എല്ലാ വര്‍ഷവും സെപ്റ്റംബര്‍ iPhone യൂസര്‍മാര്‍ക്ക് ഉത്സവകാലമാണ്. Apple പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുക മിക്കവാറും സെപ്റ്റംബറിലായിരിക്കും. പ്രതീക്ഷ തെറ്റിക്കാതെ ഇത്തവണയും വമ്പന്‍ ഫീച്ചറുകളാണ് Apple അവതരിപ്പിച്ചത്. ഇന്ത്യന്‍ നിര്‍മിത ഐ ഫോണുകള്‍ ഇന്ത്യയിലെ വിപണിയിലെത്തിച്ച് ഞെട്ടിച്ച Apple ,ഫീച്ചറുകളുടെ കാര്യത്തില്‍ കുറവൊന്നും വരുത്തിയില്ല. എന്തൊക്കെയാണ് iPhone 15 Pro-യുടെ പ്രധാന ഫീച്ചറുകള്‍?

തങ്ങളുടെ മുഖമുദ്രയായ ലൈറ്റിങ് കേബിളുകളെ (Lighting cable) അവസാനം ഉപേക്ഷിക്കാന്‍ Apple തീരുമാനിച്ചു. യുഎസ്ബി-സി (USB-C) ചാര്‍ജിങ്ങിലേക്ക് കൂടുമാറാനുള്ള ആപ്പിളിന്റെ തീരുമാനം കൂടുതല്‍ ഉപഭോക്താക്കളെ മുന്നില്‍ കണ്ടാണ്. ദൂര സ്ഥലങ്ങളില്‍ പോകുമ്പോള്‍ ആപ്പിളിന് ഒന്നിലധികം ചാര്‍ജറുകള്‍ വേണ്ടി വരുന്നെന്ന പഴി ഇനി കേള്‍ക്കണ്ട. ഇതുകൂടാതെ മറ്റു 9 ഫീച്ചറുകള്‍ കൂടി പരിചയപ്പെടാം.

ഭാരം കുറയ്ക്കാന്‍ ടൈറ്റാനിയം

Apple-ന്റെ പുതിയ ഫോണുകളെ ലൈറ്റ് വെയ്റ്റാക്കാന്‍ ടൈറ്റാനിയം ഡിസൈനാണ് ഉപയോഗിച്ചിരിക്കുന്നത്. ഭാരം കുറവാണെങ്കിലും ബലം കൂടുതലുള്ള ലോഹമായ ടൈറ്റാനിയം ബഹിരാകാശ പേടക നിര്‍മാണത്തിലും മറ്റും ഉപയോഗിക്കുന്നതാണ്. Apple-ന്റെ തന്നെ മറ്റു ഡിവൈസുകളെക്കാള്‍ 10 % ലൈറ്റര്‍ ആയിരിക്കും iPhone 15 Pro, Pro Max എന്നിവ. 2022-ല്‍ അള്‍ട്രാ വാച്ചുകളിലാണ് (Ultra watch) Apple ആദ്യമായി ടൈറ്റാനിയം ഉപയോഗിക്കുന്നത്.

കാര്‍ബണ്‍ ന്യൂട്രലാകാൻ
പ്രകൃതി സൗഹാര്‍ദമാകാനുള്ള പാതയിലാണ് Apple. 100 % റീസൈക്കിള്‍ ചെയ്ത അലുമിനിയമാണ് Apple ലൈറ്റ് വെയ്റ്റ് ടൈറ്റാനിയം ഡിസൈനുകള്‍ക്ക് ഉപയോഗിച്ചത്. 2030-ഓടെ കാര്‍ബണ്‍ ന്യൂട്രലാകുക എന്നതാണ് Apple-ന്റെ ലക്ഷ്യം. ഈ കൊല്ലം മാര്‍ക്കറ്റിലെത്തിയ Watch Serise 9 ആണ് Apple-ന്റെ ആദ്യത്തെ കാര്‍ബണ്‍ ന്യൂട്രല്‍ ഉത്പന്നം. 100 % റീസൈക്കിള്‍ ചെയ്ത ബാറ്ററിയാണ് iPHone 15-ല്‍ ഉപയോഗിച്ചിരിക്കുന്നത്. കാര്‍ബണ്‍ ന്യൂട്രലാവുക എന്ന ലക്ഷ്യത്തോടെ ബാക്ക് കെയ്‌സിലെ ലെതറും (leather) Apple ഉപേക്ഷിക്കുകയാണ്. 68 % റീസൈക്കിള്‍ ചെയ്ത ഫാബ്രിക്കായിരിക്കും ബാക്ക് കെയ്‌സുകളിലുണ്ടാവുക.

ആക്ഷന്‍ ബട്ടണ്‍
ക്യാമറ കീകളില്‍ നിന്ന് ഒരു ചുടവട് മുന്നോട്ട് വെക്കുകയാണ് Apple. പുതിയ ഡിവൈസുകളില്‍ ആക്ഷന്‍ ബട്ടണ്‍ (action button) കൊണ്ടുവരുന്നത് അതുകൊണ്ടാണ്. ക്യാമറ ക്വിക് ലോഞ്ച് കീയായി ഉപഭോക്താക്കള്‍ക്ക് ഇത് ഉപയോഗിക്കാന്‍ പറ്റും. അള്‍ട്രാ വാച്ചിലാണ് ഇതും Apple ആദ്യമായി കൊണ്ടുവന്നത്.

Qi2 വയര്‍ലെസ് ചാര്‍ജിങ്

Qi2 വയര്‍ലെസ് ചാര്‍ജിങ് സ്റ്റാന്റേഡിലാണ് Apple-ന്റെ രണ്ടു ഡിവൈസുകളും വിപണിയിലെത്തുക. ഇവയ്ക്ക് ഔദ്യോഗികമായി Qi2 സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലെങ്കിലും Qi2 വയര്‍ലെസ് ചാര്‍ജിങ് സൗകര്യമുള്ള ആദ്യ ഫോണുകളെന്ന വിശേഷണം ഇവയ്ക്ക് ലഭിച്ചു കഴിഞ്ഞു. ചാര്‍ജിങ് കോയലുകളുടെ അലൈന്‍മെന്റിനായി അധിക മാഗ്നെറ്റിക് വളയങ്ങളും പുതിയ ഫോണുകള്‍ക്ക് ഉണ്ടാകും. കൂടുതല്‍ വേഗത്തില്‍ ചാര്‍ജ് ചെയ്യാനും പറ്റുമെന്ന് സാരം.

A17 പ്രോ ചിപ്പ്

സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ തന്നെ ആദ്യത്തേതെന്ന അവകാശവാദവുമായാണ് Apple 3-നാനോമീറ്റര്‍ (3-nanometer) ചിപ്പ് അവതരിപ്പിക്കുന്നത്. iPhone 15 Pro, Pro Max എന്നിവയുടെ ഏറ്റവും പ്രധാന പ്രത്യേകതയും ഇതാണ്. ആപ്പിളിന്റെ ചരിത്രത്തിലെ തന്നെ ആദ്യത്തെ ജിപിയു (GPU) റീഡിസൈനായിരിക്കും ഇത്. മറ്റു ജിപിയുകളെക്കാള്‍ 20 % അധിക വേഗതയാണ് A17 പ്രോ ചിപ്പിന്. പെര്‍ഫോര്‍മന്‍സില്‍ മാത്രമല്ല എനര്‍ജി എഫിഷ്യന്‍സിയിലും മുന്‍പന്തിയിലാണിത്.

ഗെയിമിങ്ങിലും കൈ വെച്ച്  

Resident Evil Village, Assassin’s Cred Mirage, ലോകം മുഴുവന്‍ ആരാധകരുള്ള ഈ ഗെയിമുകള്‍ Apple-ന്റെ iPhone-ല്‍ കളിച്ചാല്‍ എങ്ങനെയിരിക്കും. Apple-ന്റെ പുതിയ ഫോണുകളിലാണ് ഗെയിങ്ങിനുള്ള സൗകര്യമുള്ളത്.

വീഡിയോ റെക്കോര്‍ഡിങ്- 4K 60 FPS

ക്യാമറയിലെ അപ്‌ഡേഷനുകളിലാണ് ഇത്തവണ Apple കൂടുതല്‍ ശ്രദ്ധിച്ചത്. 256 GB ആണ് Pro Max-ന്റെ ബേയ്‌സ് സ്‌റ്റോറേജ് വെരിയന്റ്. 4K 60 FPS-ല്‍ ഷൂട്ട് ചെയ്യുന്ന റോ വീഡിയോകള്‍ ഇനി ഇതില്‍ സൂക്ഷിക്കാം. പ്രോ വീഡിയോഗ്രാഫര്‍മാര്‍ക്ക് ഉപകാരപ്പെടുന്ന അപ്‌ഡേഷനാണിത്.

24MP സൂപ്പര്‍ ഹൈ റെസല്യൂഷന്‍
ചിത്രങ്ങളുടെ ഗുണമേന്മ നഷ്ടമാകാനും പാടില്ല, വല്ലാതെ വലിപ്പമുള്ള ഫയല്‍ വേണ്ട താനും. ഈ രണ്ട് പ്രശ്‌നങ്ങള്‍ക്കും ഒരുമിച്ച് പരിഹാരം കണ്ടെത്തുകയാണ് 24MP സൂപ്പര്‍ ഹൈ റെസല്യൂഷന്‍ ഡീഫോള്‍ട്ട് സൈസ്. സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ഇതും ആദ്യം. 48MP -യുള്ള പ്രധാന ക്യാമറയ്ക്ക് കംപ്യൂട്ടേഷണല്‍ ഫോട്ടോഗ്രാഫി സൗകര്യമുണ്ട്. ഹൈ റെസല്യൂഷനില്‍ ചിത്രങ്ങളുമെടുക്കാം. പോര്‍ട്രെയിറ്റ് മോഡ് (Portrait mode) എടിക്കാതെ തന്നെ പോര്‍ട്രെയിറ്റ് ചിത്രങ്ങളെടുക്കാനും പറ്റും, ഒന്ന് ഫോക്കസില്‍ തൊട്ടാല്‍ മാത്രം മതി.

ടെട്രാപ്രിസം ഡിസൈന്‍

എത്ര ഫീച്ചറുകള്‍ വന്നാലും സൂം ഫോട്ടോകളെടുക്കാന്‍ പറ്റാത്ത സ്മാര്‍ട്ട് ഫോണുകളോട് ഉപഭോക്താക്കള്‍ക്ക് താത്പര്യം കുറവാണ്. ഇത് മനസിലാക്കിയാണ് Apple പുതിയ iPhone-കള്‍ ഡിസൈന്‍ ചെയ്തതും. 12MP ടെലിഫോട്ടോ ലെന്‍സുള്ള 15 Pro Max-ന് 120 mm-ല്‍ 5x സൂം സൗകര്യമാണുള്ളത്. ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ (OIS) ഉള്ള ടെട്രപ്രിസം ഡിസൈനിലാണ് ഫോണ്‍ വിപണിയിലെത്തുക. 3D സെന്‍സര്‍ ഷിഫ്റ്റ് മൊഡ്യൂള്‍ ഉള്ള ഓട്ടോഫോക്കസും iPhone-ന്റെ പ്രത്യേകതയാണ്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version