പുതുതായി ആരംഭിക്കുന്ന സംരംഭങ്ങൾക്ക് വേണ്ടതെല്ലാം ഇനി വിരൽ തുമ്പിൽ. സംരംഭകർക്കുള്ള മാർഗ നിർദേശങ്ങൾ നൽകുക,
സംസ്ഥാനത്ത് ആരംഭിക്കുന്ന പുതിയ സംരംഭങ്ങളുടെ സുസ്ഥിരത ഉറപ്പു വരുത്തുക എന്നീ ലക്ഷ്യങ്ങളോടെ എംഎസ്എംഇ ഹെല്‍പ്പ് ഡെസ്ക് പദ്ധതിക്ക് സംസ്ഥാനത്തു തുടക്കമായി. വ്യവസായ സംരംഭങ്ങളേയും ഐ.സി.എ.ഐ പോലുള്ള പ്രൊഫഷണല്‍ സംഘടനകളെയും ഒരു കുടക്കീഴില് കൊണ്ടുവന്ന് വിദഗ്ദ്ധ സേവനം ലഭ്യമാകുക വഴി വ്യാവസായിക വളര്‍ച്ചക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. എംഎസ്എംഇകള്‍ക്ക് ഫിനാന്‍സ്, ടാക്സ്, ഓഡിറ്റ് വിഷയങ്ങളില്‍ വിദഗ്ദ്ധ സേവനത്തിനായി ഹെല്പ് ഡെസ്ക്കുകൾ പ്രവർത്തിക്കും.
എംഎസ്എംഇകള്‍ക്ക് ഫിനാന്‍സ്, ടാക്സ്, ഓഡിറ്റ് വിഷയങ്ങളില്‍ വിദഗ്ദ്ധ സേവനത്തിനായി ആരംഭിക്കുന്ന ഹെല്‍പ്പ് ഡെസ്ക്ക് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് കൊച്ചിയിൽ നിർവഹിച്ചു.
ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്ക്കായുള്ള നികുതി ഓഡിറ്റ് ഏകദിന സെമിനാറും മന്ത്രി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ(ഐ.സി.എ.ഐ)യുടെ കേരള ചാപ്റ്ററും ചേര്‍ന്നാണ് ഹെല്‍പ്പ് ഡെസ്ക്ക് പദ്ധതി നടപ്പാക്കുന്നത്. ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ ലോകത്തിലെ രണ്ടാമത്തെ വലിയ പ്രൊഫഷണല്‍ സംഘടനയാണ് ഐ.സി.എ.ഐ.
ഹെൽപ്ഡെസ്ക്കുകൾ സംരംഭങ്ങളുടെ സുസ്ഥിര ഉറപ്പുവരുത്തുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. പുതിയ സംരംഭകര്‍ക്ക് സംരംഭങ്ങള്‍ സുസ്ഥിരമായ ബിസിനസ്സാക്കി വളര്‍ത്തിയെടുക്കാന്‍ വേണ്ട എല്ലാ സാമ്പത്തിക മാര്‍ഗനിര്‍ദ്ദേശങ്ങളും എംഎസ്എംഇ ഹെല്‍പ്പ് ഡെസ്കുകള്‍ വഴി ലഭ്യമാക്കും. സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി വ്യവസായ വകുപ്പ് നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങളുടെ ഫലമായി നിരവധി പുതിയ സംരംഭങ്ങള്‍ കേരളത്തില്‍ ഉയര്‍ന്നു വരുന്നുണ്ട്. സംസ്ഥാനത്തിന്റെ വ്യാവസായികാന്തരീക്ഷത്തിന് മുന്‍തൂക്കം നല്കുന്ന 22 മേഖലകള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവയ്ക്ക് ഊന്നല്‍ നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഹെല്പ് ഡെസ്ക് സെപ്റ്റംബർ 2 മുതൽ
വ്യവസായ സംരംഭങ്ങള്‍ക്കായുള്ള എംഎസ്എംഇ ഹെല്‍പ്പ് ഡെസ്ക്കുകളുടെ സേവനം സെപ്റ്റംബര്‍ രണ്ടിന് ആരംഭിക്കുമെന്ന് വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ പറഞ്ഞു. രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയായിരിക്കും വിദഗ്ധ സേവനം ലഭ്യമാകുക. വ്യവസായ വകുപ്പിന്റെയും ഐ.സി.എ.ഐയുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ സംരംഭകരെ ഈ പദ്ധതിയുടെ ഭാഗമാക്കാനാകും. ഗുണനിലവാരമുള്ള സേവനം ലഭിച്ചു തുടങ്ങിയാല്‍ സംരംഭകര്‍ ഹെല്‍പ്പ് ഡെസ്ക്കിലേക്ക് കൂടുതലായി എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാസത്തില്‍ ആദ്യ ശനിയാഴ്ച എംഎസ്എംഇകള്‍ക്ക് ഹെല്‍പ്പ് ഡെസ്ക്ക് സേവനം ഐ.സി.എ.ഐയുടെ കീഴിലുള്ള ഒമ്പത് മേഖല ഓഫീസുകളില്‍ (തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍) നിന്ന് സൗജന്യമായി ലഭിക്കും. ഇതു സംബന്ധിച്ച് വ്യവസായ വാണിജ്യ വകുപ്പ് എംഎസ്എംഇ-ഐസിഎഐയുടെ സ്റ്റാര്‍ട്ടപ്പ് സംയുക്ത സമിതിയുമായി ഈ വര്‍ഷം ഏപ്രില്‍ ഒന്നിന് ധാരണാപത്രം ഒപ്പുവച്ചിരുന്നു.
ഐ.സി.എ.ഐ ചാപ്റ്ററില്‍ നിന്നുള്ള ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്, വ്യവസായ വകുപ്പ് ഉദ്യോഗസ്ഥന് എന്നിവര്‍ ഹെല്‍പ്പ് ഡെസ്ക്കില്‍ ഉണ്ടായിരിക്കും. ബിസിനസ് ഘടന, ടാക്സേഷന്‍, ലോണിനായുള്ള ഡിപിആര്‍ തയ്യാറാക്കല്‍ തുടങ്ങിയവയില്‍ ഐ.സി.എ.ഐ പ്രതിനിധികളും സബ്സിഡി, ഫെസിലിറ്റേഷന്‍, ലൈസന്‍സ് തുടങ്ങിയവയില്‍ വ്യവസായ വകുപ്പ് ഉദ്യോഗസ്ഥനും സംരംഭകര്‍ക്ക് ഉപദേശങ്ങള്‍ നല്‍കും.
Everything you need for new ventures is now at your fingertips. The MSME Help Desk project was started in the state with the objective of providing guidance to the entrepreneurs and ensuring the sustainability of the new enterprises started in the state.