ഇന്ത്യയെ കൈവിട്ട് ക്രിപ്‌റ്റോ ജോബ് മാര്‍ക്കറ്റ്. ക്രിപ്‌റ്റോ കറന്‍സി മേഖലയുമായി ബന്ധപ്പെട്ട് തൊഴില്‍ സാധ്യത 64.20 % കുറഞ്ഞതായി തൊഴില്‍ സൈറ്റായ Indeed റിപ്പോര്‍ട്ട് ചെയ്തു. ക്രിപ്‌റ്റോ തൊഴില്‍ അന്വേഷണങ്ങള്‍ ഇന്ത്യയില്‍ വെറും 15.20 % ആയി മങ്ങുകയും ചെയ്തു. ഡിസംബറില്‍ ക്രിപ്‌റ്റോയ്ക്ക് 1 % ടിഡിഎസ് ഏര്‍പ്പെടുത്തിയത് ഇന്ത്യയില്‍ നിന്നുള്ള കമ്പനികളുടെ പിന്‍മാറ്റത്തിന് കാരണമായിട്ടുണ്ട്.


അതേസമയം രാജ്യത്തെ ഏറ്റവും വലിയ ക്രിപ്‌റ്റോ ജോബ് ഹബ്ബ് എന്ന സ്ഥാനം ബെംഗളൂരു നിലനിര്‍ത്തി. രാജ്യത്താകെയുള്ള ക്രിപ്‌റ്റോ ജോബ് മാര്‍ക്കറ്റില്‍ 36.20 % ബെംഗളൂരുവിന്റെ സംഭാവനയാണ്.അതേസമയം, ബെംഗളൂരുവിനെ കൂടാതെ പൂനെ, ഗുരുഗ്രാം, ഹൈദരാബാദ്, കൊച്ചി എന്നിവിടങ്ങളെല്ലാം ക്രിപ്‌റ്റോ ജോലി വാഗ്ദാനം ചെയ്യുന്നു.

കൊടുമുടിയില്‍ നിന്ന് കൂപ്പുക്കുത്തല്‍
മൂന്ന് വര്‍ഷം ഉയര്‍ച്ചയുടെ കൊടുമുടിയില്‍ നിന്നാണ് ക്രിപ്‌റ്റോ തൊഴില്‍ മാര്‍ക്കറ്റിന്റെ ഇപ്പോഴത്തെ പതനം. സെപ്റ്റംബര്‍ രണ്ടാം വാരത്തില്‍ ന്യൂഡല്‍ഹിയില്‍ നടന്ന G20 ഉച്ചക്കോടിയില്‍ ക്രിപ്‌റ്റോ ചര്‍ച്ചാവിഷയമായിട്ടും ജോബ് മാര്‍ക്കറ്റില്‍ അനുകൂലമായ മാറ്റമുണ്ടായില്ല. ഓഗസ്റ്റ് 2022 മുതല്‍ ഒരുവര്‍ഷത്തിനുള്ളിലാണ് ക്രിപ്‌റ്റോ ജോബ് മാര്‍ക്കറ്റില്‍ വലിയ ഇടിവുണ്ടായത്. ക്രിപ്‌റ്റോയുമായി ബന്ധപ്പെട്ട് തൊഴിലിന് അപേക്ഷ ക്ഷണിക്കുന്നത് 64 ശതമാനം കുറഞ്ഞത് തൊഴിലന്വേഷകരെ ആശങ്കയിലാക്കുന്നുണ്ട്.



3 വർഷം വളർച്ചയുണ്ടായി, ഇപ്പോൾ താഴേക്ക്

കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് അസൂയവാഹകമായ വളര്‍ച്ച ക്രിപ്‌റ്റോ തൊഴില്‍ മാര്‍ക്കറ്റ് ഉണ്ടാക്കിയിട്ടുണ്ട്. 2020 ഏപ്രില്‍ മുതല്‍ 2022 ഏപ്രില്‍ വരെ 804 % ആണ് ഇന്ത്യയില്‍ ക്രിപ്‌റ്റോയുടെ തൊഴില്‍ മാര്‍ക്കറ്റ് രേഖപ്പെടുത്തിയ വളര്‍ച്ച.
നിലവിലെ തകര്‍ച്ചയ്ക്ക് കാരണം ക്രിപ്‌റ്റോ കറന്‍സി മാര്‍ക്കറ്റിന്റെ അസ്ഥിരതയും നിയമ-സുരക്ഷാ കാര്യങ്ങളിലെ ആശങ്കയുമായാകാമെന്ന് Indeed India-യുടെ സെയില്‍സ് വിഭാഗം തലവന്‍ ശശി കുമാര്‍ പറഞ്ഞു.

എന്തെല്ലാം ജോലികള്‍



രാജ്യത്ത് ക്രിപ്‌റ്റോ ജോബ് മാര്‍ക്കറ്റിലെ highlight ജോലികള്‍ എന്തൊക്കെയാണെന്നും Indeed പട്ടിക നിരത്തുന്നുണ്ട്. Application Developer-മാര്‍ക്കാണ് ക്രിപ്‌റ്റോ തൊഴില്‍ മേഖലയില്‍ ഡിമാന്‍ഡ് കൂടുതല്‍. ക്രിപ്‌റ്റോ ജോബ് മാര്‍ക്കറ്റില്‍ 10.86 % തൊഴില്‍ പോസ്റ്റുകളും ആപ്ലിക്കേഷന്‍ ഡെവലപ്പര്‍മാരെ അന്വേഷിക്കുന്നതാണ്. 5.97 % തൊഴില്‍ പോസ്റ്റുകള്‍ എന്‍ര്‍പ്രൈസ് ആര്‍ക്കിടെക്കിനെയും, 5.38 % ഫുള്‍ സ്റ്റാക്ക് ഡെവലപ്പര്‍മാരെയും അന്വേഷിക്കുന്നു. ഡെവലപ്പര്‍മാര്‍ (3.78 %), ഡാറ്റ എന്‍ജിയര്‍ (2.92 %) എന്നിവര്‍ക്കും സാധ്യതകളുണ്ട്.എന്തായാലും ക്രിപ്റ്റോ നിലിവിൽ തൊഴിലന്വേഷകര്‍ക്ക് ഭയമുണ്ടാക്കുന്നു എന്നതാണ് യാഥാർത്ഥ്യം. 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version