എയർ ഹോസ്റ്റസുമാരടക്കം എയർ ഇന്ത്യയിലെ എല്ലാ ജീവനക്കാർക്കും ഇനി യൂണിഫോം സ്ത്രീകൾക്കു ചുരിദാറും, പുരുഷ പരിചാരകർക്കു സ്യൂട്ടുകളും ആയിരിക്കും. ഇവ ഡിസൈൻ ചെയ്യാനുള്ള ദൗത്യം ഏറ്റെടുത്തിരിക്കുന്നത് ബോളിവുഡ് താരങ്ങളുടെ ഇഷ്ട വസ്ത്ര ഡിസൈനർ മനീഷ് മൽഹോത്രയാണ്.
പതിനായിരത്തിലധികം എയർ ഇന്ത്യ ഫ്ളൈറ്റ് ക്രൂ, ഗ്രൗണ്ട് സ്റ്റാഫ്, സെക്യൂരിറ്റി ജീവനക്കാർ എന്നിവർക്കാണ് മൽഹോത്ര പുതിയ രൂപം ഡിസൈൻ ചെയ്യുന്നത്.
2023 അവസാനത്തോടെ ജീവനക്കാർക്കായി പുതിയ യൂണിഫോം പുറത്തിറക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി എയർ ഇന്ത്യ വ്യാഴാഴ്ച അറിയിച്ചു.
മൽഹോത്രയും സംഘവും എയർ ഇന്ത്യയുടെ മുൻനിര ജീവനക്കാരുടെ പ്രത്യേക ആവശ്യങ്ങൾ നന്നായി മനസ്സിലാക്കാൻ അവരുമായി ചർച്ചകൾ നടത്താനും ഫിറ്റിംഗ് സെഷനുകൾ നടത്താനും തുടങ്ങിയിട്ടുണ്ട്.
“നമ്മുടെ ദേശീയ ഫ്ളൈയിംഗ് അംബാസഡർമാരായ എയർഇന്ത്യയുമായി സഹകരിക്കാൻ കഴിയുന്നത് ഒരു തികഞ്ഞ ബഹുമതിയാണ്. അവരുടെ യൂണിഫോം പുനർരൂപകൽപ്പന ചെയ്യുന്നത് സന്തോഷത്തിന്റെയും സഹകരണത്തിന്റെയും ഒരു യാത്രയുടെ തുടക്കമാണ്, അത് ആരംഭിക്കുന്നതിൽ ഞാൻ ആവേശഭരിതനാണ്, ”മൽഹോത്ര ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
എയർ ഇന്ത്യ സിഇഒയും എംഡിയുമായ കാംബെൽ വിൽസൺ :
“ഞങ്ങളുടെ ബ്രാൻഡ്, പൈതൃകം, നമ്മുടെ സംസ്കാരം, എയർലൈൻ പരിസ്ഥിതിയുടെ ആവശ്യകതകൾ എന്നിവയുമായി പുതിയ വസ്ത്ര കോഡിനെ സംയോജിപ്പിക്കാൻ മൽഹോത്രയുമായും അദ്ദേഹത്തിന്റെ ടീമുമായും എയർലൈൻ പ്രവർത്തിക്കുന്നു. പുതിയ എയർ ഇന്ത്യയെ പിന്തുണയ്ക്കുകയും പ്രതിനിധീകരിക്കുകയും ചെയ്യുന്ന ആവേശകരമായ പുതിയ രൂപമാന് പ്രതീക്ഷിക്കുന്നത്”.
ചരിത്രപരമായ 18,000 കോടി രൂപയുടെ ഇടപാടിലൂടെ ടാറ്റ ഗ്രൂപ്പിന്റെ കൈകളിലേക്ക് എയർ ഇന്ത്യ തിരിച്ചെത്തി രണ്ട് വർഷത്തിനുള്ളിൽ നടക്കുകയാണീ ഏകീകൃത മാറ്റം.