ചാറ്റ് ജിപിടി (ChatGPT) കണ്ടുപിടിച്ച് സാം ആൾട്ട് മാൻ (Sam Altman) സന്ന്യാസത്തിന് പോയിരുന്നോ? സംഗതി കാര്യമാണ്.
ആദ്യത്തെ സ്ഥാപനം വിറ്റത്തിന് ശേഷം ഒരു കൊല്ലം അവധിയെടുത്ത് ആശ്രമത്തിൽ പോയെന്ന് സാം തന്നെ പറയുന്നു.
ഓപ്പൺ എഐ (OpenAI) യുടെ സിഇഒ ആയ സാം ആൾട്ട് മാൻ ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിലാണ് അവധിയെടുത്ത് ആശ്രമം സന്ദർശിച്ച കാര്യം തുറന്നു പറഞ്ഞത്.
കമ്പനി വിറ്റ് ആശ്രമത്തിൽ
ഒരു സംരംഭം തുടങ്ങി വിജയിപ്പിക്കാൻ പലപ്പോഴും സ്ഥാപകർക്ക് സമയവും ആരോഗ്യവും നോക്കാതെ അധ്വാനിക്കേണ്ടി വരും. ആദ്യത്തെ സ്റ്റാർട്ട് അപ്പായ ലൂപ്റ്റിന് (Loopt) വേണ്ടി സാമും ഇതുപോലെ നന്നായി അധ്വാനിച്ചു. സുഹൃത്തുക്കളെവിടെയാണെന്ന് കണ്ടുപിടിക്കാൻ സഹായിക്കുന്ന ജിയോ-ട്രാക്കിങ് സംവിധാനമാണ് ലൂപ്റ്റ്. എന്നാൽ വിചാരിച്ച പോലെ വിജയിക്കാതെയായതോടെ സാമിന് ലൂപ്റ്റിനെ വിൽക്കേണ്ടി വന്നു. പക്ഷേ ലൂപ്റ്റിന് കുറച്ചധികം കഷ്ടപ്പെടേണ്ടി വന്നത് സാമിന്റെ ശാരീരിക-മാനസിക ആരോഗ്യത്തെ ബാധിച്ചിരുന്നു. വൈറ്റമിൻ സിയുടെ കുറവും സ്ഥാപനം കൊടുക്കേണ്ടി വന്നതിന്റെ സങ്കടവും സാമിനെ അലട്ടി. അതോടെയാണ് ജോലിയിൽ നിന്ന് ഒരുകൊല്ലം അവധിയെടുക്കാൻ തീരുമാനിക്കുന്നത്.
പുസ്തകം വായിച്ചും വീഡിയോ ഗെയിമുകൾ കളിച്ചും യാത്ര ചെയ്തും സാം സമയം കളഞ്ഞു. തുടർന്നാണ് ആശ്രമത്തിലെത്തുന്നത്. ഉത്കണ്ഠയും മാനസിക പിരിമുറുക്കവും ഇപ്പോഴുമുണ്ടാകുന്നുണ്ടെങ്കിലും സന്തോഷവും സമാധാനവും അതിനിടയിൽ കണ്ടെത്താൻ സാധിക്കുന്നുണ്ടെന്നാണ് സാം പറയുന്നത്.
8 വയസ്സിൽ ടെക്കി
സാമിന് തീരേ ചെറുപ്പത്തിൽ തന്നെ സാങ്കേതിക വിദ്യയോടായിരുന്നു താത്പര്യം കൂടുതൽ. 8 വയസ്സ് മുതൽ പ്രോഗ്രാമിങ് തുടങ്ങിയ മിടുക്കൻ. ആദ്യ സംരംഭമായ ലൂപ്റ്റ് വിറ്റതിന് ശേഷം സാം ഹൈഡ്രാസൈൻ കാപ്പിറ്റൽ (Hydrazine Capital) സ്ഥാപിച്ചു. 2014-ൽ വൈ കോംബിനേറ്ററിന്റെ (Y Combinator) പ്രസിഡന്റായി. തൊട്ടടുത്ത വർഷം നിർമിത ബുദ്ധി സാങ്കേതിവിദ്യയിൽ വൻ കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കിയ ഓപ്പൺ എഐയെ സാമും ഇലോൺ മസ്കും ചേർന്ന് ലോകത്തിന് മുന്നിൽ അവതരിപ്പിച്ചു.
Sam Altman, the CEO of OpenAI and creator of ChatGPT, is renowned for his contributions to the tech world. However, his path to success was not without challenges. This article delves into Sam Altman’s journey, highlighting his dedication to his first startup, the toll it took on his health, and the transformative year-long break he took to prioritize self-care.