കരകൗശല നിർമാണ മേഖലയിൽ സംരംഭങ്ങൾക്ക് തടസ്സമായിരുന്ന മൂലധനപ്രതിസന്ധി പരിഹരിക്കാൻ കേരള സർക്കാർ ശ്രമം തുടങ്ങി.

കരകൗശല മേഖലയിലെ സൂക്ഷ്മസംരംഭങ്ങള്‍ക്ക് ആശാ പദ്ധതിയിലൂടെ നല്കുന്ന ധനസഹായം ഗണ്യമായി വര്‍ധിപ്പിക്കുവാനാണ് തീരുമാനം.
കരകൗശല മേഖലയില്‍ സൂക്ഷ്മസംരംഭങ്ങള്‍ ആരംഭിക്കുന്നതിന് പൊതുവിഭാഗത്തിന് നല്കുന്ന മൂലധന സഹായം മൂന്ന് ലക്ഷമാക്കി ഉയര്‍ത്തും. എസ്സി, എസ്ടി വിഭാഗത്തിലുള്ളവര്‍ക്ക് നിലവിലെ മൂന്നു ലക്ഷം രൂപയില്‍ നിന്ന് നാലര ലക്ഷമായി വര്‍ധിപ്പിക്കുവാനും വ്യവസായ വകുപ്പ് തീരുമാനം പ്രഖ്യാപിച്ചു കഴിഞ്ഞു.

സംരംഭം തുടങ്ങിയവര്‍ക്കുള്ള പ്രവര്‍ത്തന മൂലധന പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. പ്രവര്‍ത്തന മൂലധനത്തില്‍ പൊതുവിഭാഗത്തിന് നിലവില്‍ നല്കുന്ന രണ്ടു ലക്ഷം രൂപയില്‍ നിന്ന് അഞ്ച് ലക്ഷമായി വര്‍ധിപ്പിക്കും. പ്രത്യേകവിഭാഗക്കാര്‍ക്ക് നല്കുന്ന മൂന്നു ലക്ഷം രൂപയില്‍ നിന്ന് ഏഴര ലക്ഷമായും ഉയര്‍ത്തും.

പ്രതിസന്ധി നേരിടുന്ന സംഘങ്ങളുടെ പുനര്‍ജീവനത്തിനായി കാലഹരണപ്പെട്ട യന്ത്രസാമഗ്രികള്‍ മെച്ചപ്പെടുത്താനായി അഞ്ചു ലക്ഷം രൂപ വരെ നല്കും. ഇവര്‍ക്ക് മൂന്നു ലക്ഷം രൂപ റിവോള്‍വിങ്ങ് ഫണ്ടായും ലഭ്യമാക്കും.

മികച്ച സംഭാവനകള്‍ നല്കിയവര്‍ക്കുള്ള 2021 ലെ കരകൗശല പുരസ്കാരങ്ങൾ വിതരണം ചെയ്യവെയായിരുന്നു നിയമ വ്യവസായ കയര്‍ വകുപ്പ് മന്ത്രി പി.രാജീവിന്റെ സംരംഭങ്ങൾക്കുള്ള ഉറപ്പ്. പത്ത് വര്‍ഷത്തിന് ശേഷമാണ് ഈ മേഖലയിലെ ധനസഹായം വര്‍ധിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

“ടൂറിസവുമായി ബന്ധപ്പെട്ട് കരകൗശല മേഖലയില്‍ പരോക്ഷമായ തൊഴിലവസരങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. കേരളത്തിന്‍റെ തനതു രൂപങ്ങള്‍ കരകൗശല വസ്തുക്കളിലൂടെ ആളുകളിലേക്ക് എത്തിക്കാന്‍ കഴിയും. അതിനുള്ള സഹായങ്ങള്‍ വ്യവസായ വകുപ്പ് നൽകും.” അടുത്ത വര്‍ഷം മുതല്‍ വ്യവസായ സഹകരണ സംഘങ്ങളില്‍ സംരംഭകത്വമികവ് പുലര്‍ത്തുന്നവര്‍ക്ക് സംസ്ഥാനതല പുരസ്കാരം നല്കുമെന്നും മന്ത്രി പറഞ്ഞു.

വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല. IAS:
“കേരള ടൂറിസത്തില്‍ കരകൗശല വസ്തുക്കളുടെ പ്രാധാന്യം കുറച്ചുകാണാന്‍ കഴിയില്ല. കരകൗശല മേഖലയിലെ വിദഗ്ധരുടെ കഴിവുകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നുവെന്ന് ഉറപ്പാക്കുകയാണ് വാണിജ്യ വകുപ്പിന്‍റെ കടമ”.

ദാരുശില്‍പ്പങ്ങള്‍, പ്രകൃതിദത്ത നാരുകളില്‍ തീര്‍ത്ത ശില്‍പ്പങ്ങള്‍, ചൂരല്‍, മുള എന്നിവയില്‍ തീര്‍ത്ത ശില്‍പ്പങ്ങള്‍, ചരട്, നാട, കസവ് ഇവ ഉപയോഗിച്ചുള്ള ചിത്രത്തുന്നല്‍, ലോഹ ശില്‍പ്പങ്ങള്‍ ചിരട്ട ഉപയോഗിച്ച് നിര്‍മ്മിച്ച ശില്‍പ്പങ്ങള്‍, വിവിധ വസ്തുക്കളില്‍ നിര്‍മ്മിച്ച കരകൗശല ഉത്പന്നങ്ങൾ എന്നിവക്കാണ് സംസ്ഥാന സർക്കാർ പ്രോത്സാഹനം നൽകുക. 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version