റിപ്പബ്ലിക് മീഡിയ നെറ്റ്‌വർക്ക് തങ്ങളുടെ കർണാടകത്തിലെ പുതിയ വാർത്താ ചാനൽ റിപ്പബ്ലിക് കന്നഡ-Republic Kannada – പ്രഖ്യാപിച്ചു.

കന്നഡ വാർത്താ വിപണിയിലേക്കുള്ള റിപ്പബ്ലിക്കിന്റെ പ്രവേശനം തന്ത്രപരമായ ഒരു ചാനൽ വാങ്ങൽ കരാറിന്റെ പിൻബലത്തിലാണ്, അതിലൂടെ റിപ്പബ്ലിക് മീഡിയ നെറ്റ്‌വർക്ക് വിആർഎൽ മീഡിയയുടെ പ്രക്ഷേപണ വാർത്താ വിഭാഗത്തിന്റെ പൂർണ്ണമായ ഏറ്റെടുക്കൽ നടത്തുകയാണ്.

റിപ്പബ്ലിക് കന്നഡയുടെ പ്രഖ്യാപനത്തോടെ റിപ്പബ്ലിക് മീഡിയ നെറ്റ്‌വർക്ക് ഇന്ത്യയിലെ ഏറ്റവും വലിയ വാർത്താ ശൃംഖലയായി മാറുന്നു.
മീഡിയ കമ്പനിയായ വിആർഎൽ ന്യൂസ് മീഡിയയുടെ-VRL Media- മുഴുവൻ ബ്രോഡ്കാസ്റ്റ് ന്യൂസ് ഡിവിഷനും ഏറ്റെടുത്തു. റിപ്പബ്ലിക് കന്നഡ റിപ്പബ്ലിക് മീഡിയ നെറ്റ്‌വർക്കിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഒരു ചാനലായിരിക്കും, അത് ഉടൻ തന്നെ സംപ്രേക്ഷണം ആരംഭിക്കും .

റിപ്പബ്ലിക് കന്നഡയിൽ 300 പ്രൊഫഷണലുകൾ ഉണ്ടാകും, 100-ലധികം ഓൺ-ഗ്രൗണ്ട് ജേണലിസ്റ്റുകളെ കർണാടകയിലെ 31 ജില്ലകളിലും വിന്യസിച്ചിരിക്കുന്നു, 500-ലധികം പത്രപ്രവർത്തകരുടെ അധിക സ്ട്രിംഗ് ബേസ്, 73 അത്യാധുനിക ഇൻ-ഹൗസ് ന്യൂസ് പ്രൊഡക്ഷൻ ടൂളുകൾ, ഒരു വിപുലമായ ന്യൂസ് റൂം, ബെംഗളൂരുവിന്റെ ഹൃദയഭാഗത്ത് 28,000 ചതുരശ്ര അടി വിസ്തീർണമുള്ള ഒന്നിലധികം സ്റ്റുഡിയോ ഇടങ്ങൾ എന്നിവയൊക്കെയായിട്ടാണ് സംപ്രേക്ഷണ ആരംഭം .

റിപ്പബ്ലിക് മീഡിയ നെറ്റ്‌വർക്ക്സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ അർണബ് ഗോസ്വാമി:


“ഞങ്ങൾ വളരെ ചെറുപ്പമാണ്. ഞങ്ങൾ ആഗ്രഹിക്കുന്നു എല്ലാ ഭാഷാ പരിമിതികളും ഭേദിച്ച് കഴിയുന്നത്ര വ്യാപകമായും വേഗത്തിലും ഇന്ത്യയിലെ ജനങ്ങളിലേക്കെത്തുക എന്ന്. അതിനാൽ, ആദ്യമായി, VRL ഗ്രൂപ്പിനെ ഏറ്റെടുക്കുന്നു. റിപ്പബ്ലിക് മീഡിയ നെറ്റ്‌വർക്ക് ഏറ്റെടുക്കുന്ന എല്ലാ പദ്ധതികളിലും ചരിത്രം സൃഷ്ടിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ മാധ്യമ സ്ഥാപനമാകാൻ ഞങ്ങൾ തയ്യാറായിരിക്കുന്നു , ഏകദേശം 438 ദശലക്ഷം ഇന്ത്യക്കാരിലേക്ക് ടെലിവിഷനിലൂടെ എന്ന ഞങ്ങളുടെ ലക്ഷ്യം നേടിയിരിക്കുന്നു. എന്നിരുന്നാലും, ഞങ്ങൾക്ക് ഒരുപാട് ദൂരം പോകാനുണ്ട്, ഞങ്ങളുടെ ടീമുകൾ അവിടെയെത്താൻ അക്ഷീണം പ്രവർത്തിക്കുന്നു”.

Republic Media Network’s acquisition of VRL Media’s broadcast news arm in Karnataka, through Republic Kannada, cements its status as India’s largest news network. This new channel boasts over 300 professionals, 100 journalists across Karnataka, and cutting-edge news production facilities, aiming to transcend language barriers for a vast Indian audience, as envisioned by Founder Arnab Goswami.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version