സ്വകാര്യ മേഖലയിലെ മുൻനിര വായ്പാദാതാവായ എച്ച്ഡിഎഫ്സി ബാങ്ക് മൂന്ന് നൂതന ഡിജിറ്റൽ പേയ്മെന്റ് ഉൽപ്പന്നങ്ങൾ യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസിൽ (UPI) അവതരിപ്പിച്ചു.
UPI 123Pay – ഇന്ററാക്ടീവ് വോയ്സ് റെസ്പോൺസ് സിസ്റ്റം, UPI പ്ലഗ്-ഇൻ സേവനം, ക്യുആറിലെ ഓട്ടോപേ എന്നിവയാണവ. ഇത് ഉപഭോക്താക്കളെയും വ്യാപാരികളെയും തടസ്സമില്ലാത്ത ബാങ്കിങ് ഇടപാടുകളിൽ ഏർപ്പെടാൻ അനുവദിക്കുന്നു.
ഉപഭോക്താക്കൾക്ക് തങ്ങൾക്കും സുഹൃത്തുക്കൾക്കും കുടുംബത്തിനും ഡിജിറ്റൽ സേവനങ്ങൾ എളുപ്പത്തിൽ സബ്സ്ക്രൈബ് ചെയ്യാനാകും. ഉപഭോക്തൃ ഇടപാടുകൾ സുരക്ഷിതവുമാണ്.
ഇതോടൊപ്പം ക്രെഡിറ്റ് കാർഡുകൾക്ക് പകരം യുപിഐ വഴി തന്നെ വായ്പാ സേവനം ലഭ്യമാക്കുന്ന ‘യുപിഐ നൗ, പേ ലേറ്റർ’ സംവിധാനം ബാങ്കുകൾ നടപ്പാക്കിത്തുടങ്ങി.
UPI 123Pay ഇന്ത്യയിലെ ആർക്കും, അവരുടെ ഫോൺ തരം പരിഗണിക്കാതെ, ഇന്റർനെറ്റ് കണക്റ്റിവിറ്റിയോ സ്മാർട്ട്ഫോണോ ആവശ്യമില്ലാതെ, ലളിതമായ ഒരു ഫോൺ കോൾ ഉപയോഗിച്ച് അനായാസമായി പേയ്മെന്റുകൾ നടത്തുന്നത് സാധ്യമാക്കുന്നു.
ഒരു ഇന്ററാക്ടീവ് വോയ്സ് റെസ്പോൺസ് സിസ്റ്റം (IVR) വഴി ഉപഭോക്താക്കൾക്ക് ഏത് സേവനത്തിനും അനായാസം ബുക്ക് ചെയ്യാനും പണം നൽകാനും കഴിയും.
ഉദാഹരണത്തിന്, എച്ച്ഡിഎഫ്സി ബാങ്ക് ഇൻഡെയ്ൻ ഗ്യാസ് ഉപഭോക്താവിനെ അവരുടെ ഫോൺ തരം പരിഗണിക്കാതെ തന്നെ, ഇന്റർനെറ്റ് കണക്റ്റിവിറ്റിയോ സ്മാർട്ട്ഫോണോ ആവശ്യമില്ലാതെ ലളിതമായ ഒരു ഫോൺ കോൾ ഉപയോഗിച്ച് ഗ്യാസ് സിലിണ്ടറുകൾ അനായാസമായി ബുക്ക് ചെയ്യാനും പണം നൽകാനും അധികാരപ്പെടുത്തിയിട്ടുണ്ട്.
രണ്ടാമതായി, UPI പ്ലഗ്-ഇൻ സേവനം, -UPI Plug-In Service -UPI-യിൽ പണമടയ്ക്കുമ്പോൾ ഉപഭോക്താക്കൾക്ക് വ്യാപാരികൾക്കും പേയ്മെന്റ് ആപ്പുകൾക്കും ഇടയിൽ ഉണ്ടായേക്കാവുന്ന സങ്കീർണത ഇല്ലാതാക്കുന്നു. അങ്ങനെ തടസ്സങ്ങളില്ലാത്ത പേയ്മെന്റ് അനുഭവം HDFC ലക്ഷ്യമിടുന്നു. പങ്കാളികളായ വ്യാപാരികളിൽ നിന്ന് വാങ്ങലുകൾ നടത്തുമ്പോൾ ഈ നീക്കം ഉപഭോക്താവിന് സുഗമവും വേഗത്തിലുള്ളതുമായ ഇടപാടുകൾ ഉറപ്പാക്കും .
മൂന്നാമതായി, ക്യുആറിലെ ഓട്ടോപേ, -AutoPay on QR- യുപിഐ ക്യുആർ വഴി തടസ്സമില്ലാത്ത ആവർത്തിച്ചുള്ള പേയ്മെന്റുകൾ അനുവദിക്കുന്നു. കൂടാതെ OTT പ്ലാറ്റ്ഫോമുകൾ, ഓഡിയോ സബ്സ്ക്രിപ്ഷനുകൾ, വാർത്താക്കുറിപ്പുകൾ, മറ്റ് ഡിജിറ്റൽ സബ്സ്ക്രിപ്ഷൻ സേവനങ്ങൾ എന്നിവയുൾപ്പെടെ വിവിധ ഉപയോഗ ഇടപാടുകൾ സാധ്യമാക്കാൻ ലക്ഷ്യമിടുന്നു.
“ഈ നൂതന ഉൽപ്പന്നങ്ങൾ ഡിജിറ്റൽ പേയ്മെന്റ് ഭാവിയെ പ്രതിനിധീകരിക്കുന്നു,” എച്ച്ഡിഎഫ്സി ബാങ്കിലെ പേയ്മെന്റ് ബിസിനസ്, കൺസ്യൂമർ ഫിനാൻസ്, ടെക്നോളജി, ഡിജിറ്റൽ ബാങ്കിംഗ് എന്നിവയുടെ കൺട്രി ഹെഡ് പരാഗ് റാവു പറഞ്ഞു.
UPI വഴി വായ്പാ സേവനവും ആരംഭിച്ചു
ക്രെഡിറ്റ് കാർഡുകൾക്ക് പകരം യുപിഐ വഴി തന്നെ വായ്പാ സേവനം ലഭ്യമാക്കുന്ന ‘യുപിഐ നൗ, പേ ലേറ്റർ’ സംവിധാനം ബാങ്കുകൾ നടപ്പാക്കിത്തുടങ്ങി.
HDFC, ICICI ബാങ്കുകളാണ് സേവനം ആദ്യഘട്ടത്തിൽ ലഭ്യമാക്കുന്നത്. പിന്നാലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ , പഞ്ചാബ് നാഷനൽ ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവയും ഈ സൗകര്യം ഉറപ്പാക്കും.
ക്രെഡിറ്റ് കാർഡ് വഴി വായ്പ അനുവദിക്കുന്നതു പോലെ ബാങ്ക് ക്രെഡിറ്റ് ലൈൻ എന്ന പേരിൽ വായ്പ അനുവദിക്കും. ക്രെഡിറ്റ് കാർഡിലേതു പോലെ പ്രതിമാസ ക്രെഡിറ്റ് ലിമിറ്റുണ്ടാകും.
എച്ച്ഡിഎഫ്സി ബാങ്ക് അനുവദിച്ചിരിക്കുന്നത് ക്രെഡിറ്റ് ലൈനായി 50,000 രൂപയാണ്. ഈ ക്രെഡിറ്റ് ലൈൻ, ഇഷ്ടമുള്ള യുപിഐ ആപ്പുമായി ബന്ധിപ്പിക്കാം.
നിലവിൽ ഭീം ആപ്പിലാണ് സൗകര്യം. വൈകാതെ ഗൂഗിൾ പേ, പേയ്ടിഎം, ഫോൺപേ തുടങ്ങി ഏത് ആപ് വഴിയും തുക ചെലവഴിക്കാൻ വഴിയൊരുങ്ങും.
ക്രെഡിറ്റ് കാർഡിലേതു പോലെ മാസാവസാനം ഉപയോഗിച്ച അത്രയും തുക തിരിച്ചടയ്ക്കണം.