റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്സ് ലിമിറ്റഡിൽ -RRVL -ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി -QIA- 8,278 കോടി രൂപ നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചു.
ഈ നിക്ഷേപം റിലയൻസ് റീട്ടെയിലിന്റെ ന്റെ പ്രീ-മണി ഓഹരി മൂല്യം ₹ 8.278 ലക്ഷം കോടിയാക്കി. ഈ നിക്ഷേപത്തിലൂടെ ആർആർവിഎല്ലിന്റെ 0.99% ഓഹരികൾ ക്യുഐഎയുടെ സ്വന്തമാകും.
• ഈ ഇടപാടിലൂടെ മൊത്തം ഓഹരി മൂല്യം പ്രകാരം രാജ്യത്തെ മികച്ച നാല് കമ്പനികളിൽ ഒന്നാകും RRVL
• ഇന്ത്യയുടെ അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയിൽ കൂടുതൽ നിക്ഷേപം നടത്താൻ ഖത്തറി ഫണ്ട് ശ്രമിക്കുന്നതിനിടെയാണ് QIA യുടെ നിക്ഷേപം
വിവിധ ആഗോള നിക്ഷേപകരിൽ നിന്ന് 2020-ൽ ആർആർവിഎൽ നടത്തിയ ഫണ്ട് സമാഹരണം മൊത്തം 47,265 കോടി രൂപയായിരുന്നു.
റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്സ് ലിമിറ്റഡിന്റെ നിക്ഷേപകരായി ക്യുഐഎയെ സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്ന് റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്സ് ലിമിറ്റഡ് ഡയറക്ടർ ഇഷ മുകേഷ് അംബാനി പറഞ്ഞു.
“ക്യുഐഎയുടെ നിക്ഷേപം ഇന്ത്യൻ സമ്പദ്വ്യവസ്ഥയിലേക്കും റിലയൻസിന്റെ റീട്ടെയിൽ ബിസിനസ് മോഡൽ, പ്രായോഗിക ആശയങ്ങൾ, നിർവഹണം എന്നിവയ്ക്കുള്ള അംഗീകാരമാണ്”.
Qatar Investment Authority (QIA) has committed an investment of Rs 8,278 crore in Reliance Retail Ventures Limited (RRVL), a subsidiary of Reliance Industries Limited. This move boosts RRVL’s pre-money equity value to ₹8.278 lakh crore. This partnership establishes QIA with a 0.99% stake in RRVL, reinforcing its position in India’s retail sector.