Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

എയർ ഇന്ത്യയും റിയാദ് എയറും തമ്മിൽ പുതിയ പങ്കാളിത്തം

5 June 2026

T-Mobile ‌ഇന്ത്യയിൽ

5 June 2026

10 റോഡുകളിൽ ഹൈഡ്രജൻ ബസുകളും ട്രക്കുകളും

5 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » മികവിന്റെ സംരംഭങ്ങളെ അറിയാൻ പോർട്ടൽ
Editor's Pick

മികവിന്റെ സംരംഭങ്ങളെ അറിയാൻ പോർട്ടൽ

സംരംഭങ്ങള്‍ക്ക് മികവിന്റെ അംഗീകാരം നൽകാൻ കേരളം
News DeskBy News Desk25 August 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

മികച്ച സംരംഭങ്ങള്‍ക്ക്  മികവിന്റെ അംഗീകാരം നൽകാനൊരുങ്ങി കേരളാ സർക്കാർ. സംരംഭങ്ങളെ കൈപിടിച്ചുയർത്തിയ മികച്ച തദ്ദേശ സ്ഥാപനങ്ങൾക്കും, ജില്ലാ വ്യവസായ കേന്ദ്രങ്ങൾക്കുമുണ്ട്  വ്യവസായ വകുപ്പിന്‍റെ സംസ്ഥാന പുരസ്കാരം.

ഇത്തവണ പോർട്ടൽ വഴി കൂടുതൽ സുതാര്യതയോടെയാകും പുരസ്‌കാര നിർണയം. പുരസ്‌കാരത്തിനായി സംരംഭങ്ങൾ അപേക്ഷിക്കേണ്ടത് പോർട്ടൽ വഴി മാത്രമാകും.

ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാണ് അവാര്‍ഡിന് അര്‍ഹമായ സംരംഭങ്ങളെയും സ്ഥാപനങ്ങളെയും തിരഞ്ഞെടുക്കുന്നത്.

സംസ്ഥാനത്തെ വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും അവയുടെ സംഭാവനകളെ അംഗീകരിക്കുന്നതിനുമായി വ്യവസായ വാണിജ്യ വകുപ്പ് നൽകുന്ന 2023 ലെ സംസ്ഥാന പുരസ്കാരത്തിന് അപേക്ഷിക്കുന്നതിനുള്ള പോര്‍ട്ടല്‍ (http://awards.industry.kerala.gov.in) വ്യവസായ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു.

സംരംഭ പുരസ്‌കാരം

സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും  മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച സംരംഭങ്ങള്‍ക്കാണ് പുരസ്കാരങ്ങള്‍ നല്‍കുന്നത്. സൂക്ഷ്മ, ചെറുകിട, ഇടത്തരം, ലാര്‍ജ് ആന്‍ഡ് മെഗാ വിഭാഗത്തില്‍ ഉത്പാദന, സേവന, വ്യാപാര മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സംരംഭങ്ങള്‍, കയറ്റുമതി അധിഷ്ടിത സംരംഭങ്ങള്‍, ഉത്പാദന സ്റ്റാര്‍ട്ടപ്പുകള്‍, വനിത, പട്ടികജാതി, പട്ടികവര്‍ഗ, ട്രാന്‍സ് ജെന്‍ഡര്‍ സംരംഭങ്ങള്‍ എന്നിവയ്ക്ക് പുരസ്കാരങ്ങള്‍ നല്‍കും.

സംസ്ഥാനത്തെ വ്യവസായ വാണിജ്യ മേഖലയ്ക്കും സമൂഹത്തിനും നല്‍കിയ മികച്ച സംഭാവനകളെ മുന്‍നിര്‍ത്തി ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാര്‍ഡും നല്‍കും. 2021-22 സാമ്പത്തിക വര്‍ഷം വരെയുള്ള പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് സംരംഭങ്ങളെ തിരഞ്ഞെടുക്കുക.

നിക്ഷേപങ്ങള്‍, വാര്‍ഷിക വിറ്റുവരവ്, ലാഭം, കയറ്റുമതി, തൊഴിലാളികളുടെ എണ്ണം, ലഭിച്ച സര്‍ട്ടിഫിക്കേഷനുകളുടെ വിശദാംശങ്ങള്‍, പരിസ്ഥിതി സുസ്ഥിരത ഉറപ്പാക്കുന്ന സംവിധാനങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ പോര്‍ട്ടലില്‍ രേഖപ്പെടുത്തണം. ഈ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള സ്കോറിംഗ് മാനദണ്ഡം ഉപയോഗിച്ചാണ് മികച്ച സംരംഭങ്ങളെ തെരഞ്ഞെടുക്കുക.

തദ്ദേശ സ്ഥാപനങ്ങൾക്കും അംഗീകാരം

സംരംഭക വര്‍ഷം 2022-23 പദ്ധതിയുടെ ഭാഗമായി മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പുരസ്കാരങ്ങള്‍ നല്‍കും. സംരംഭക വര്‍ഷത്തിന്‍റെ ഭാഗമായി മികച്ച ഏകോപനത്തോടെയാണ് തദ്ദേശ സ്ഥാപനങ്ങളും വ്യവസായ വകുപ്പും പ്രവര്‍ത്തിക്കുന്നത്. വ്യവസായ വകുപ്പില്‍ നിന്നുള്ള എന്‍റര്‍പ്രൈസ് ഡവലപ്മെന്‍റ് എക്സിക്യുട്ടീവ് തദ്ദേശ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുകയും സംരംഭക ഹെല്‍പ്പ്ഡെസ്ക്ക് തുടങ്ങുകയും ചെയ്തു. എല്ലാ തദ്ദേശ സ്ഥാപനങ്ങളും പരമാവധി സംരംഭങ്ങള്‍ തുടങ്ങാനുള്ള ഏകോപനം നടത്തുകയും അതുവഴി 1,39,000 സംരംഭങ്ങള്‍ ആരംഭിക്കാനുമായി.

മികച്ച പ്രവര്‍ത്തനം നടത്തിയ ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ക്കും പുരസ്കാരം നല്‍കും.
ജില്ലാ തലത്തിലും തദ്ദേശ തലത്തിലും രൂപീകരിക്കപ്പെട്ട സംരംഭങ്ങളുടെ എണ്ണം, സൃഷ്ടിക്കപ്പെട്ട തൊഴിലവസരങ്ങളുടെ എണ്ണം, ഇവയുടെ മൊത്ത നിക്ഷേപം, വ്യവസായ പാര്‍ക്കുകളുടെ വിവരങ്ങള്‍, മറ്റു പദ്ധതി പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള സ്കോറിംഗ് മാനദണ്ഡം ഉപയോഗിച്ചാണ് മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും ജില്ലാ വ്യവസായ കേന്ദ്രങ്ങളെയും തിരഞ്ഞെടുക്കുന്നത്.

സംരംഭങ്ങള്‍ക്ക് വളരാനും അഭിവൃദ്ധി പ്രാപിക്കാനും കഴിയുന്ന ആവാസവ്യവസ്ഥ സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സംരംഭങ്ങളെ അംഗീകരിക്കുന്നതിലൂടെ മറ്റുള്ള സംരംഭങ്ങള്‍ക്ക് മികവിനായി പരിശ്രമിക്കാനുള്ള പ്രചോദനമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിശദ വിവരങ്ങള്‍ക്കും അപേക്ഷിക്കാനും http://awards.industry.kerala.gov.in സന്ദര്‍ശിക്കുക. അവസാന തീയതി സെപ്റ്റംബര്‍ 23.

Kerala government is recognizing outstanding initiatives through awards for local institutions and industrial centers via the portal http://awards.industry.kerala.gov.in. These awards aim to inspire excellence, promote business growth, and celebrate contributions to the state’s development across various sectors.

15 startups banner business Channel I Am channeliam India kerala gov Kerala government startups technology
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

എയർ ഇന്ത്യയും റിയാദ് എയറും തമ്മിൽ പുതിയ പങ്കാളിത്തം

5 June 2026

T-Mobile ‌ഇന്ത്യയിൽ

5 June 2026

10 റോഡുകളിൽ ഹൈഡ്രജൻ ബസുകളും ട്രക്കുകളും

5 June 2026

യുഎഇ-ഒമാൻ റെയിൽ പദ്ധതി ട്രാക്ക് നിർമാണ ഘട്ടത്തിലേക്ക്

5 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • എയർ ഇന്ത്യയും റിയാദ് എയറും തമ്മിൽ പുതിയ പങ്കാളിത്തം
  • T-Mobile ‌ഇന്ത്യയിൽ
  • 10 റോഡുകളിൽ ഹൈഡ്രജൻ ബസുകളും ട്രക്കുകളും
  • യുഎഇ-ഒമാൻ റെയിൽ പദ്ധതി ട്രാക്ക് നിർമാണ ഘട്ടത്തിലേക്ക്
  • മത്സ്യ കണ്ടയ്നർ ഒമാനിലേക്ക്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • എയർ ഇന്ത്യയും റിയാദ് എയറും തമ്മിൽ പുതിയ പങ്കാളിത്തം
  • T-Mobile ‌ഇന്ത്യയിൽ
  • 10 റോഡുകളിൽ ഹൈഡ്രജൻ ബസുകളും ട്രക്കുകളും
  • യുഎഇ-ഒമാൻ റെയിൽ പദ്ധതി ട്രാക്ക് നിർമാണ ഘട്ടത്തിലേക്ക്
  • മത്സ്യ കണ്ടയ്നർ ഒമാനിലേക്ക്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil