ഇന്ത്യയില്‍ നിന്നുള്ള സ്മാര്‍ട്ട് ഫോണ്‍ കയറ്റുമതിയില്‍ റെക്കോര്‍ഡിട്ട് Apple. ഇന്ത്യയില്‍ നിന്നുള്ള സ്മാര്‍ട്ട് ഫോണ്‍ കയറ്റുമതിയില്‍ iPhone നിര്‍മാതാക്കളായ ആപ്പിള്‍ എതിരാളികളായ സാംസങ്ങിനെ ആദ്യമായി മറികടന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. അതേസമയം സാംസങ് സ്മാര്‍ട്ട് ഫോണിന്റെ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി കുറഞ്ഞ് പകുതിയായി. ഇന്ത്യയില്‍ നിന്നുള്ള മൊത്തം സ്മാര്‍ട്ട് ഫോണ്‍ കയറ്റുമതിയിലും കുറവ്.
ജൂണ്‍ പാദത്തില്‍ ഇന്ത്യയില്‍ നിന്ന് ആകെ 1.2 കോടി സ്മാര്‍ട്ട് ഫോണുകളാണ് കയറ്റി അയച്ചത്. കയറ്റുമതിയുടെ 49 % Apple കമ്പനിയുടേതാണ്. സാംസങ്ങിന്റെ കയറ്റുമതി 45 %. 2022-ലെ രണ്ടാം പാദത്തില്‍ Apple-ന് ഇന്ത്യയില്‍ നിന്ന് 8 മില്യണിന്റെ സ്മാര്‍ട്ട് ഫോണ്‍ കയറ്റുമതി സാധിച്ചിട്ടുണ്ട്. ഈ വര്‍ഷം രണ്ടാം പാദമാകുമ്പോഴെക്കും ഇത് ഇരട്ടിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.
അതേസമയം ഇന്ത്യയില്‍ നിന്നുള്ള സ്മാര്‍ട്ട് ഫോണ്‍ കയറ്റുമതിയില്‍ ഇടിവ് സംഭവിച്ചതായി വിദഗ്ധര്‍. 2023 മാര്‍ച്ച് വരെ 1.3 കോടിയുടെ കയറ്റുമതി നടന്നപ്പോള്‍ രണ്ടാം പാദത്തില്‍ 1.2 കോടിയായി കയറ്റുമതി കുറഞ്ഞു.
കരുത്തുക്കാട്ടി Apple
2017-ല്‍ ഇന്ത്യയില്‍ നിര്‍മാണം തുടങ്ങിയതിന് പിന്നാലെ മാര്‍ക്കറ്റില്‍ Apple-ന്റെ പ്രകടനം മികച്ച നിലവാരത്തിലാണ്. Foxconn, Wistron, Pegatron എന്നിവരാണ് ഇന്ത്യയില്‍ Apple-ന് വേണ്ടി സ്മാര്‍ട്ട് ഫോണ്‍ നിര്‍മിക്കുന്നത്. ഇന്ത്യന്‍ വിപണിയെയും വിദേശ വിപണിയെയും മുന്നില്‍ കണ്ടാണ് നിര്‍മാണം. 2022-ന്റെ പകുതിയില്‍ iPhone 14-ന്റെ നിര്‍മാണം തുടങ്ങിയത് Apple-ന്റെ കുതിപ്പിന് കരുത്തേകി.
ഹബ്ബാകാന്‍ ഇന്ത്യ
iPhone കയറ്റുമതി ഹബ്ബായി ഇന്ത്യയെ മാറ്റാനുള്ള തയ്യാറെടുപ്പിലാണ് Apple. ചെന്നൈയിലെ Foxconn-ന്റെ പ്ലാന്റില്‍ iPhone 15-ന്റെ നിര്‍മാണം തുടങ്ങിയത് ഇതിന് മുന്നോടിയായിട്ടാണെന്ന് വിലയിരുത്തുന്നു. ഭൗമരാഷ്ട്രീയ പ്രശ്നങ്ങള്‍ വിട്ടൊഴിയാത്ത ചൈനയെ ആശ്രയിക്കുന്നത് കുറച്ച് പകരം ഇന്ത്യയിലെ നിര്‍മാണം വര്‍ധിപ്പിക്കാനാണ് നിലവില്‍ Apple-ന്റെ നീക്കം.
Android താൽപര്യമില്ല
ആഗോളതലത്തില്‍ Android-നോടുള്ള താത്പര്യം കുറയുന്നതാകാം ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയെയും ബാധിച്ചതെന്ന് വിലയിരുത്തല്‍. സാംസങ് പോലുള്ള Android ഫോണ്‍ ബ്രാന്‍ഡുകളുടെ ആവശ്യകതയില്‍ കുറവ് സംഭവിച്ചിട്ടുണ്ട്. ഇത് കയറ്റുമതിയെയും ബാധിച്ചു. 2022-ലെ രണ്ടാം പാദത്തില്‍ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയുടെ 84 % സാംസങ്ങിന്റെ സംഭാവനയായിരുന്നെങ്കില്‍ 2023-ലെ രണ്ടാം പാദത്തില്‍ അത് 45 % ആയി കുറഞ്ഞു. മത്സരം കൂടിയതും ഉപഭോക്താക്കളുടെ അഭിരുചിയിലും മാര്‍ക്കറ്റ് ട്രന്ഡിലും മാറ്റം വന്നതും Android-നോടുള്ള താത്പര്യം കുറയാന്‍ കാരണമായതായി വിലയിരുത്തുന്നു.
In a significant shift in India’s smartphone export landscape, Apple has emerged as the leading exporter, surpassing its South Korean rival Samsung for the first time. According to a report by Economic Times, Apple accounted for 49 percent of India’s total smartphone shipments in the June quarter, while Samsung’s share stood at 45 percent. This milestone marks a remarkable surge in Apple’s export volumes within a year.