കെട്ടിട നിർമാണം ഹരിതവും, ചിലവ് കുറഞ്ഞതും വേഗമേറിയതുമാക്കുമെന്ന്- greener, cheaper and faster – ഉറപ്പു നൽകി യുഎഇയിൽ പ്രവർത്തനം ആരംഭിച്ച യുഎസ് ആസ്ഥാനമായുള്ള 3D കൺസ്ട്രക്ഷൻ പ്രിന്റിംഗ് കമ്പനിയായ AC3D.

ദുബായിലെ ഫെസ്റ്റിവൽ അരീനയിൽ നടക്കുന്ന മിഡിൽ ഈസ്റ്റ് റിവേഴ്‌സ് എഞ്ചിനീയറിംഗ് & അഡിറ്റീവ് മാനുഫാക്ചറിംഗ് കോൺഫറൻസ് & ഷോകേസ് – റിയം 2023 ന്റെ പ്രീമിയറിലാണ് AC3D യുടെ പ്രഖ്യാപനം.

കുറഞ്ഞ കച്ചിലവിലുള്ള പാർപ്പിടം, വാണിജ്യ റിയൽ എസ്റ്റേറ്റ്, ഇൻഫ്രാസ്ട്രക്ചർ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, AC3D റോബോട്ടിക്ക് കെട്ടിട നിർമാണത്തിന്റെ ഒരു ഹരിതയുഗത്തിന് കളമൊരുക്കുകയാണ്. 3D കൺസ്ട്രക്ഷൻ പ്രിന്റിംഗ് 1.5 മടങ്ങ് ചെലവ് കുറഞ്ഞതും വളരെ കുറഞ്ഞ തൊഴിൽ ചെലവുള്ളതുമാക്കുമെന്ന് കമ്പനി ഉറപ്പു നൽകിയിട്ടുണ്ട്. ദുബായ് 3D പ്രിന്റിംഗ് സ്ട്രാറ്റജി 2030, ദുബായ് മുനിസിപ്പാലിറ്റി എന്നിവയുടെ കീഴിൽ പ്രവർത്തിക്കുന്ന കമ്പനി, സുസ്ഥിര പ്രിന്റിംഗ് സാമഗ്രികൾ ഉപയോഗിക്കുമ്പോൾ വേഗതയിൽ നാലിരട്ടി വരെ വർദ്ധനവ് കൈവരിക്കാനും നിർമ്മാണ പ്രക്രിയകൾ ത്വരിതപ്പെടുത്താനും ലക്ഷ്യമിടുന്നു.



CO2 ഉദ്‌വമനം കുറയ്ക്കുന്നതിനും മാലിന്യങ്ങൾ കുറയ്ക്കുന്നതിനും ഈ സാങ്കേതികവിദ്യ വഴിയൊരുക്കുന്നു. ഊർജ-കാര്യക്ഷമമായ വീടുകൾക്കായി, സ്വതന്ത്ര-രൂപത്തിലുള്ള വാസ്തുവിദ്യാ രൂപകല്പനകൾ സൃഷ്ടിക്കാൻ സംവിധാനം പ്രാപ്തമാക്കുന്നു, നിർമ്മാണ മാലിന്യത്തിന്റെ അളവ് കുറയ്ക്കുന്നു, പ്രകൃതിദുരന്തങ്ങൾക്കുള്ള പ്രതിരോധം ഉറപ്പാക്കുന്നു.

2023-ൽ 500 മില്യൺ ഡോളറിൽ നിന്ന് 2025-ൽ 3D കൺസ്ട്രക്ഷൻ പ്രിന്റിംഗ് വിപണി 2.5 ബില്യൺ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. 2030-ഓടെ എമിറേറ്റുകളിൽ ഉടനീളം 3D പ്രിന്റ് ചെയ്‌ത കെട്ടിടങ്ങളുടെ 25 ശതമാനം യാഥാർഥ്യമാക്കുക  എന്നതാണ് ദുബായ് 3D പ്രിന്റിംഗ് സ്ട്രാറ്റജി 2030 ലക്ഷ്യമിടുന്നത്.

നിർമ്മാണ മേഖലയ്ക്ക് കൂടുതൽ സുസ്ഥിരമായ ഭാവി രൂപപ്പെടുത്താനുള്ള ഞങ്ങളുടെ ദൗത്യം ദുബായിൽ ആരംഭിക്കുന്നു എന്ന് AC3D സ്ഥാപകനും സിഇഒയുമായ ബോറിസ് കോസ്ലോവ് പറഞ്ഞു.


യു.എ.ഇയിൽ അസംബിൾ ചെയ്‌തിരിക്കുന്ന, അടുത്ത തലമുറ 3D പ്രിന്ററുകൾ  പാരിസ്ഥിതിക നേട്ടങ്ങൾ വാഗ്ദാനം ചെയ്യുന്നു.  

സുസ്ഥിരതയ്‌ക്ക് പുറമേ, 3D നിർമ്മാണ പ്രിന്റിംഗിന്റെ സാമ്പത്തികവും മാനുഷികവുമായ മേന്മകളും ഏറെയാണ്.  ഒരൊറ്റ 3D പ്രിന്ററിന് പ്രതിവർഷം 50-ലധികം വീടുകൾ നിർമ്മിക്കാനുള്ള കഴിവുണ്ട്. 2025-ഓടെ 1.6 ബില്യൺ ആളുകളെ ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്ന ആഗോള ഭവനക്ഷാമം പരിഹരിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെപ്പ് തന്നെയാകും ഇത് എന്ന് AC3D ഉറപ്പു നൽകുന്നു.  

2021 ഓഗസ്റ്റിൽ, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായിലെ നിർമ്മാണ മേഖലയിൽ 3D പ്രിന്റിംഗ് സാങ്കേതികവിദ്യയുടെ ഉപയോഗത്തിന്  അനുമതി നൽകുകയായിരുന്നു.

2023 ജൂലൈയിൽ, ദുബായ് മുനിസിപ്പാലിറ്റി 3D പ്രിന്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരു സ്വകാര്യ വില്ലയ്ക്ക് ആദ്യ നിർമ്മാണ ലൈസൻസ് അനുവദിച്ചു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version