അങ്ങനെ വാട്സ്ആപ്പ് ചാനൽ തുടങ്ങി മലയാളത്തിന്റെ പ്രിയ താരങ്ങൾ മോഹൻലാലും, മമ്മൂട്ടിയും; ചാനൽ വീഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ച് താരങ്ങൾ: എന്താണീ വാട്സാപ്പ് ചാനൽ എന്നറിയണ്ടേ?
മമ്മൂട്ടി : Happy to announce the launch of My official WhatsApp Channel. I would like to invite all of you to join, as I will be using this channel to post tidbits, and updates about me.
Whatsapp Channel Link : https://whatsapp.com/channel/0029Va2UOCgAjPXP5gF09C02
മോഹൻലാൽ: Here’s an invite to my official WhatsApp channel! Follow for inside scoops on my latest projects and be part of a big family of movie buffs!
Channel Link : https://whatsapp.com/channel/0029Va2CYbW3WHTYkSnVl90k
വാട്സാപ്പിന്റെ ഏറ്റവും പുതിയ ഫീച്ചറായ വാട്സാപ്പ് ചാനല്‍ ആരംഭിച്ചു ആരാധകരെ തങ്ങളുടെ വിശേഷങ്ങൾ വാട്സാപ്പിലൂടെ അറിയിക്കാനൊരുങ്ങുകയാണ് മലയാള സിനിമ താരങ്ങളായ മമ്മൂട്ടിയും, മോഹന്‍ലാലും. മെറ്റ അവതരിപ്പിച്ച ഈ പുതിയ ഫീച്ചറിലൂടെ ഇഷ്ട താരങ്ങള്‍ പങ്കുവെക്കുന്ന സന്ദേശങ്ങള്‍, അറിയിപ്പുകള് എന്നിവ ഫോളോ ചെയ്യുന്ന ആളിന്റെ വാട്സാപ്പില്‍ നേരിട്ട് ലഭിക്കും. ഉപയോക്താക്കളുടെ ചാറ്റില്‍ നിന്ന് വേറിട്ട് നില്ക്കുന്ന ‘അപ്ഡേറ്റ്സ്’ എന്ന ടാബില്‍ നിന്നാകും ചാനലുകള്‍ വഴിയുള്ള സന്ദേശങ്ങള്‍ ഉപയോക്താവിന് ലഭിക്കുക.
ഒരു ഫോളോവർ എന്ന നിലക്ക് മാത്രമാകും വാട്സാപ്പിലെ നിങ്ങളുടെ സാന്നിധ്യം. നിങ്ങൾ ആരാണെന്നോ, ഏതാണ് പ്രൊഫൈൽ എന്നോ അഡ്മിന് പോലും അറിയാനാകില്ല. ഇത് തീർത്തും യൂസർ ഫ്രണ്ട്ലി ചാനൽ ആണ്.
ടെലിഗ്രാം ചാറ്റ് ബോട്ടുകള്‍ക്ക് സമാനമായ ഒരു വണ്‍വേ ബ്രോഡ്കാസ്റ്റ് ടൂള്‍ ആയാണ് വാട്സാപ്പ് ചാനലിലെ മെറ്റ അവതരിപ്പിച്ചിരിക്കുന്നത്. അഡ്മിന് മാത്രമാകും ഇതില്‍ സന്ദേശങ്ങള്‍ അയക്കാന്‍ സാധിക്കുക. അവർ നൽകുന്ന സന്ദേശങ്ങളും, വിഡിയോയുമൊക്കെ ആരാധകരിലേക്കു നേരിട്ട് വാട്ട്സ്ആപ്പ് വഴിയെത്തും.
എങ്ങിനെ ഫോളോ ചെയ്യാം?
വാട്സാപ്പിൽ നിങ്ങളുടെ രാജ്യത്തെ അടിസ്ഥാനമാക്കി ചാനലുകള്‍ നിങ്ങള്‍ക്ക് ഫിൽറ്റർ ചെയ്തു കണ്ടെത്താം. അല്ലെങ്കില്‍ പേരോ വിഭാഗമോ അനുസരിച്ച് ചാനലുകള്‍ സെര്‍ച്ച് ചെയ്ത് കണ്ടെത്താം. പിന്തുടരുന്നവരുടെ എണ്ണത്തെ അടിസ്ഥാനമാക്കി പുതിയതും സജീവവും ജനപ്രിയവുമായ ചാനലുകളും നിങ്ങള്‍ക്ക് കാണാനാകും. ലോകമെമ്ബാടുമുള്ള പ്രമുഖ സിനിമ താരങ്ങള്‍, സ്പോര്‍ട്സ് ടീമുകള്‍, കലാകാരന്മാര്, ഓര്‍ഗനൈസേഷനുകള്‍ എന്നിവയെ വാട്സാപ്പ് ചാനലിലൂടെ ഫോളോ ചെയ്യാം.
അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ആഗോളതലത്തില്‍ പുതിയ ചാനലുകള്‍ പുറത്തിറങ്ങും, ഇന്ത്യ ഉള്‍പ്പെടെ 150-ലധികം രാജ്യങ്ങളില്‍ ഇത് ലഭ്യമാകും.
ആരും കാണില്ല നിങ്ങളെ, ഇത് തീർത്തും സ്വകാര്യം, യൂസർ ഫ്രണ്ട്ലി
ലഭ്യമായ ഏറ്റവും സ്വകാര്യമായ പ്രക്ഷേപണ സേവനമായാണ് വാട്ട്സ്ആപ്പ് ചാനലുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അഡ്മിന് നിങ്ങളുടെ മേൽ ഒരു നിയന്ത്രണവും ഉണ്ടായിരിക്കില്ല. നിങ്ങൾക്കും തിരിച്ചു ഗ്രൂപ്പിൽ ഒരു മറുപടിയും നല്‍കാനുമാകില്ല. ഒരു ചാനല്‍ ഫോളോവര്‍ എന്ന നിലയില്‍, നിങ്ങളുടെ ഫോണ്‍ നമ്പർ, പ്രൊഫൈല്‍ ഫോട്ടോ എന്നിവയടക്കം വിവരങ്ങൾ അഡ്മിനോ മറ്റ് ഫോളോവേഴ്സിനോ കാണാന്‍ സാധിക്കില്ല. ആരെ വേണമെങ്കിലും ഇഷ്ടനുസരണം യൂസര്‍ക്ക് പിന്തുടരാം. അത് തീര്‍ത്തും സ്വകാര്യമായിരിക്കും. കൂടാതെ, ചാനല്‍ ഹിസ്റ്ററി 30 ദിവസത്തേക്ക് മാത്രമേ സംരക്ഷിക്കപ്പെടുകയുള്ളൂ.