ലോകോത്തര സൗകര്യങ്ങളും കവച് സാങ്കേതികവിദ്യ ഉൾപ്പെടെയുള്ള നൂതന സുരക്ഷാ സംവിധാനങ്ങളും സജ്ജീകരിച്ച ഒൻപത് പുത്തൻ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളാണ് സെപ്റ്റംബർ 24 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തത്. പുതുതായി ആരംഭിച്ച ഈ ട്രെയിനുകളിൽ ട്രെയിൻ യാത്ര കൂടുതൽ സുഖകരമാക്കുന്നതിനായി നിരവധി പുതിയ സവിശേഷതകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ഒമ്പത് ട്രെയിനുകൾ രാജ്യത്തെ 11 സംസ്ഥാനങ്ങളിലെ മത-വിനോദസഞ്ചാര കേന്ദ്രങ്ങളെ ആഭ്യന്തിരമായി ബന്ധിപ്പിച്ചാണ് സർവീസ് നടത്തുക.
കാസർകോഡ് നിന്ന് തിരുവനന്തപുരത്തേക്ക് ഓറഞ്ച് നിറത്തിലുള്ള വന്ദേ ഭാരത് എക്സ്പ്രസ്സ് രണ്ടാം സർവീസ് ആരംഭിച്ചത് ഇത് ഉയർന്ന ഡിമാൻഡുള്ള റൂട്ടാണെന്ന് ഇന്ത്യൻ റെയിൽവേക്കു വ്യക്തമായത് കൊണ്ടാണ്. അടുത്ത രണ്ട് മാസത്തിനുള്ളിൽ രാജ്യത്തു ഒമ്പത് ഓറഞ്ച് നിറത്തിലുള്ള വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ കൂടി പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പുതിയ വന്ദേ ഭാരത് ട്രെയിനുകളുടെ അധിക സവിശേഷതകൾ ഇവയാണ്.
1. പുതിയ ട്രെയിനുകൾ ഇന്ത്യൻ റെയിൽവേയുടെ ഒരു പുതിയ നിലവാരത്തെ എടുത്തു കാട്ടുന്നവയാണ്. ലോകോത്തര സൗകര്യങ്ങളും കവാച്ച് സാങ്കേതികവിദ്യ ഉൾപ്പെടെയുള്ള നൂതന സുരക്ഷാ സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.
2 പുതുതായി നിരത്തിലിറക്കിയ ട്രെയിനുകളിലെ സീറ്റ് റീക്ലൈനിംഗ് ആംഗിൾ (ചാരിയിരിക്കാനുള്ള സൗകര്യം) 17.31 ഡിഗ്രിയിൽ നിന്ന് 19.37 ഡിഗ്രിയായി ഉയർത്തി.
3. സീറ്റ് കുഷ്യൻ കാഠിന്യം കുറച്ചു. എക്സിക്യൂട്ടീവ് ക്ലാസ് കോച്ചിലെ സീറ്റിന്റെ നിറവും ചുവപ്പിൽ നിന്ന് മനോഹരമായ നീലയിലേക്ക് മാറ്റി.
4. മെച്ചപ്പെട്ട പ്രവേശനക്ഷമതയുള്ള സീറ്റിനടിയിലെ മൊബൈൽ ചാർജിംഗ് പോയിന്റ് , സീറ്റുകൾക്കായി വിപുലീകരിച്ച ഫുട്റെസ്റ്റ്, എക്സിക്യൂട്ടീവ് ക്ലാസ് കോച്ച്-എൻഡ് സീറ്റുകൾക്കായി മാഗസിൻ ബാഗുകൾ എന്നിവ ഉൾപ്പെടുന്നു.
5. മെച്ചപ്പെട്ട ഫീച്ചറുകളിൽ, ടോയ്ലെറ്റിന്റെ അധിക വൃത്തിക്കായി വാഷ് ബേസിൻ ഡെപ്ത് ഉയർത്തി.
6. ഇതുകൂടാതെ, ടോയ്ലറ്റുകളിലെ ലൈറ്റിംഗ് 1.5 വാട്ടിൽ നിന്ന് 2.5 വാട്ടായി ഏർപെടുത്തിയിട്ടുണ്ട്. മെച്ചപ്പെട്ട ഗ്രിപ്പിനായി ടോയ്ലറ്റ് ഹാൻഡിൽ അധിക ബെൻഡും മികച്ച ജലപ്രവാഹ നിയന്ത്രണത്തിനായി വാട്ടർ ടാപ്പ് എയറേറ്ററും ഘടിപ്പിച്ചിട്ടുണ്ട്.
7. ഡ്രൈവിംഗ് ട്രെയിലർ കോച്ചുകളിൽ അംഗ പരിമിതരായ യാത്രക്കാരുടെ വീൽ ചെയറുകൾക്കായി സുരക്ഷിത പോയിന്റുകൾ പുതിയ ഫീച്ചറിൽ ഉൾപ്പെടുന്നു.
8. പുതിയ കോച്ച് ഇന്റീരിയറിൽ മെച്ചപ്പെട്ട എയർകണ്ടീഷനിംഗ് പാനലുകൾ, മെച്ചപ്പെട്ട റോളർ ബ്ലൈൻഡ് ഫാബ്രിക്, ലഗേജ് റാക്ക് ലൈറ്റുകൾക്ക് മിനുസമാർന്ന ടച്ച് നിയന്ത്രണങ്ങൾ എന്നിവയുണ്ട്.
9. കോച്ചുകൾക്കുള്ളിലെ മെച്ചപ്പെട്ട എയറോസോൾ അധിഷ്ഠിത ഫയർ ഡിറ്റക്ഷൻ, സപ്രഷൻ സിസ്റ്റം എന്നിവയും മറ്റ് ഫീച്ചറുകളിൽ ഉൾപ്പെടുന്നു.
10. പുതിയ ട്രെയിനുകളിൽ ഡ്രൈവിംഗ് ട്രെയിലർ കോച്ചുകളിൽ യൂണിഫോം നിറമുള്ള തീം ഉള്ള ഡ്രൈവർ ഡെസ്ക്കും ഉണ്ടായിരിക്കും കൂടാതെ ലോക്കോ പൈലറ്റിന് പ്രവർത്തിക്കുന്നത് എളുപ്പമാക്കുന്നതിന് ഡ്രൈവർ കൺട്രോൾ പാനലിലെ എമർജൻസി സ്റ്റോപ്പ് പുഷ് ബട്ടണിലും മാറ്റമുണ്ട്.
Prime Minister Narendra Modi unveiled a fleet of nine Vande Bharat Express trains, marking a significant leap in India’s railway services. These trains have been equipped with a plethora of new features, all of which have been carefully considered based on passenger feedback to enhance the comfort and safety of train journeys. The introduction of these trains not only signifies a new era in rail travel but also connects religious and tourist destinations across 11 states in India.