ഇന്ത്യയിലെ മികച്ച 20 സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിക്കാൻ ജപ്പാനിലെ Incubate Fund Asia. 50 മില്യൺ ഡോളർ (ഏതാണ്ട് 416 കോടി രൂപ) ആകും ഇന്ത്യയിലെ വിവിധ ഏർളിസ്റ്റേജ് സ്റ്റാർട്ടപ്പുകളിലായി നിക്ഷേപിക്കുന്നത്.
വിവിധ മേഖലകളിലെ മികച്ച സ്റ്റാർട്ടപ്പുകൾക്ക് സീഡ് സ്റ്റേജ് നിക്ഷേപം നൽകുന്ന Incubate Fund Asia ജപ്പാനിലെ വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടാണ്. റീട്ടെയിൽ മർക്കന്റെയിൽ പ്രൊക്യുയർമെന്റ് ആപ്പ് ആയ ഷോപ് കിരാന (ShopKirana) ഉൾപ്പെടെ 27 ഇന്ത്യൻ സ്റ്റാർട്ടപ്പുകളിൽ നിർണ്ണായക നിക്ഷേപം നടത്തിയിട്ടുള്ള വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടാണ് Incubate Fund Asia.
ലക്ഷ്യം 20 ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ
തെരഞ്ഞെടുത്ത 20 സ്റ്റാർട്ടപ്പുകളുടെ ഒരു പോർട്ട്ഫോളിയോ ഉണ്ടാക്കാൻ ആകെ ഫണ്ടിന്റെ 40% വിനിയോഗിക്കും. ബാക്കിതുക ഈ പോർട്ട്ഫോളിയോയിലെ മികച്ച സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിക്കാനാണ് ലക്ഷ്യമിടുന്നത്. ലോകമാകെ സാനിധ്യമുള്ള Incubate Fund Asia മുംബൈ, ബാംഗ്ലൂർ ഉൾപ്പെടെ നഗരങ്ങളിൽ ഓഫീസും തുറന്നിട്ടുണ്ട്. മികച്ച സ്റ്റാർട്ടപ്പുകളായ Captain Fresh, Yulu, ShopKirana, Plum എന്നിവയിൽ പ്രധാന നിക്ഷേപകരാണ് ജപ്പാനിലെ Incubate Fund Asia. ഇൻകുബേറ്റ് ഫണ്ട് ഇന്ത്യയിൽ ശ്രദ്ധകേന്ദ്രീകരിക്കാനാണ് Incubate Fund Asia എന്ന് റീബ്രാൻഡ് ചെയ്തത്.
സുസ്ഥിര വളർച്ചയുള്ള സ്റ്റാർട്ടപ്പുകൾക്ക് സാധ്യത
ഭാവി വാഗ്ദാനങ്ങളായ സ്റ്റാർട്ടപ്പുകളെ കണ്ടെത്തി ശാക്തീകരിക്കുകയാണ് ഈ ഫണ്ടിന്റെ ലക്ഷ്യമെന്ന് Incubate Fund Asia സ്ഥാപകൻ നാവോ മുറാകാമി (Nao Murakami) പറയുന്നു. ഏഷ്യയിലാകെ നടക്കുന്ന ഇന്നവേഷനെ ത്വരിതപ്പെടുത്താനും അതുവഴി സാധിക്കുമെന്ന് കരുതുന്നതായും അദ്ദേഹം വ്യകതമാക്കി. വളർന്ന് വരുന്ന സ്റ്റാർട്ടപ്പുകളെ പ്രത്യേകിച്ച് സുസ്ഥിര വളർച്ചക്കായി (sustainable growth) പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകളെയാണ് ഫണ്ടിംഗിനായി നോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ B2B സീഫുഡ് ട്രേഡിംഗിനെ സഹായിക്കുന്ന Captain Fresh എന്ന സ്റ്റാർട്ടപ്പിനെ ഉൾപ്പെടെ ഫണ്ട് ചെയ്തിട്ടുണ്ട് Incubate Fund Asia. രാജ്യത്തെ ഏറ്റവും പ്രോമിസിംഗായ സ്റ്റാർട്ടപ്പുകളെ കണ്ടെത്തി നിക്ഷേപിക്കുന്ന നിക്ഷേപകരിൽ പ്രമുഖരാണ് ഇവർ.
B2B, B2C, സപ്ളൈ ചെയിൻ (supply chain) കൺസ്യൂമർ ടെക് (consumer tech) എന്നീ സെക്ടറുകളിലെ സ്റ്റാർട്ടപ്പുകളെയാണ് പ്രധാനമായും ഫണ്ട് ചെയ്യുന്നത്. ടിയർ1, ടിയർ 2 സിറ്റികളിലെ സ്റ്റാർട്ടപ്പുകളെ കണ്ടെത്തി ഡിജിറ്റൽ വത്കരണത്തിനും ഇന്നവേഷനും സഹായിക്കാനാണ് Incubate Fund Asia ശ്രമിക്കുന്നത്.
Incubate Fund Asia, a Japanese venture capital fund known for its support of early-stage startups, is gearing up to invest in approximately 20 early-stage startups in India. The fund has recently closed the initial round of its third fund, with a target corpus of $50 million (about ₹416 crore). This significant capital injection aims to fuel the growth of emerging businesses and sustain innovation in the Asian startup ecosystem.