മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോമായ X-ൽ വാർത്തകൾ നേരിട്ട് പ്രസിദ്ധീകരിച്ച് ഉയർന്ന വരുമാനവും എഴുതാനുള്ള കൂടുതൽ സ്വാതന്ത്ര്യവും നേടാൻ മാധ്യമപ്രവർത്തകരോട് അഭ്യർത്ഥിച്ചു ഇലോൺ മസ്ക് .
വിവരങ്ങൾ നേരിട്ട് പ്രസിദ്ധീകരിക്കാൻ എക്സ് മാധ്യമപ്രവർത്തകർ തിരഞ്ഞെടുക്കുവാനായി പുതിയ സംവിധാനങ്ങൾ പ്ലാറ്റ്ഫോമിൽ കൊണ്ടുവരുമെന്നും മസ്ക്ക് ചൂണ്ടിക്കാട്ടി.
‘‘നിങ്ങൾ എഴുതാൻ കൂടുതൽ സ്വാതന്ത്ര്യവും ഉയർന്ന വരുമാനവും ആഗ്രഹിക്കുന്ന ഒരു മാധ്യമപ്രവർത്തകനാണെങ്കിൽ, ഈ പ്ലാറ്റ്ഫോമിൽ നേരിട്ട് പ്രസിദ്ധീകരിക്കുക’’ – ഇലോൺ മസ്ക് എക്സിൽ പോസ്റ്റ് ചെയ്തു.പ്ലാറ്റ്ഫോമിലെ മാധ്യമ പ്രസാധകരുടെ ലേഖനങ്ങൾ ഉപഭോക്താക്കളെ നേരിട്ട് വായിക്കാൻ അനുവദിക്കുന്നതിനുള്ള പദ്ധതികളെക്കുറിച്ച് മസ്ക് നേരത്തെ സംസാരിച്ചിരുന്നു.
ഉപയോക്താക്കളിൽ നിന്നും ഓരോ ലേഖനത്തിന്റെയും അടിസ്ഥാനത്തിൽ നിരക്ക് ഈടാക്കുമെന്നും പ്രതിമാസ സബ്സ്ക്രിപ്ഷന് സൈൻ അപ്പ് ചെയ്തില്ലെങ്കിൽ കൂടുതൽ പണം നൽകേണ്ടിവരുമെന്നും ഇലോൺ മസ്ക് നേരത്തെ വെളിപ്പെടുത്തിയിരുന്നു
“അതിനുള്ള സംവിധാനം അടുത്ത മാസം പുറത്തിറങ്ങും, ഈ പ്ലാറ്റ്ഫോം മാധ്യമ പ്രസാധകരെ ഒരു ക്ലിക്കിലൂടെ ഓരോ ലേഖനത്തിനും ഉപയോക്താക്കൾക്ക് നിരക്ക് ഈടാക്കാൻ അനുവദിക്കും. ഇത് പ്രതിമാസ സബ്സ്ക്രിപ്ഷനായി സൈൻ അപ്പ് ചെയ്യാത്ത ഉപയോക്താക്കൾക്ക് ഇടയ്ക്കിടെ ഒരു ലേഖനം വായിക്കാൻ താൽപ്പര്യപ്പെടുമ്പോൾ ഓരോ ലേഖനത്തിനും ഉയർന്ന വില നൽകുന്നതിന് പ്രാപ്തമാക്കുന്നു.” മസ്ക് പോസ്റ്റ് ചെയ്തു.വാർത്താ ലേഖനങ്ങൾ പ്ലാറ്റ്ഫോമിൽ എങ്ങനെ പോപ്പ് അപ്പ് ചെയ്യുന്നു എന്നതിൽ എക്സ് ഒരു പ്രധാന മാറ്റം ആസൂത്രണം ചെയ്യുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.ഫോർബ്സ് റിപ്പോർട്ട് അനുസരിച്ച്, അപ്ഡേറ്റ് പുറത്തിറക്കിയ ശേഷം, ലേഖനങ്ങളുടെ തലക്കെട്ടുകളും അനുബന്ധ വാചകങ്ങളും നീക്കംചെയ്യുകയും ലേഖന ലിങ്കുള്ള പോസ്റ്റുകൾ ലീഡ് ഇമേജ് മാത്രം പ്രദർശിപ്പിക്കുകയും ചെയ്യും.
വ്യക്തിഗത ഉപയോക്താക്കൾക്കും പ്രസാധകരും ലിങ്കുകൾക്കൊപ്പം അവരുടെ സ്വന്തം വാചകം സ്വമേധയാ ചേർക്കേണ്ടിവരും അല്ലെങ്കിൽ മറ്റൊരു സന്ദർഭത്തിൽ പോസ്റ്റ് (ട്വീറ്റ്) ഒരു ചിത്രം മാത്രം പ്രദർശിപ്പിക്കും.ഭൂരിഭാഗം പ്രസാധകരും തങ്ങളുടെ സൈറ്റുകളിലേക്ക് ട്രാഫിക് വർദ്ധിപ്പിക്കുന്നതിന് പ്ലാറ്റ്ഫോമിനെ വളരെയധികം ആശ്രയിക്കുന്നതിനാൽ ഈ മാറ്റത്തിന് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടായേക്കാം.