Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഉപാസന കമിനേനിയെ കുറിച്ചറിയാം

14 June 2026

സെക്യൂരിറ്റി ജീവനക്കാരന് 15 കോടി ലോട്ടറി

14 June 2026

വിദേശ നിക്ഷേപകർക്ക് വഴിതുറന്ന് ഇന്ത്യ, കാരണങ്ങൾ

14 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ‘Huddle Global’ നവംബറിൽ തിരുവനന്തപുരത്ത്
News Update

‘Huddle Global’ നവംബറിൽ തിരുവനന്തപുരത്ത്

രാജ്യത്തെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാര്‍ട്ടപ്പ് സംഗമം കേരളത്തിൽ |Huddle Global 2023|
News DeskBy News Desk23 September 20233 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

രാജ്യത്തെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവലായ ഹഡില്‍ ഗ്ലോബല്‍ -Huddle Global’ 2023 – നവംബര്‍ 16ന് തിരുവനന്തപുരത്തു നടക്കും.  ഫെസ്റ്റിവൽ  കേരളത്തിലെ സംരംഭക യുവതയുടെ മുന്നില്‍ അവസരങ്ങളുടെ അനന്ത സാധ്യതകള്‍ തുറക്കും.


നൂതന ആശയങ്ങള്‍ തേടിയെത്തുന്ന ആഗോളതല നിക്ഷേപകര്‍ക്ക് മുന്നില്‍ സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍ അവരുടെ ആശയങ്ങള്‍ അവതരിപ്പിക്കും.

തിരുവനന്തപുരം ചൊവ്വര സോമതീരം ബീച്ചില്‍ നവംബര്‍ 16 മുതല്‍ 18 വരെ നടക്കുന്ന ഹഡില്‍ ഗ്ലോബലിന്‍റെ സംഘാടകര്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷനാണ്. സ്റ്റാര്‍ട്ടപ്പ് മേഖലയിലെ തുടക്കക്കാരേയും സംരംഭകരേയും നിക്ഷേപകരേയും ഒരേ വേദിയിലെത്തിക്കാന്‍ ഹഡില്‍ ഗ്ലോബല്‍ ലക്ഷ്യമിടുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഫെസ്റ്റിവൽ ഉദ്‌ഘാടനം ചെയ്യും.

ലക്ഷ്യം കേരള സ്റ്റാർട്ടപ്പ് ഉന്നതി

15000 ത്തിലധികം പേരാണ് ഹഡില്‍ ഗ്ലോബലിന്‍റെ ഭാഗമാകുക. ലോകമെമ്പാടുമുള്ള നൂറ്റന്‍പതോളം നിക്ഷേപകരെത്തുന്ന സ്റ്റാര്‍ട്ടപ്പ് സംഗമത്തില്‍ 5000ല്‍ അധികം സ്റ്റാര്‍ട്ടപ്പുകളും 300ല്‍ അധികം മാര്‍ഗനിര്‍ദേശകരും പങ്കെടുക്കും. കേരളത്തിന്‍റെ സ്റ്റാര്‍ട്ടപ്പ് മേഖലയെ ഉന്നതികളിലേക്ക് എത്തിക്കുക, പുതിയ സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ ഉല്പന്നങ്ങളും സേവനങ്ങളും വന്‍തോതില്‍ ലഭ്യമാക്കുന്ന ആഗോളകേന്ദ്രമാക്കി കേരളത്തെ മാറ്റുക തുടങ്ങിയവയും ഹഡില്‍ ഗ്ലോബലിന്‍റെ ലക്ഷ്യങ്ങളാണ്.

രാജ്യത്തെ 200-ലധികം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ ഓഹരി ഉടമകള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കാനും ബിസിനസ്, ഫണ്ടിംഗ് അവസരങ്ങള്‍ക്കായി അവരുമായി ബന്ധപ്പെടാനും എക്സ്പോ അവസരമൊരുക്കും. കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആവശ്യമായ വെഞ്ച്വര്‍ ഫണ്ട് ലഭ്യമാക്കാന്‍ ഇതിലൂടെ സാധിക്കും.

എഡ്യു ടെക്ക് മുതൽ AI വരെ

പുതിയ ആശയങ്ങളും ഉല്പന്നങ്ങളുമുള്ള കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വലിയ അവസരമൊരുക്കുന്ന ഹഡില്‍ ഗ്ലോബലില്‍ എഡ്യൂടെക്, ഓഗ്മെന്‍റഡ് റിയാലിറ്റി/ വെര്‍ച്വല്‍ റിയാലിറ്റി, ഫിന്‍ടെക്, ലൈഫ് സയന്‍സ്, സ്പേസ്ടെക്, ഹെല്‍ത്ത്ടെക്, ബ്ലോക്ക് ചെയ്ന്‍, ഐഒടി, ഇ-ഗവേണന്‍സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്/മെഷീന്‍ ലേണിംഗ് മേഖലകളിലെ സംരംഭങ്ങള്‍ക്ക് പങ്കെടുക്കാം. 2018 മുതല്‍ നടക്കുന്ന ഹഡില്‍ ഗ്ലോബലില്‍ 5000 ത്തിലധികം സ്റ്റാര്‍ട്ടപ്പുകള്‍ ഇതിനകം പങ്കെടുത്തിട്ടുണ്ട്.

ആകർഷകമാക്കാൻ വിവിധ സെഷനുകൾ



മാര്‍ക്കറ്റിംഗ് മാഡ്നെസ്, സൂപ്പര്‍ കോഡേഴ്സ്, ഫൗണ്ടേഴ്സ് മീറ്റ്, പാര്‍ട്ട്ണര്‍ ഇന്‍ ഗ്രോത്ത്, ഇംപാക്റ്റ് 50, പിച്ച് ഇറ്റ് റൈറ്റ്, ബ്രാന്‍ഡിംഗ് ചലഞ്ച്, ഹഡില്‍ സ്പീഡ് ഡേറ്റിംഗ്, ബില്‍ഡ് ഇറ്റ് ബിഗ്, ടൈഗര്‍സ് ക്ലോ, സണ്‍ ഡൗണ്‍ ഹഡില്‍ എന്നിങ്ങനെയുള്ള സെഷനുകള്‍ ഇത്തവണത്തെ സ്റ്റാര്‍ട്ടപ്പ് സംഗമത്തെ ആകര്‍ഷകമാക്കും.

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രൊഡക്ടുകൾ പ്രദര്‍ശിപ്പിക്കാനും സാങ്കേതിക-വ്യാവസായിക മേഖലകളിലെ പ്രമുഖരുമായി നേരിട്ട് സംവദിക്കുന്നതിനുമുള്ള അവസരം ഹഡില്‍ ഗ്ലോബലിലുണ്ടാകും. നിക്ഷേപകര്‍ക്ക് മികച്ച സ്റ്റാര്‍ട്ടപ്പുകളെ കണ്ടെത്താനും നിക്ഷേപം നടത്താനുമുള്ള അവസരവും ലഭിക്കും. അക്കാഡമിക് വിദഗ്ധര്‍ക്കും സംരംഭകര്‍ക്കുമിടയിലെ ആശയവിനിമയം മെച്ചപ്പെടുത്തണമെന്ന ലക്ഷ്യവും ഹഡില്‍ ഗ്ലോബലിനുണ്ട്. സ്റ്റാര്‍ട്ടപ്പ് എക്സ്പോ, റൗണ്ട് ടേബിള്‍ ചര്‍ച്ചകള്‍, നിക്ഷേപക സംഗമങ്ങള്‍, ശില്പശാലകള്‍, മെന്‍റര്‍ മീറ്റിംഗുകള്‍ തുടങ്ങിയവയ്ക്കൊപ്പം സ്റ്റേജ് പരിപാടികളും ഇത്തവണത്തെ സംഗമത്തിന്‍റെ സവിശേഷതകളാണ്.

ആഗോളപ്രശസ്തരായ സ്റ്റാര്‍ട്ടപ്പ് സംരംഭകരുടെ അനുഭവങ്ങള്‍ ഹഡില്‍ ഗ്ലോബലില്‍ പങ്കുവെയ്ക്കും. സംരംഭങ്ങള്‍ക്കുള്ള ആശയ രൂപകല്പന, ബിസിനസ് തന്ത്രങ്ങള്‍, ഫണ്ട് സമാഹരണം, കമ്പോളവല്ക്കരണം തുടങ്ങിയവയില്‍ യുവസംരംഭകര്‍ക്ക് വിവിധ രംഗങ്ങളിലെ വിദഗ്ധര്‍ മാര്‍ഗനിര്‍ദേശം നല്കും. നിക്ഷേപകര്‍, വ്യവസായ പ്രമുഖര്‍, സര്‍ക്കാര്‍ വകുപ്പുകളുടെ മേധാവികള്‍ എന്നിവര്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.

ഹഡില്‍ ഗ്ലോബല്‍ വേദിയില്‍ സംരംഭകര്‍, വെഞ്ച്വര്‍ നിക്ഷേപകര്‍, പുതിയ സാങ്കേതികവിദ്യകള്‍ക്കായെത്തുന്ന നിക്ഷേപകര്‍,  മാര്‍ഗനിര്‍ദേശകര്‍, സ്റ്റാര്‍ട്ടപ്പ് പ്രൊമോട്ടര്‍മാര്‍ തുടങ്ങിയവരും ചര്‍ച്ചകളില്‍ പങ്കെടുക്കും.

ഫെസ്റ്റിവൽ ചർച്ചകൾ, ഏറ്റെടുക്കലുകൾ , ധാരണകൾ എന്നിവക്ക് വേദിയാകും

150 നിക്ഷേപകരുള്ള ഇന്‍വെസ്റ്റര്‍ ഓപ്പണ്‍ പിച്ചുകള്‍, ഐഇഡിസി ഹാക്കത്തോണ്‍, ദേശീയ അന്തര്‍ദേശീയ സ്റ്റാര്‍ട്ടപ്പ് ഉല്പന്ന പ്രദര്‍ശനങ്ങള്‍, ഡീപ്ടെക് ലീഡര്‍ഷിപ്പ് ഫോറം പ്രഖ്യാപനം, ഫണ്ടിംഗ് പ്രഖ്യാപനങ്ങള്‍, ആഗോള തലത്തില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ബിസിനസ് അവസരങ്ങള്‍ മനസിലാക്കാന്‍ അന്താരാഷ്ട്ര എംബസികളുമായും വ്യാപാര സ്ഥാപനങ്ങളുമായും വ്യവസായ വിദഗ്ധരുമായുമുള്ള പാനല്‍ ചര്‍ച്ചകള്‍,  നിക്ഷേപ അവസരങ്ങള്‍ മനസ്സിലാക്കാന്‍ നിക്ഷേപകരുമായുള്ള പാനല്‍ ചര്‍ച്ചകള്‍, നെറ്റ് വര്‍ക്കിംഗ്, മെന്‍റര്‍ സ്പീഡ് ഡേറ്റിംഗ്, നിക്ഷേപക കഫേ, കോര്‍പ്പറേറ്റ് നിക്ഷേപ പ്രഖ്യാപനങ്ങള്‍, സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കുന്നതിനായി വിവിധ സ്ഥാപനങ്ങളുമായി ധാരണാപത്രം ഒപ്പിടല്‍, മറ്റ് ബിസിനസ്-നിക്ഷേപ അധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ഹഡില്‍ ഗ്ലോബല്‍ 2023 ന്‍റെ സവിശേഷതയാണ്.

കോര്‍പ്പറേറ്റുകള്‍/നിക്ഷേപകരുടെ സ്റ്റാര്‍ട്ടപ്പ് എക്സ്പോ, മാസ്റ്റര്‍ക്ലാസ്, വര്‍ക്ക്ഷോപ്പുകള്‍, ഐഇഡിസി ഹാക്കത്തോണ്‍, 100 നിക്ഷേപകരുമായി നിക്ഷേപക ഓപ്പണ്‍ പിച്ചുകള്‍, പാന്‍ ഇന്ത്യ സ്റ്റേറ്റ് സഹകരണ ചര്‍ച്ചകളും പ്രഖ്യാപനങ്ങളും, ഫണ്ടിംഗും ബിസിനസ് പ്രഖ്യാപനങ്ങളും, റൗണ്ട് ടേബിള്‍ ചര്‍ച്ചകള്‍, നിക്ഷേപക സംഗമങ്ങള്‍, മെന്‍റര്‍ മീറ്റിംഗുകള്‍ എന്നിവയും പരിപാടിയില്‍ ഉണ്ടായിരിക്കും.

സ്റ്റാർട്ടപ്പ് എക്കോസിസ്റ്റത്തിനായി KSUM

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വളരാനുള്ള അവസരമൊരുക്കി സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥയെ സുഗമമാക്കാന്‍ ഹഡില്‍ ഗ്ലോബല്‍ 2023 ലൂടെ കെഎസ് യുഎം ലക്ഷ്യമിടുന്നുവെന്ന് കെഎസ് യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു.

” ലോകമെമ്പാടുമുള്ള സംരംഭകത്വ അവസരങ്ങള്‍ എത്രത്തോളമുണ്ടെന്ന്  പരിശോധിക്കാനും, സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ച ത്വരിതപ്പെടുത്താനും, സാമ്പത്തികവും സാങ്കേതികവുമായ പിന്തുണ ലഭ്യമാക്കാനും ഹഡില്‍ ഗ്ലോബല്‍ സഹായകമാകും. സ്റ്റാര്‍ട്ടപ്പുകളുടെ ഉത്പന്നങ്ങള്‍ നിക്ഷേപകര്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കാനും, അതിവേഗം വളരുന്ന ടെക് ലോകത്തില്‍ മുന്നോട്ട് പോകാനുള്ള വഴികളെക്കുറിച്ച് ലോകമെമ്പാടുമുള്ള സാങ്കേതിക- വ്യാവസായിക പ്രമുഖരുമായി സംവദിക്കാനുമുള്ള പ്ലാറ്റ് ഫോമാണ് ഹഡില്‍ ഗ്ലോബൽ”.

banner business Channel I Am channeliam huddle global India KSUM MOST VIEWED Short news startup startups technology
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഉപാസന കമിനേനിയെ കുറിച്ചറിയാം

14 June 2026

സെക്യൂരിറ്റി ജീവനക്കാരന് 15 കോടി ലോട്ടറി

14 June 2026

വിദേശ നിക്ഷേപകർക്ക് വഴിതുറന്ന് ഇന്ത്യ, കാരണങ്ങൾ

14 June 2026

റെയിൽവേ കോച്ചുകൾ ഇന്ത്യയിൽ നിർമിക്കാൻ Titagarh

14 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഉപാസന കമിനേനിയെ കുറിച്ചറിയാം
  • സെക്യൂരിറ്റി ജീവനക്കാരന് 15 കോടി ലോട്ടറി
  • വിദേശ നിക്ഷേപകർക്ക് വഴിതുറന്ന് ഇന്ത്യ, കാരണങ്ങൾ
  • റെയിൽവേ കോച്ചുകൾ ഇന്ത്യയിൽ നിർമിക്കാൻ Titagarh
  • അദാനി ഗ്രൂപ്പ് എൽ ആൻഡ് ടിയുമായി കൈകോർക്കുന്നു

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഉപാസന കമിനേനിയെ കുറിച്ചറിയാം
  • സെക്യൂരിറ്റി ജീവനക്കാരന് 15 കോടി ലോട്ടറി
  • വിദേശ നിക്ഷേപകർക്ക് വഴിതുറന്ന് ഇന്ത്യ, കാരണങ്ങൾ
  • റെയിൽവേ കോച്ചുകൾ ഇന്ത്യയിൽ നിർമിക്കാൻ Titagarh
  • അദാനി ഗ്രൂപ്പ് എൽ ആൻഡ് ടിയുമായി കൈകോർക്കുന്നു
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil