സംഭവം ആക്രി വില്പനയാണ്. സ്ക്രാപ്പ് ഡിസ്പോസൽ എന്ന് സർക്കാർ നടപടികൾ വിശേഷിപ്പിക്കും . പക്ഷെ സംഭവം നിസ്സാരമല്ല. 520 കോടി രൂപ കിട്ടി. ഇനിയൊരു 1000 കോടിയാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ.
അടുത്ത മാസം ‘സ്വച്ഛത’ കാമ്പെയ്നിന്റെ മൂന്നാം പതിപ്പ്-‘സ്പെഷ്യൽ കാമ്പയിൻ 3.0’ പൂർത്തിയാകുമ്പോൾ വിവിധ സ്ക്രാപ്പ് ഡിസ്പോസൽ വഴി 1,000 കോടി രൂപയുടെ വരുമാനമാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. സർക്കാരിന് കനത്ത വരുമാനവുമാകും, വിവിധ വകുപ്പ് കെട്ടിടങ്ങളിലെ സ്ഥലം മുടക്കികളായ സ്ക്രാപ്പുകൾ മാറുകയും ചെയ്യും.
2022 ഒക്ടോബറിൽ ‘സ്വച്ഛത’ കാമ്പെയ്ൻ 2.0 നടത്തിയതിന് ശേഷം ഇതുവരെ 1.37 ലക്ഷം സൈറ്റുകളിൽ ഡ്രൈവ് നടത്തി, സ്ക്രാപ്പ് ഇനങ്ങളിൽ നിന്ന് 520 കോടി രൂപ സമാഹരിച്ചു.
‘സ്വച്ഛത’ ഡ്രൈവിന്റെ മൂന്നാം ഘട്ടമായ ‘സ്പെഷ്യൽ കാമ്പയിൻ 3.0’ ഒക്ടോബർ 2 മുതൽ 31 വരെ എല്ലാ വകുപ്പുകളിലും പൊതു ഇന്റർഫേസ് ഉള്ള ഔട്ട്സ്റ്റേഷൻ ഓഫീസുകളെ കേന്ദ്രീകരിച്ച് നടത്തും.
‘സ്വച്ഛത’ (ശുചിത്വം) സ്ഥാപനങ്ങളുടെ ചിട്ടയാക്കാനും, എല്ലാ വകുപ്പുകളിലെയും അനാവശ്യ വസ്തുക്കൾ കുറയ്ക്കാനും കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഭരണപരിഷ്കാര, പൊതു പരാതികൾ (DARPG) വകുപ്പ് സെക്രട്ടറി വി ശ്രീനിവാസ് പിടിഐയോട് പറഞ്ഞു.
“സ്പെഷ്യൽ കാമ്പെയ്ൻ 2.0′ യുടെ വിജയം
എല്ലാ മന്ത്രാലയങ്ങളും, വകുപ്പുകളും വർഷം മുഴുവനും ആഴ്ചയിൽ മൂന്ന് മണിക്കൂർ സ്വച്ഛതാ കാമ്പെയ്ൻ നടത്തുന്ന കേന്ദ്രങ്ങളായി മാറി . 100-ലധികം നോഡൽ ഓഫീസർമാർ കാമ്പയിൻ നടപ്പിലാക്കി.
2022 ഒക്ടോബറിൽ ‘സ്വച്ഛത’ കാമ്പെയ്ൻ 2.0 നടത്തിയതിന് ശേഷം ഇതുവരെ 1.37 ലക്ഷം സൈറ്റുകളിൽ ഡ്രൈവ് നടത്തി, സ്ക്രാപ്പ് ഇനങ്ങളിൽ നിന്ന് 520 കോടി രൂപ സമാഹരിച്ചു.
രണ്ടാം ഘട്ട ശുചിത്വ കാമ്പയിനിൽ 50 ലക്ഷം ഫയലുകൾ നീക്കം ചെയ്യുകയും 172 ലക്ഷം ചതുരശ്ര അടി ഓഫീസ് സ്ഥലം സൗജന്യമാക്കുകയും 31.35 ലക്ഷം പൊതുജന പരാതികൾ പരിഹരിക്കുകയും ചെയ്തു. 2023 ഒക്ടോബർ 31ഓടെ ഓഫീസ് അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിലൂടെ 1,000 കോടി രൂപയുടെ സഞ്ചിത വരുമാനം പ്രതീക്ഷിക്കുന്നു.
ഒരു മാസം നീണ്ടുനിൽക്കുന്ന മൂന്നാം ഘട്ട പ്രചാരണത്തിൽ 100 ലക്ഷം ചതുരശ്ര അടി ഓഫീസ് സ്ഥലം കൂടി വിട്ടുനൽകാൻ സാധ്യതയുണ്ട്, 2021 ഒക്ടോബറിൽ ആദ്യ പതിപ്പ് ആരംഭിച്ച കേന്ദ്രത്തിന്റെ ഈ സ്പെഷ്യൽ ഡ്രൈവ്, സ്ക്രാപ്പ് നീക്കം ചെയ്യലും സർക്കാർ വകുപ്പുകളിലെ പെൻഡൻസി കുറയ്ക്കലും ഉൾപ്പെടെയുള്ള ശുചിത്വത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
‘സ്പെഷ്യൽ കാമ്പെയ്ൻ 3.0’ ന്റെ തയ്യാറെടുപ്പ് ഘട്ടം സെപ്തംബർ 14 ന് നാഷണൽ മീഡിയ സെന്ററിൽ കേന്ദ്ര പേഴ്സണൽ സഹമന്ത്രി ജിതേന്ദ്ര സിംഗ് ഉദ്ഘാടനം ചെയ്യും.
സെപ്തംബർ 15 മുതൽ 30 വരെയുള്ള ഈ തയ്യാറെടുപ്പ് ഘട്ടത്തിൽ, എല്ലാ വകുപ്പുകളും ശുചീകരണത്തിനായി തീർപ്പുകൽപ്പിക്കാത്ത റഫറൻസുകളും പ്രചാരണ സൈറ്റുകളും തിരിച്ചറിയേണ്ടതുണ്ട്, കൂടാതെ അനാവശ്യമായ വസ്തുക്കളുടെ അളവ് വിലയിരുത്തുകയും ചെയ്യണം എന്ന് കേന്ദ്രം നിർദേശിച്ചിട്ടുണ്ട്.
ഒക്ടോബർ 2 മുതൽ 31 വരെയുള്ള നിർവഹണ ഘട്ടത്തിൽ, എല്ലാ വകുപ്പുകളും തയ്യാറെടുപ്പ് ഘട്ടത്തിൽ തിരിച്ചറിഞ്ഞ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് പരിശ്രമിക്കും, റെക്കോഡ് മാനേജ്മെന്റ് മെച്ചപ്പെടുത്തുന്നതിനും കാമ്പെയ്നിനിടെ വികസിപ്പിച്ച മികച്ച സമ്പ്രദായങ്ങൾ രേഖപ്പെടുത്തുന്നതിനും കാമ്പെയ്ൻ പ്രയോജനപ്പെടുത്തും.