വെറും 11 ദിവസങ്ങള്‍ക്കുള്ളില്‍ അഞ്ഞൂറുകോടി ക്ലബ്ബിൽ കയറി രജനീകാന്തിന്റെ ജയിലര്‍.
ആഗോളതലത്തില്‍ സിനിമ നേടിയ കളക്ഷന്നാണ് 500 കോടി കടന്നത്. റിലീസ് ചെയ്ത് 11 ദിവസങ്ങള്‍ പിന്നിടുമ്പോഴും തീയേറ്ററുകളിൽ ജയിലറിന് നല്ല തിരക്കാണ്.
‘2.0’, ‘പൊന്നിയിന്‍ സെല്വന്’ എന്നിവയ്ക്ക് ശേഷം 500 കോടി ക്ലബ്ബില്‍ ചേരുന്ന മൂന്നാമത്തെ തമിഴ് ചിത്രമായി ‘ജയിലര്‍’ മാറി.
500 കോടി ക്ലബില്‍ അതിവേഗമെത്തുന്ന രണ്ടാമത്തെ ചിത്രമാണ് സൂപ്പര്‍സ്റ്റാറിന്റെ ജയിലര്‍. നേരത്തെ 2.0 കേവലം ഏഴുദിവസം കൊണ്ട് ഈ നേട്ടം കൈവരിച്ചിരുന്നു. ജയിലര്‍ ഈ നേട്ടത്തിലേക്ക് എത്തുന്നതിനായി 10 ദിവസമെടുത്തു.
ജയിലർ ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്. സിനിമയുടെ ഇന്ത്യയിലുടനീളമുള്ള മൊത്തം വരുമാനം 262.15 കോടിയാണ്. ഇന്ത്യക്ക് പുറത്ത് ‘ജയിലര്‍’ 166.31 കോടിക്ക് തുല്യമായ 20 ദശലക്ഷം ഡോളറിന്റെ വരുമാനമാണ് നേടിയതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഇത് വിജയ് ചിത്രമായ ‘ബീസ്റ്റിന്റെ’ ലോകമെമ്പാടുമുള്ള 153.64 കോടി രൂപ എന്ന റെക്കാര്ഡിനെയാണ് മറികടന്നത്.
റിലീസ് ചെയ്ത ആദ്യദിനം എല്ലാ ഭാഷകളിലുമായി 48.35 കോടി രൂപ വരുമാനമാണ് സണ്‍ പിക്ചേഴ്സ് നിർമിച്ച ഈ ചിത്രം നേടിയത്.
നെല്‍സണ്‍ ദിലീപ്കുമാര് സംവിധാനം ചെയ്ത ചിത്രത്തില്‍ സൂപ്പര്‍സ്റ്റാറിനു പുറമേ വിനായകന്, രമ്യാ കൃഷ്ണന്, വസന്ത് രവി, തമന്ന ഭാട്ടിയ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതില്‍ ശിവ രാജ്കുമാര്, മോഹന്‍ലാല്‍, ജാക്കി ഷ്റോഫ് എന്നിവരും അതിഥി താരങ്ങളായി എത്തുന്നു.
Rajinikanth’s “Jailer” has swiftly entered the 500 crore club in just 11 days, solidifying its global success. Becoming the third Tamil film to achieve this milestone after ‘2.0’ and ‘Ponniyin Selvan,’ “Jailer” is also the second fastest to hit 500 crores, taking only 10 days. The film’s multi-language release has propelled it to a remarkable 262.15 crores in India and $20 million worldwide, making it a blockbuster hit.