ചൈനയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ ഷാങ്ഹായ് ഓട്ടോമോട്ടീവിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് മാർക്കായ എംജി മോട്ടോർ ഇന്ത്യയിലെ ഓഹരികൾ സ്വന്തമാക്കാനുള്ള മത്സരത്തിലാണ് ഇന്ത്യൻ വ്യവസായ ഭീമൻ ജെഎസ്ഡബ്ല്യു ഗ്രൂപ്പ്. JSW ഗ്രൂപ്പ് ഓഫ് കമ്പനികളുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സജ്ജൻ ജിൻഡാൽ, ഷാങ്ഹായ് ആസ്ഥാനമായ SAIC മോട്ടോറിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള കാർ നിർമ്മാതാക്കളായ MG മോട്ടോർ ഇന്ത്യയുടെ 45 മുതൽ 48 ശതമാനം വരെ സ്വന്തമാക്കാൻ ഒരുങ്ങുന്നതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. അങ്ങനെ സംഭവിച്ചാൽ ഈ ഭൂരിഭാഗം ഏറ്റെടുക്കൽ ചൈനീസ് എം ജി മോട്ടോർ കമ്പനിയെ ഒരു പൂർണ ഇന്ത്യൻ സ്ഥാപനമാക്കി മാറ്റും,
JSW ഗ്രൂപ്പിന്റെ നേതൃത്വത്തിൽ 15-20 ലക്ഷം രൂപ പരിധിയിൽ ഒരു ഇലക്ട്രിക് കാർ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നതിനായി ഇലക്ട്രിക് കാർ നിർമ്മാതാക്കളുമായി ചർച്ചകൾ നടത്തിവരികയാണെന്ന് റിപ്പോർട്ടുണ്ട്. അതിന്റെ പിന്തുടർച്ചയായാണ് പുതിയ നീക്കങ്ങൾ.
JSW ഗ്രൂപ്പിന് MG മോട്ടോർ ഇന്ത്യയുടെ 45 മുതൽ 48 ശതമാനം വരെ സ്വന്തമാക്കാൻ സാധിച്ചാൽ ഈ ഭൂരിഭാഗം ഏറ്റെടുക്കൽ കമ്പനിയെ ഒരു ഇന്ത്യൻ സ്ഥാപനമാക്കി മാറ്റും, ഡീലർമാർക്കും ഇന്ത്യൻ ജീവനക്കാർക്കും ഏകദേശം 5-8 ശതമാനം ഓഹരിയുണ്ട്. മാതൃ കമ്പനിയായ SAIC ക്ക് ബാക്കി ഓഹരികളോടെ തുടരാം.
JSW ഗ്രൂപ്പ് ചെയർമാൻ സജ്ജൻ ജിൻഡാൽ:
“MG മോട്ടോർ ഞങ്ങളുടെ ലിസ്റ്റിലെ കമ്പനികളിലൊന്നാണ്. ഇവി സ്പേസിൽ പ്രവേശിക്കുന്നതിൽ ഞങ്ങൾ അതീവ ഗൗരവമുള്ളവരാണ്. എംജിയാണ് ഞങ്ങളുടെ ഇഷ്ടപ്പെട്ട ചോയ്സ്. അങ്ങനെ സംഭവിച്ചാൽ, അവർ വിൽക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഞങ്ങൾക്കതു ഓപ്ഷനുകളിലൊന്ന്, പക്ഷേ ഇതുവരെ ഉറപ്പില്ല., അല്ലെങ്കിൽ ഞങ്ങളുടെ സ്വന്തം ഇവി കാറുകൾ വികസിപ്പിക്കാൻ ഞങ്ങൾ സമാന്തരമായി പ്രവർത്തിക്കും ,” ബി 20 ഉച്ചകോടി ഇന്ത്യയ്ക്കിടെ ജിൻഡാൽ പറഞ്ഞിരുന്നു .
ഈ വർഷം ജനുവരിയിൽ, വൈദ്യുത വാഹനങ്ങളുടെ നിർമ്മാണത്തിലേക്കുള്ള കടന്നുകയറ്റം കമ്പനി പരിഗണിക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.