത്. ‘സവാരിക്ക് നന്ദി പങ്കാളി!’ എന്ന് ലാൻഡർ മൊഡ്യൂൾ, പ്രൊപ്പൽഷൻ മൊഡ്യൂളിനോട് യാത്ര പറയുന്ന തരത്തിലുള്ള ട്വീറ്റ് പങ്കുവച്ചുകൊണ്ടാണ് വേർപെടുത്തൽ പ്രക്രിയ വിജയകരമായ കാര്യം ഐ എസ് ആർ ഒ പങ്കുവച്ചത്.
ഇനിയുള്ള യാത്രയിൽ തനിച്ച് സഞ്ചരിക്കുന്ന ലാൻഡർ മൊഡ്യൂളിനെ ചന്ദ്രന്റെ കുറച്ചുകൂടി അടുത്തുള്ള ഭ്രമണപഥത്തിലേക്ക് എത്തിക്കും. ഡീ ബൂസ്റ്റിങ് (ഡീ ഓർബിറ്റിങ്) എന്നറിയപ്പെടുന്ന ഈ പ്രക്രിയ നാളെ വൈകീട്ട് നാലിനാണ് നിശ്ചയിച്ചിരിക്കുന്നത്.
ഡീ ബൂസ്റ്റിങ് കഴിയുന്നതോടെ ചന്ദ്രനിൽനിന്ന് കൂടിയ കൂടിയ അകലം 100 കിലോമീറ്ററും (അപൊലൂൺ) കുറഞ്ഞ അകലം 30 കിലോമീറ്ററുമുള്ള (പെരിലൂൺ) ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ പേടകം എത്തുമെന്നാണ് ഐ എസ് ആർ ഒ നേരത്തെ അറിയിച്ചിരുന്നത്. ചന്ദ്രോപരിതലത്തിൽനിന്ന് 30 കിലോമീറ്റർ ഉയരത്തിൽ എത്തുമ്പോഴാണ് വിക്രം ലാൻഡർ മൊഡ്യൂൾ സോഫ്റ്റ് ലാൻഡിങ് നടത്തുക. തുടർന്ന് ലാൻഡറിനുള്ളിലെ പ്രഗ്യാൻ റോവർ പുറത്തുവന്ന് ചന്ദ്രോപരിതലത്തിൽ സഞ്ചരിച്ച് പരീക്ഷണങ്ങൾ നടത്തും. ഒപ്പം റോവറിന്റെ ചക്രങ്ങൾ രാജ്യത്തിന്റെ ദേശീയമുദ്രയായ അശോകസ്തംഭവും ഐ എസ് ആർ ഒയുടെ ലോഗോയും ചന്ദ്രന്റെ മണ്ണിൽ പതിപ്പിക്കും.
ഇനിയാണ് വെല്ലുവിളി : ലാൻഡറിന്റെ കാലുകൾക്കു കരുത്തു ഏറെയാണ്
ഭൂമിയുടെ ആറിലൊന്ന് ഗുരുത്വാകർഷണബലം മാത്രമുള്ള ചന്ദ്രനിൽ സുരക്ഷിതമായി ഇറങ്ങുക വലിയ വെല്ലുവിളിയാണ്. ചന്ദ്രയാൻ രണ്ട് ഈ ദൗത്യത്തിലാണ് തകർന്നത്. എന്തൊക്കെ സംഭവിച്ചാലും ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് നടത്തുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് ഐ.എസ്.ആർ.ഒ.
23ന് സോഫ്റ്റ് ലാൻഡിങ്ങിനായി യാത്ര തിരിക്കുന്ന ലാൻഡർ മൊഡ്യൂളിനെ ചന്ദ്രോപരിതലത്തിന് 800 മീറ്റർ ഉയരെ വച്ച് അൽപ്പനേരം നിശ്ചലമാക്കും. തുടർന്ന്, നിയന്ത്രണം നഷ്ടമായി ഇടിച്ചിറങ്ങുന്നത് ഒഴിവാക്കാൻ പ്രവേഗം നിയന്ത്രിച്ച് ലാൻഡറിനെ ഇറക്കും. സെക്കൻഡിൽ കിലോമീറ്ററോളം അതി വേഗത്തിൽ സഞ്ചരിക്കുന്ന ലാൻഡറിനെ സെക്കൻഡറിൽ രണ്ട് മീറ്റർ എന്ന വേഗത്തിലേക്ക് കുറച്ചുകൊണ്ടുവന്ന് സാവധാനം താഴെയെത്തിക്കുകയാണ് ലക്ഷ്യം. വേഗം മൂന്ന് മീറ്റർ ആയാൽ പോലും ലാൻഡർ തകരാത്തവിധമുള്ള മുന്നൊരുക്കമാണ് ഇത്തവണ ഐ എസ് ആർ ഒ നടത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ലാൻഡറിന് കൂടുതൽ കരുത്തുള്ള കാലുകളാണ് ഘടിപ്പിച്ചിരിക്കുന്നത്.
ചന്ദ്രയാന്‍ രണ്ടാം ദൗത്യത്തില്‍ അവസാന നിമിഷങ്ങളില്‍ ലാന്‍ഡറിന്റെ നിയന്ത്രണം നഷ്ടമായി പേടകം തകര്‍ന്നുവീഴുകയായിരുന്നു. ഇത് മുന്നിൽ കണ്ടാണ് വേഗനിയന്ത്രണത്തിലും ലാൻഡറിന്റെ കാലുകളുടെ ഉറപ്പിന്റെ കാര്യത്തിലും കൂടുതൽ കരുതലെടുത്തിരിക്കുന്നത്. രണ്ടാം ദൗത്യത്തില്‍ ലാന്‍ഡിങ് നടത്താൻ ലാൻഡറിന് നൽകിയ നിർദേശം അരക്കിലോമീറ്റർ പരിധിക്കുള്ളിൽ എന്നതായിരുന്നു. എന്നാൽ ഇത്തവണയത് നാല് കിലോമീറ്ററാണ്. ഈ പ്രദേശത്ത് എവിടെ വേണമെങ്കിലും ലാന്‍ഡറിന് ഇറങ്ങാന്‍ കഴിയും. ഇതും ദൗത്യം പരാജയപ്പെടാതിരിക്കാനുള്ള മറ്റൊരു മുൻകരുതലാണ്.
ദക്ഷിണധ്രുവത്തിലെ 69.37°S 32.35°E എന്ന സൈറ്റാണ് ലാന്‍ഡിങ്ങിനായി ഐ എസ് ആര് ഒ തിരഞ്ഞെടുത്തിരിക്കുന്നത്. ഈ പ്രദേശത്ത് എവിടെയാവണം ലാന്‍ഡിങ് സ്പോട്ട് എന്നത് വരുന്ന ദിവസങ്ങളിലാണ് ഐ എസ് ആർ ഒ നിര്‍ണയിക്കുക. ഇനിയുള്ള ദിവസങ്ങളിൽ ലാന്‍ഡറിലെയും പ്രൊപ്പൽഷൻ മൊഡ്യൂളിലെയും ഉപകരണങ്ങള്‍ ചന്ദ്രോപരിതലത്തെ നിരീക്ഷിക്കുകയും ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്യും. ഇത് സോഫ്റ്റ് ലാന്‍ഡിങ് എളുപ്പമാക്കാന്‍ ഐ എസ് ആര് ഒയെ സഹായിക്കും.
ലാന്‍ഡര്‍ മൊഡ്യൂളില്‍ നാലു ത്രസ്റ്റര്‍ എന്‍ജിനുകളാണുള്ളത്. രണ്ടു ത്രസ്റ്റര്‍ എന്‍ജിനുകള്‍ ഒരേസമയം പ്രവര്‍ത്തിപ്പിച്ചാണ് ലാൻഡറിന്റെ വേഗം കുറയ്ക്കുക. ത്രസ്റ്ററുകൾ ലാൻഡറിന്റെ സഞ്ചാരദിശയ്ക്ക് വിപരീതമായി ജ്വലിപ്പിച്ചാണ് വേഗനിയന്ത്രണം സാധ്യമാക്കുക.
മൊഡ്യൂൾ ചന്ദ്രന് ചുറ്റും തന്നെയുണ്ടാകും
വേര്‍പെട്ട പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍ ചന്ദ്രന് ചുറ്റുമുള്ള നിലവിലെ ഭ്രമണപഥത്തില്‍ തുടരും. ഐ എസ് ആര് ഒയുടെ ബെംഗളുരുവിലെ ടെലിമെട്രി, ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്വർക്ക് (ഇസ്ട്രാക്) ഗ്രൗണ്ട് സ്റ്റേഷനാണ് ലാന്‍ഡര്‍, പൊപ്പല്‍ഷന്‍ മൊഡ്യൂളുകളെ നിയന്ത്രിക്കുന്നത്. വിക്രം ലാന്‍ഡറും പ്രഗ്യാൻ റോവറും പ്രൊപ്പൽഷൻ മൊഡ്യൂളും ശേഖരിക്കുന്ന വിവരങ്ങളും പകര്‍ത്തുന്ന ചിത്രങ്ങളും ഇസ്ട്രാക്കിലേക്ക് അയയ്ക്കാന്‍ ചന്ദ്രയാൻ-2ലെ ഓര്‍ബിറ്റര്‍ ഉപയോഗപ്പെടുത്താനാണ് സാധ്യത. ചന്ദ്രയാന്‍ മൂന്നില്‍ ഓര്‍ബിറ്റര്‍ ഇല്ല.
ജൂലായ് 14ന് പുറപ്പെട്ട ചന്ദ്രയാൻ 3 ഇന്നലെ 33ാം ദിവസമാണ് ലക്ഷ്യത്തിന് അടുത്തെത്തിയത്. ഇപ്പോൾ ഭൂമിയിൽ നിന്ന് 3.6ലക്ഷം കിലോമീറ്റർ അകലെയാണ്.