ജർമനിയിലെ സ്റ്റാർട്ടപ്പുകളുമായി സഹകരിച്ച് പ്രവർത്തനം വിപുലമാക്കാൻ കേരള സ്റ്റാർട്ടപ്പ് മിഷനിലെ ആറ് സ്റ്റാർട്ടപ്പുകൾ തയ്യാറെടുക്കുന്നു. KSUM ഇതിന്റെ സോഫ്റ്റ് ലോഞ്ചിങ് ജർമനിയിൽ നടത്തിക്കഴിഞ്ഞു.
ജർമനിയിൽ കേരള സ്റ്റാർട്ടപ് മിഷന്റെ നേതൃത്വത്തിൽ സ്റ്റാർട്ടപ്പുകൾ നടത്തിയ സന്ദർശനത്തിലാണ് കമ്പനികളുടെ പ്രവർത്തന വിപുലീകരണത്തിന്റെ സോഫ്റ്റ് ലോഞ്ച് നടത്തിയത്. ഇൻഫ്യൂസറി ഫ്യൂച്ചർ ടെക് ലാബ്സ്, പ്ലേ സ്പോർട്സ്, സ്കീബേർഡ് ടെക്നോളജീസ്, ഫ്യൂസലേജ് ഇന്നൊവേഷൻസ്, ട്രാൻക്വിലിറ്റി ഐഒടി ആൻഡ് ബിഗ് ഡാറ്റ സൊല്യൂഷൻസ്, ടോസിൽ സിസ്റ്റംസ് എന്നിവയുടെ സ്ഥാപകരും മേധാവികളുമാണ് സംഘത്തിലുണ്ടായിരുന്നത്.
ജർമൻ ഇന്ത്യ സ്റ്റാർട്ടപ് എക്സ്ചേഞ്ച് പരിപാടി (ജിൻസെപ്)യുടെ ഭാഗമായിട്ടായിരുന്നു സന്ദർശനം. ജർമനിയിലെ നോർത്ത് റൈൻ വെസ്റ്റ്ഫാലിയയിൽ ക്രെഫെൽഡ്, എസ്സെൻ, ഡോർട്മുൻഡ്, സോലിഗെൻ, ഡസൽഡ്രോഫ് എന്നീ നഗരങ്ങളാണ് സംഘം സന്ദർശിച്ചത്. ആഗോള ഡിജിറ്റൽ പ്രദർശനത്തിലും വാണിജ്യസഹകരണം വർധിപ്പിക്കുന്ന ചർച്ചകളിലും കൂടിക്കാഴ്ചകളിലും സംഘം പങ്കെടുത്തു. 16 സെഷനുകളിലാണ് സ്റ്റാർട്ടപ്പുകൾ പങ്കെടുത്തത്. ഡസൽഡ്രോഫിലെ വ്യവസായ പ്രമുഖരുമായി ഉന്നതതല ചർച്ചകളും കേരള സ്റ്റാർട്ടപ്പുകൾ നടത്തി. എൻആർഡബ്ല്യു ഗ്ലോബൽ ബിസിനസ്, ഓഫീസ് ഓഫ് ഇക്കണോമിക് ഡെവലപ്മെന്റ് ഡസൽഡ്രോഫ് എന്നിവയുടെ സഹകരണവുമുണ്ടായി.
ചർച്ചകൾ നടത്താനും നിക്ഷേപ സാധ്യതാ വിവരങ്ങളറിയാനും ജർമൻ സന്ദർശനം സഹായിച്ചതായി കെഎസ്യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു.
Six Kerala Startup Mission startups are expanding in collaboration with German startups after KSUM’s soft launch in Germany. During their visit, led by KSUM, founders and CEOs of Infusory Future Tech Labs, Play Sports, Skybird Technologies, Fuselage Innovations, Tranquility IoT, and Big Data Solutions, and Tosil Systems announced their expansion as part of the German India Startup Exchange Program (GINSEP). They visited cities in North Rhine Westphalia, Germany, participating in a global digital exhibition, discussions, and meetings to enhance commercial cooperation, including high-level talks with industry leaders in Dusseldorf. Anoop Ambika, CEO of KSUM, highlighted the visit’s significance for investment opportunities.