ജി 20 ഉച്ചകോടിയിൽ തരംഗമായി ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്യൻ ഇടനാഴി പ്രഖ്യാപനം. ഇന്ത്യയുടെ വ്യാപാര തന്ത്രങ്ങൾക്ക് ഏറെ ശക്തിപകരും ഈ ഇടനാഴി എന്ന് കണക്കുകൂട്ടി തന്നെയാണ് ഇന്ത്യയുടെ ഈ പ്രഖ്യാപനം.
ഇന്ത്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, സൗദി അറേബ്യ, യുണൈറ്റഡ് സ്റ്റേറ്റ്സ്, യൂറോപ്യൻ യൂണിയൻ, ഫ്രാൻസ്, ഇറ്റലി, ജർമ്മനി എന്നിവയ്ക്കിടയിൽ കണക്റ്റിവിറ്റിയിലും അടിസ്ഥാന സൗകര്യങ്ങളിലും സഹകരിക്കുന്നതിനുള്ള ചരിത്രപരമായ ശ്രമമാണ് ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്യൻ ഇടനാഴിയെന്ന് കണക്ടിവിറ്റി കോറിഡോർ വ്യക്തമാക്കുന്നു .
മിഡിൽ ഈസ്റ്റേൺ രാജ്യങ്ങളെ ട്രെയിൻ വഴിയും തുറമുഖങ്ങൾ വഴിയും ഇന്ത്യയുമായി ബന്ധിപ്പിച്ച് ഗൾഫിൽ നിന്ന് യൂറോപ്പിലേക്കുള്ള വ്യാപാരവും ഊർജ പ്രവാഹവും മെച്ചപ്പെടുത്താനാണ് കരാർ ഉദ്ദേശിക്കുന്നത്.
യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, സൗദി അറേബ്യൻ പ്രധാനമന്ത്രി മുഹമ്മദ് ബിൻ സൽമാൻ എന്നിവർക്കൊപ്പം ചേർന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡൽഹിയിൽ നടന്ന ജി 20 ഉച്ചകോടിയിൽ ഇന്ത്യ, മിഡിൽ ഈസ്റ്റ്, യൂറോപ്പ് എന്നിവയ്ക്കിടയിലുള്ള സാമ്പത്തിക സംയോജനത്തിനായുള്ള കണക്ടിവിറ്റി കോറിഡോർ പ്രഖ്യാപിച്ചത്.
ജി 20 ഉച്ചകോടിയിൽ, യുണൈറ്റഡ് സ്റ്റേറ്റ്സ്, സൗദി അറേബ്യ, യൂറോപ്യൻ യൂണിയൻ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവർ മൂന്ന് പ്രദേശങ്ങൾക്കിടയിൽ ഡാറ്റ, ട്രെയിനുകൾ, തുറമുഖങ്ങൾ, ഊർജ്ജ ശൃംഖലകൾ, ഹൈഡ്രജൻ പൈപ്പുകൾ എന്നിവ ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതികൾ അവതരിപ്പിച്ചു.
“ഈ കരാർ മേഖലയിലെ താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളെ സഹായിക്കുകയും മിഡിൽ ഈസ്റ്റിനെ ലോക വ്യാപാരത്തിൽ ഒരു പ്രധാന പങ്ക് വഹിക്കാൻ പ്രാപ്തമാക്കുകയും ചെയ്യും.”, യുഎസ് ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ഫിനർ പറഞ്ഞു.
സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ :
” ഈ സംരംഭത്തിന്റെയും സാമ്പത്തിക ഇടനാഴിയുടെയും സംയോജനത്തിനായി നടത്തിയ പരിശ്രമങ്ങളെ അഭിമാനത്തോടെ കാണുന്നു . ഈ സുപ്രധാന സാമ്പത്തിക ഇടനാഴി സ്ഥാപിക്കുന്നതിനുള്ള ഈ സ്ഥാപക ഘട്ടത്തിലെത്താൻ ഞങ്ങളോടൊപ്പം പ്രവർത്തിച്ചവരോടും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു.”
ഇന്ത്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, സൗദി അറേബ്യ, യൂറോപ്യൻ യൂണിയൻ, ഫ്രാൻസ്, ഇറ്റലി, ജർമ്മനി, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവയ്ക്കിടയിലുള്ള കണക്റ്റിവിറ്റിയിലും അടിസ്ഥാന സൗകര്യങ്ങളിലും സഹകരിക്കുന്നതിനുള്ള ചരിത്രപരവും , നിര്ണായകവുമായ ശ്രമമായിരിക്കും ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്യൻ ഇടനാഴി.
In a significant moment on September 9, Prime Minister Narendra Modi, flanked by US President Joe Biden and Saudi Arabian Prime Minister Mohammed bin Salman, announced the inauguration of the Connectivity Corridor, a landmark project aimed at fostering economic integration between India, the Middle East, and Europe. This visionary initiative was unveiled during the G20 Summit held in New Delhi, where global leaders joined forces to set the stage for a new era of connectivity and collaboration. In this article, we delve into the details of this transformative project, exploring the key components, its potential impact on nations, and the expressions of optimism from world leaders.